'കുടുംബത്തെ പരിപാലിക്കുന്ന ഒരു ഭാര്യയെയാണ് സൽമാൻ ഖാൻ അന്വേഷിക്കുന്നത്'; ജ്യോതിഷി ബിബിക ധുർവെ പറയുന്നു!
അമ്പത്തിയേഴ് വയസ് പിന്നിട്ടിട്ടും ബോളിവുഡ് താരം സൽമാൻ ഖാൻ വിവാഹിതനായിട്ടില്ല. ഈ പ്രായത്തിനിടെ താരം പലതവണ പ്രണയത്തിലായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. താരത്തിന്റെ വിവാഹം കാണാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കാൾ ആഗ്രഹം ആരാധകർക്കും സിനിമാപ്രേമികൾക്കുമാണ്.
എന്നെങ്കിലും അങ്ങനൊരു ശുഭ വാർത്ത കേൾക്കാൻ സാധിക്കട്ടെയെന്ന് സിനിമാപ്രേമികൾ പ്രാർത്ഥിക്കാറുണ്ട്. സൽമാൻ ഖാനുള്ളതിൽ ഏറെയും സ്ത്രീ ആരാധകരാണ്. ഇപ്പോഴിതാ സൽമാൻ ഖാനെ കുറിച്ച് താരം അവതാരകനായ ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായ ബിബിക ധുർവെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ജ്യോതിഷി എന്ന ടാഗ് ലൈനോടെ മത്സരിക്കാനെത്തിയ വ്യക്തിയാണ് ബിബിക ധുർവെ. കുടുംബത്തെ പരിപാലിക്കുന്ന ഒരു ഭാര്യയെയാണ് സൽമാൻ ഖാൻ അന്വേഷിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കവെ ബിബിക ധുർവെ പറഞ്ഞത്. സൽമാൻ പ്രണയത്തിൽ വഞ്ചന അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നടന്റെ വിവാഹം വൈകുന്നതിനുള്ള കാരണങ്ങൾ ബിബിക ധുർവെ പറഞ്ഞത്.

പ്രണയത്തിലൂടെ വഞ്ചനയുടെ ഭയാനകമായ ഒരു ഘട്ടത്തിലൂടെ സൽമാൻ ഖാൻ കടന്നുപോയിട്ടുണ്ടെന്നും ബിബിക ധുർവെ പറയുന്നു. 'പരുക്കനും വികാരരഹിതനുമായി ആളുകളിലേക്ക് സ്വയം അദ്ദേഹം തന്നെ കാണിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം സെൻസിറ്റീവും വൈകാരികവുമായ വ്യക്തിയാണ്. പരമ്പരാഗത മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കുടുംബത്തെ പരിപാലിക്കുന്ന ഒരു ഭാര്യയെയാണ് സൽമാന് ആവശ്യമെന്നും', ബിബിക പറയുന്നു.
'മാതാപിതാക്കളെ സേവിക്കുന്നതിനും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും അർപ്പണബോധമുള്ള ഒരു പങ്കാളിയെ അദ്ദേഹം ആഗ്രഹിക്കുന്നു. വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന് ആശ്വാസകരമായ ഭക്ഷണം നൽകാനും തിരക്കേറിയ ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിന് സമാധാനപരമായ ഉറക്കം ഉറപ്പാക്കാനും കഴിയുന്ന ഒരു ഗൃഹനാഥയെയാണ് സൽമാൻ ആഗ്രഹിക്കുന്നതെന്നും', ബിബിക പറഞ്ഞു.

'അമിതമായ അഭിലാഷമുള്ള ഒരു സ്ത്രീയെയല്ല സൽമാൻ അന്വേഷിക്കുന്നത്... മറിച്ച് ഒരു വീടിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന ഒരാളെയാണ് സൽമാൻ തേടുന്നതെന്നും', ബിബിക കൂട്ടിച്ചേർത്തു. 35 വർഷത്തെ സിനിമാ ജീവിതത്തിൽ സൽമാൻ ഖാനെ കുറിച്ച് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാർത്തകൾ ഒപ്പം അഭിനയിച്ച നായികമാരുമായി ചേർത്തുള്ള പ്രണയ ഗോസിപ്പുകളായിരുന്നു.
സൽമാന്റെ പ്രണയിനികളുടെ ലിസ്റ്റിൽ സാക്ഷാൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ ഉണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ജീവചരിത്രമെഴുതുകയാണെങ്കിൽ സ്വന്തം പ്രണയാനുഭവങ്ങൾ അതിൽ ഉൾപ്പെടുത്തുമോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ വിവാഹത്തെ കുറിച്ച് സൽമാൻ മനസ് തുറന്നിരുന്നു.
'ജീവിതത്തിലേക്ക് ശരിയായ ഒരാൾ വന്നാൽ വിവാഹത്തെ കുറിച്ച് ആലോചിക്കാം. ദൈവം തീരുമാനിക്കുമ്പോൾ അത് നടക്കും. വിവാഹത്തിന് രണ്ട് വ്യക്തികൾ വേണം. ആരെങ്കിലും ഒരാൾ യെസ് പറയുമ്പോൾ മറ്റെയാളുടെ ഭാഗത്ത് നിന്നും നോ എന്ന ഉത്തരമായിരിക്കും ഉണ്ടാവുക. രണ്ട് ഭാഗത്തുനിന്നും നോ വന്നിട്ടുണ്ട്. രണ്ട് കൂട്ടരും യെസ് പറയുന്ന അവസരത്തിൽ വിവാഹം നടക്കും.'
'57 വയസായതെയുള്ളൂ. വിവാഹത്തിന് ഇനിയും സമയമുണ്ട്', എന്നാണ് രസകരമായി സൽമാൻ പറഞ്ഞത്. തന്റെ പ്രണയകഥകൾ തനിക്കൊപ്പം മണ്ണടിയുമെന്നും സൽമാൻ വ്യക്തമാക്കിയിരുന്നു. തനിക്ക് ഒരു അച്ഛനാകാൻ ആഗ്രഹമുണ്ടെന്ന കാര്യവും സൽമാൻ ഖാൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തെ നിയമങ്ങൾ തന്റെ ആഗ്രഹത്തിന് വെല്ലുവിളിയാകുമെന്നും സൽമാൻ പറഞ്ഞിരുന്നു. 'മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാനല്ല ഒരു കുഞ്ഞുമായി ചെല്ലുക എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ രാജ്യത്തിന്റെ നിയമങ്ങൾക്ക് അത് എതിരാണ്. ഇനി എന്ത് ചെയ്യാനാകും എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്', എന്നാണ് സൽമാൻ പറഞ്ഞത്.


Click it and Unblock the Notifications