ഐശ്വര്യ റായി മകളുടെ പേര് മാറ്റണം! താരപുത്രിയെ കാത്തിരിക്കുന്ന സൗഭാഗ്യത്തെ കുറിച്ച് പ്രവചനമിങ്ങനെ

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നവംബര്‍ പതിനാറിന് താരപുത്രിയുടെ ജന്മദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ച് മകള്‍ക്ക് ആശംസകളുമായി അഭിഷേകും പിന്നാലെ ഐശ്വര്യയും എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരദമ്പതിമാര്‍ ആരാധ്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. അതേ സമയം ആരാധ്യയെ പറ്റി രസകരമായ കഥകളാണ് വീണ്ടും വൈറലാവുന്നത്. മുന്‍പ് താരപുത്രിയുടെ ഭാവി എന്തായി തീരുമെന്ന് അടക്കമുള്ള പ്രവചനങ്ങള്‍ നടന്നിരുന്നു. പിറന്നാളിനോട് അനുബന്ധിച്ച് ഈ കഥകള്‍ വീണ്ടും പ്രചരിക്കുകയാണ്.

aishu-aaradhya

ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബത്തിലാണ് ആരാധ്യ ബച്ചന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ താരപുത്രിയെ കുറിച്ചുള്ള ഓരോന്നും വലിയ ആകാംഷയോടെയാണ് പുറംലോകം കാണുന്നത്. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്ന ആരാധ്യയ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരാനൊന്നും ആരാധ്യയെ കിട്ടില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നെല്ലാം മനസിലാവുന്നത്.

എന്നിരുന്നാലും ആരാധ്യ ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകാന്‍ സാധ്യതയുള്ള ആളാണെന്നാണ് ചിലര്‍ പ്രവചിച്ചിരിക്കുന്നത്. ബാംഗ്ലൂരു ആസ്ഥാനമാക്കിയിട്ടുള്ള ജ്യോത്സന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയാണ് ആരാധ്യയെ കുറിച്ച് മുന്‍പൊരു പ്രവചനം നടത്തിയത്.

' പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടിയായിരിക്കും ആരാധ്യ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്കും താരപുത്രി തിരിയില്ല. ഇനി മുഖം നോക്കി ലക്ഷണം പറഞ്ഞതില്‍ ആരാധ്യ ബോളിവുഡില്‍ കരിയര്‍ നേടാനൊരു സാധ്യതയുണ്ട്. 20 വയസ് മുതല്‍ 23 വയസിനുള്ളില്‍ താരപുത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചേക്കും.

വിദേശത്തുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ ആരാധ്യ പഠിക്കാനും സാധ്യതയുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി അവര്‍ ഇന്ത്യയിലേക്ക് മടങ്ങി വരിക തന്നെ ചെയ്യും. ഒരു വ്യക്തിയെന്ന നിലയില്‍ ആരാധ്യ പിന്തുടരുന്ന കാര്യങ്ങളില്‍ വളരെ ശ്രദ്ധേയും ആത്മാര്‍ഥതയും ഉള്ളവളായിരിക്കുമെന്നാണ്' ഗുരുജി പ്രവചിച്ചത്.

aishu-aaradhya4

ജഗന്നാഥ് ഗുരുജിയ്ക്ക് പുറമേ ജോത്സ്യന്‍ ജ്ഞാനേശ്വറും ആരാധ്യയെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. 'ആരാധ്യ എന്നതിന് പകരം രോഹിണി എന്ന പേരിലേക്ക് മാറുകയാണെങ്കില്‍ താരപുത്രിയ്ക്ക് കൂടുതല്‍ ഐശ്വര്യങ്ങള്‍ നേടി വരുമെന്നാണ് ജോത്സ്യന്‍ പറഞ്ഞത്. അങ്ങനെ പേര് മാറുകയാണെങ്കില്‍ ആരാധ്യ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ആയേക്കുമെന്നാണ് ജ്ഞാനേശ്വര്‍ വെളിപ്പെടുത്തിയത്',.

2011 നവംബര്‍ പതിനാറിനായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനവും പിന്നീടുള്ള ജീവിതവുമൊക്കെ പുറംലോകത്തിന് മുന്നില്‍ കാണിക്കാന്‍ താരങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആരാധ്യ വളര്‍ന്നതിന് ശേഷമാണ് മകളുടെ മുഖം പുറംലോകത്തിന് മുന്നില്‍ ഇരുവരും കാണിച്ച് തുടങ്ങിയത്. ഐശ്വര്യ റായിയുടെ ഫോട്ടോകോപ്പിയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്.

മകള്‍ വന്നതോട് കൂടിയാണ് ഐശ്വര്യ തന്റെ കരിയറിനും ഒരു ഇടവേള കൊടുത്തത്. സിനിമയില്‍ നിന്നും മാറി മോഡലിങ് രംഗത്ത് മാത്രമായി നടി ഒതുങ്ങിയിരുന്നു. അതേ സമയം ആരാധ്യയെ ചിറകിനടിയില്‍ ഒളിപ്പിച്ച് പിടിക്കുന്ന ഐശ്വര്യയുടെ രീതിയെ പലരും വിമര്‍ശിച്ചിരുന്നു. എയര്‍പോര്‍ട്ടിലോ പൊതു ഇടങ്ങളിലേക്ക് വരുമ്പോഴുമെല്ലാം ആരാധ്യയുടെ കൈയ്യില്‍ നിന്നും വിടാതെ ഐശ്വര്യ കൊണ്ട് നടക്കുകയാണ്. ഇതിനെയാണ് പലരും വിമര്‍ശിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X