'എന്നേക്കും ഒന്നിച്ച് ജീവിക്കാൻ ദൈവം ഒരുമിപ്പിച്ച ദമ്പതികളാണ്...'; അഭിഷേക്-ഐശ്വര്യ ദമ്പതികളെ കുറിച്ച് ജ്യോതിഷി

ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യാപ്പെടാറുള്ളതും പലരും മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്നതുമായ കപ്പിളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. നീണ്ട നീളത്തെ പ്രണയത്തിനൊടുവിൽ 2007 ഏപ്രിലിൽ കുടുംബാം​ഗങ്ങളുടെ ആശിർവാദത്തോടെ ഇരുവരും ഒന്നാവുകയായിരുന്നു. നിരവധി പ്രണയ പരാജയങ്ങൾ താണ്ടി വന്നാണ് അഭിഷേകിൽ തന്റെ ജീവനും ജീവിതവും ഐശ്വര്യ കണ്ടെത്തിയത്.

കരിഷ്മയുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞ് വിവാഹത്തിന് ഒരുങ്ങുന്നതിനിടെ അത് മുടങ്ങിയതിന്റെ ആ​ഘാതത്തിൽ ജീവിക്കവെയാണ് അഭിഷേകിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ വന്നത്. നാടറിഞ്ഞ് നടന്ന ആഢംബര വിവാഹമായിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് പതിനേഴ് വയസ് പിന്നിടുന്നു. അതിനിടയിൽ ദമ്പതികൾ ആരാധ്യ എന്ന പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

Aishwarya Rai  Abhishek Bachchan

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിഷേകിന്റെയും ഐശ്വര്യയുടെയും ദാമ്പത്യത്തിൽ കല്ലുകടികളുള്ളതായാണ് റിപ്പോർട്ടുകൾ. അഭിഷേകിനേയും ബച്ചൻ ഫാമിലിയേയും ഉപേക്ഷിച്ച് അമ്മയ്ക്കും മകൾക്കുമൊപ്പമാണ് ഐശ്വര്യയുടെ താമസമെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ശക്തമായി പ്രചരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആനന്ദ് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം പോകാതെ ഐശ്വര്യ മകൾക്കൊപ്പം മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

മാത്രമല്ല ഭാര്യയ്ക്കും മകൾക്കുമായി കാത്ത് നിൽക്കാതെ അഭിഷേക് മാതാപിതാക്കൾക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാ സെലിബ്രിറ്റികളും തങ്ങളുടെ പങ്കാളിക്കും മക്കൾക്കും ഒപ്പമാണ് ആനന്ദ് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിന് എത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും.

അതുകൊണ്ട് തന്നെയാണ് അഭിഷേക്-ഐശ്വര്യ അകലം ആരാധകരുടെ കണ്ണിൽ അതിവേ​ഗത്തിൽ ഉടക്കിയതും. ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവ് വൈറലായതോടെ അമിതാഭ് ബച്ചന്റെ കുടുംബവുമായി താരം രസത്തിലല്ല റിപ്പോര്‍ട്ടുകളും ചർച്ചകളും സജീവമായി. ബച്ചൻ കുടുംബവുമായി ഇടപെഴുകാനും ഐശ്വര്യ മടി കാണിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം ഭർത്താവ് അഭിഷേകിനും മകൾക്കുമൊപ്പം നിന്ന് ചടങ്ങിൽ പങ്കെടുക്കുന്ന ഐശ്വര്യയുടെ ചില ചിത്രങ്ങളും വൈറലായിട്ടുണ്ട്.

അമ്മായിയമ്മ ജയാ ബച്ചനുമായി ഐശ്വര്യ സ്വര ചേര്‍ച്ചയില്ലാത്തതിനാല്‍ ഐശ്വര്യ മാറി താമസിക്കുകയാണെന്ന തരത്തിലും ഒരിടയ്ക്ക് റിപ്പോര്‍ട്ട് വന്നിരുന്നു. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ അകൽച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ ദമ്പതികളെ കുറിച്ച് പ്രശസ്തനായ ഒരു ജ്യോതിഷി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. എന്നേക്കും ഒന്നിച്ച് ജീവിക്കാൻ ദൈവം ഒരുമിപ്പിച്ച ദമ്പതികളാണ് ഇരുവരുമെന്നാണ് ചന്ദ്രശേഖർ സ്വാമിയുടെ പ്രവചനം.

Aishwarya Rai  Abhishek Bachchan

ബച്ചൻ കുടുംബാം​ഗങ്ങളായ അഭിഷേക്, ഐശ്വര്യ റായ്, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രശസ്ത വ്യക്തിത്വങ്ങൾ ചന്ദ്രശേഖർ സ്വാമിയുടെ ഉപദേശം എല്ലാ കാര്യങ്ങളിലും തേടാറുണ്ട്. കർണാടകയിലെ ചെറിയ പട്ടണമായ മുൽക്കിയിൽ നിന്നുള്ള വ്യക്തിയാണ് ജ്യോതിഷി ചന്ദ്രശേഖർ സ്വാമി. ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷവും രാജയോഗവും ഉണ്ടെന്നാണ് ജ്യോതിഷി ചന്ദ്രശേഖർ സ്വാമി അവകാശപ്പെടുന്നത്. ഇത് 600 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവതയാണത്രെ.

എന്നേക്കും ഒന്നിച്ച് ജീവിക്കാൻ ദൈവം ഒരുമിപ്പിച്ച ദമ്പതികളാണ് അഭിഷേക്-ഐശ്വര്യ ജോഡിയെന്നും ജ്യോതിഷി പറയുന്നു. ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ വരവ് അമിതാഭ് ബച്ചൻ്റെയും അഭിഷേകിന്റെയും കരിയർ ഉന്നതിയിലേക്ക് പോകാൻ കാരണമാകുമെന്നും നേരത്തെ പ്രവചിച്ചിരുന്നു. ചന്ദ്രശേഖർ സ്വാമിയുടെ പ്രശസ്തി ബോളിവുഡിൽ മാത്രം ഒതുങ്ങുന്നില്ല. വിജയ് മല്യയെപ്പോലുള്ള മുതലാളിമാർ മുതൽ ഡികെയെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ വരെ അദ്ദേഹത്തിൻ്റെ നിത്യ സന്ദർശകരാണ്.

ജ്യോതിഷത്തിലും വേദപഠനങ്ങളിലും വിപുലമായ പരിശീലനം ലഭിച്ചിട്ടുള്ള ചന്ദ്രശേഖർ സ്വാമിയുടെ വൈദഗ്ധ്യം ജ്യോതിഷ ദോഷങ്ങൾക്ക് പ്രതിവിധി നൽകുന്നതിലാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പൊന്നിയിൻ സെല്‍വനാണ് ഐശ്വര്യ റായിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായി മാറിയതും ചര്‍ച്ചയായതുമായ സിനിമ.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X