'ഇനിയുള്ള നാളുകളിൽ അതീവശ്രദ്ധ വേണം, രോഗങ്ങൾ പിടിപെടും ശസ്ത്രക്രിയകൾ വേണ്ടി വരും'; സൽമാനെ കുറിച്ച് ജ്യോതിഷി!

സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ബോളിവുഡിലെ കരുത്തുറ്റ നടന്മാരിൽ ഒരാളാണ്. വർഷം തോറും റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ മിക്ക സിനിമകളും അദ്ദേഹത്തിന്റെ ആരാധകർക്ക് ഉത്സവം പോലെയാണ്. ലോകത്തെമ്പാടുമായി നടന് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സൽമാൻ ഒരുപാട് ജോലികൾ ചെയ്തിട്ടാണ് സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയത്. സൽമാന്റെ വിജയ ​ഗാഥയ്ക്ക് പിന്നിൽ വലിയ കഠിനാധ്വാനത്തിന്റെ പിൻബലമുണ്ട്. പത്താൻ, ടൈഗർ 3, ലാൽ സിംഗ് ഛദ്ദ, കിസ് കാ ഭായ് കിസ് കാ ജാൻ എന്നിവയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ സൽമാൻ ഖാൻ സിനിമ.

നിരവധി പുതിയ റിലീസുകളും അണിയറയിൽ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ഫിറ്റനസിൽ വളരെ അധികം ശ്രദ്ധാലുവായ സൽമാനെ കുറിച്ച് അടുത്തിടെ വന്നൊരു ജ്യോതിഷി പ്രവചനമാണ് വൈറലാകുന്നത്. ഇനിയുള്ള കുറച്ച് നാളുകൾ സൽമാൻ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം ആരോ​ഗ്യപരമായി ബുദ്ധിമുട്ടുകൾ നേരിടുമെന്നുമാണ് സെലിബ്രിറ്റി ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചിരിക്കുന്നത്.

Salman Khan

'സൽമാൻ ഖാൻ ഒരു സൂപ്പർ സ്റ്റാറാണ്. ഒപ്പം സമാനതകളില്ലാത്ത ആരാധകരുമുണ്ട് അദ്ദേഹത്തിന്. എന്നിരുന്നാലും അദ്ദേഹത്തിന്റെ നക്ഷത്രം അദ്ദേഹത്തിന് അനുകൂലമല്ല. എന്റെ വായനകൾ അനുസരിച്ച് ഒരു വർഷം കൂടി അതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ സൽമാന് നേരിടേണ്ടി വരും.'

'മൂന്നാം ഭാവത്തിൽ രാഹു നിൽക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങൾ നിരവധി ഉണ്ടാകും. അദ്ദേഹത്തിന് ഇനി കുറച്ചുനാൾ ചില മാനസിക സമ്മർദങ്ങളും ഉണ്ടായേക്കാം. എന്നാൽ ഈ കാലയളവ് കടന്നുപോകുമ്പോൾ പഴയ താരപ്രൗഢിയിലേക്ക് താരം മടങ്ങിവരും. പതിവുപോലെ അജയ്യനായിരിക്കുമെന്നും', ജഗന്നാഥ് ഗുരുജി പ്രവചിച്ചു.

അടുത്ത കുറച്ച് വർഷത്തേക്ക് സൽമാൻ തന്റെ ആരോഗ്യത്തെക്കുറിച്ച് എങ്ങനെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും പ്രമുഖ ജ്യോതിഷി പറഞ്ഞു. 'താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ... സൽമാൻ ഖാൻ അടുത്ത കുറച്ച് വർഷങ്ങളിൽ അതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. അയാൾക്ക് വ്യത്യസ്‌ത രോഗങ്ങൾ അനുഭവപ്പെട്ടേക്കാം.'

'ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ ചില ശസ്ത്രക്രിയകൾക്കായി വിധേയനാകേണ്ടി വരും. അതുകൂടാതെ അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ്, എൻ‌ജി‌ഒ പ്രവർത്തനങ്ങൾ എല്ലാം ട്രാക്കിലാകും.'

salman khan

'ചില മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് സ്വയം ലഘൂകരിക്കാൻ അദ്ദേഹത്തിന് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും', ജഗന്നാഥ് ഗുരുജി പുതിയ അഭിമുഖത്തിൽ പറഞ്ഞു. അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി അടുത്തിടെ സൽമാനെ കൊല ചെയ്യാൻ ആസൂത്രണം ചെയ്തിരുന്നതായും താരത്തിന്റെ പിതാവ് സലിം ഖാന് മുന്നറിയിപ്പ് കുറിപ്പ് പോലും ലഭിച്ചതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

1998ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്ണോയി നടനെ വകവരുത്താൻ പദ്ധതിയിട്ടത്. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. സല്‍മാന്‍ ഖാനെ വകവരുത്താന്‍ ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡിലുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X