'ശ്രീദേവിയെപ്പോലെ താരപദവിയിലേക്ക് എത്താം... പക്ഷെ ദേഷ്യം കുറയ്ക്കണം'; ഖുഷിയെ കുറിച്ച് ജോത്സ്യൻ പറഞ്ഞത്!

ജാൻവി കപൂറിനെ പോലെ തന്നെ ഖുഷി കപൂറും നിരവധി ആരാധകരുള്ള താരപുത്രിയാണ്. രണ്ട് സഹോദരിമാരും കൗമാരം മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നവരാണ്. അമ്മയും നടിയുമായ ശ്രീദേവിയുടെ പെൺമക്കളാണ് എന്നതാണ് പ്രധാന കാരണം.

സോയ അക്തർ അണിയിച്ചൊരുക്കിയ ദി ആർച്ചീസ് എന്ന സിനിമയിലൂടെ അമ്മയുടെയും ചേച്ചി ജാൻവിയുടെയും വഴിയെ ഖുഷിയും അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്‌ത്യ നന്ദ എന്നിവര്‍ക്കൊപ്പമാണ് ദി ആർച്ചീസിലൂടെ ഖുഷിയും അഭിനയതതിലേക്ക് അരങ്ങേറിയത്.

ആർച്ചീസിന്റെ ടീസർ പുറത്ത് വന്നപ്പോൾ തന്നെ ഖുഷിയുടെ പ്രകടനത്തെ ആരാധകർ അനുമോദിച്ചിരുന്നു. ജാൻവി സിനിമയിൽ അരങ്ങേറുന്നത് കാണണമെന്നത് ശ്രീദേവിയുടെ വലിയ ആ​ഗ്രഹമായിരുന്നു. ജാൻവിയുടെ ആദ്യ സിനിമ ദടക്കിന്റെ ഷൂട്ട് നടക്കുന്ന സമയത്താണ് വിദേശത്ത് വെച്ച് ശ്രീദേവി അന്തരിച്ചത്. ദടക്കിന് ശേഷം ബോളിവുഡിലെ മുൻനിര നടിയായി ജാൻവി കപൂർ മാറി.

 Khushi Kapoor

ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറായിരുന്ന അമ്മ ശ്രീദേവിയുടെ വഴിയെ ഇളയ മകൾ ഖുഷിയും സിനിമയിലേക്ക് എത്തുമ്പോൾ താരപുത്രിയുടെ ഭാവി എത്തരത്തിലായിരിക്കും പോവുക എന്നതിനെ കുറിച്ച് പ്രശസ്ത ജോത്സ്യനായ അനന്ത് പട്‌വ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഖുഷി കപൂറിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.

ഖുഷിയുടെ സിനിമാ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ അനന്ത് പട്വ പറഞ്ഞത് ഇങ്ങനെയാണ്... 'രാഹു തീർച്ചയായും ഖുഷിക്ക് വിജയം നൽകും. പക്ഷെ അവൾ സ്വയം കഠിനാധ്വാനം ചെയ്യണം. ശുക്രൻ അവളുടെ വൃശ്ചിക രാശിയെ ഭരിക്കുന്നു. അത് അവളുടെ കരിയറിൽ ഒരു കിക്ക്സ്റ്റാർട്ട് നൽകും.'

'എന്നാൽ വരും വർഷങ്ങളിൽ അവൾ അവളുടെ സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. ഖുഷി കപൂറിന് അവളുടെ കോപവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അവളുടെ കരിയർ 2024ന് ശേഷം ഉയരും. വ്യാഴം അവളുടെ ബോളിവുഡ് അരങ്ങേറ്റത്തിന് അവളെ ശരിയായ പാതയിൽ എത്തിക്കും.'

'നടുവിരലിൽ‌ ഒരു ഇരുമ്പ് മോതിരം ധരിക്കാൻ ഞാൻ ഖുഷിയോട് ആവശ്യപ്പെടുകയാണ്. അവൾക്ക് ശനിയുടെ സ്വാധീനം വളരെ കൂടുതലാണ്. ഇരുമ്പ് ധരിക്കുന്നത് ജീവിതത്തിന് ശരിയായ ദിശ നൽകും. മുപ്പത് കടന്നതിന് ശേഷം അമ്മ ശ്രീദേവി ജിയെപ്പോലെ ഖുഷി താരപദവിയിലേക്കുള്ള പാതയിലായിരിക്കും', എന്നാണ് ജോത്സ്യൻ പറഞ്ഞത്.

 Khushi Kapoor

കളിയാക്കലുകൾ നിരവധി കേട്ടിട്ടുള്ള താരപുത്രി കൂടിയാണ് ഖുഷി. ഒരിക്കൽ താരം തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. നീയെന്താ ശ്രീദേവിയെപ്പോലെയും ജാൻവിയെപ്പോലെയുമല്ലാത്തത് എന്നുള്ള ചോദ്യമാണ് താൻ ഏറെയും കേട്ടിരിക്കുന്നത് എന്നാണ് ഖുഷി അന്ന് പറഞ്ഞത്. 'ഞാൻ ഒന്നും ചെയ്യാതെ തന്നെ ആളുകൾ എന്നോട് വളരെ അധികം സ്നേഹം കാണിക്കുന്നതിലും അഭിനന്ദിക്കുന്നതിലുമെല്ലാം സന്തോഷമുണ്ട്.'

'ഞാനത് അർഹിക്കുന്നില്ല എന്ന് എനിക്ക് അറിയാം. ബോളിവുഡ് നടിയായ അമ്മ ശ്രീദേവിയെപ്പോലെയും സഹോദരി ജാൻവി കപൂറിനെപ്പോലെയുമല്ല എന്നെ കാണാൻ ‍എന്നത് കൊണ്ട് തന്നെ നിരവധി പേർ കളിയാക്കിയിട്ടുണ്ട്. ഇത് മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്.'

'എങ്ങനെ വസ്ത്രം ധരിക്കണം എന്ത് കഴിക്കണം തുടങ്ങിയവയെപ്പോലും ഇത്തരത്തിൽ ഉള്ള കളിയാക്കലുകൾ ബാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പം ആയതുകൊണ്ട് തന്നെ ഇതൊക്കെ എങ്ങിനെ നേരിടുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാനൊരു സാധാരണ മനുഷ്യനാണെന്ന് ആളുകൾ തിരിച്ചറിയണം. ഒരു കുട്ടിയെന്ന രീതിയിൽ എന്റെ മാതാപിതാക്കളെ ഞാൻ കാണുന്ന രീതിയെപ്പോലും ഇത്തരം ചോദ്യം ചെയ്യലുകൾ ബാധിച്ചിരുന്നുവെന്നാണ്', ഖുഷി പറഞ്ഞത്.

More from Filmibeat

Read more about: khushi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X