ലോകസുന്ദരി ഐശ്വര്യ റായിയുടെ മകള്‍ പ്രധാനമന്ത്രിയാവും! ആരാധ്യയുടെ ഭാഗ്യം വരുന്നതിങ്ങനെയെന്ന് പ്രവചനം!
താരങ്ങളുടെ മക്കളും അവരെ പോലെ തന്നെ സെലിബ്രിറ്റികളാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ക്യാമറ കണ്ണുകള്‍ അവരെ പിന്തുടരുന്നതും പതിവാണ്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ മകള്‍ സുഹാന ഖാന്‍ മുതല്‍ ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ വരെ പാപ്പരാസികളുടെ സ്ഥിരം ഇരകളാണ്.
ലോകസുന്ദരി ഐശ്വര്യ റായിയുടെ മകള്‍ ആണെന്നതും ബിഗ് ബി കുടുംബത്തിലെ കൊച്ചുമകളെന്നും ആരാധ്യയ്ക്ക് ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ സ്ഥാനമാണുള്ളത്. ആരാധ്യ അമ്മയ്‌ക്കൊപ്പം വലിയ വേദികളില്‍ കയറി ഇറങ്ങിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആരാധ്യയെ കുറിച്ച് വലിയൊരു പ്രവചനം നടന്നിരിക്കുകയാണ്.

ആരാധ്യയുടെ അമ്മ
മക്കളുടെ കാര്യത്തില്‍ എല്ലാ അമ്മമാരും ഒരുപോലെയാണ്. എന്നാല്‍ ഐശ്വര്യ റായിയെ പോലൊരു താരസുന്ദരി മകള്‍ക്ക് നല്‍കുന്ന പരിചരണം ശ്രദ്ധേയമാണ്. പ്രശ്‌സതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കുടുംബം കഴിഞ്ഞിട്ടേ ഐശ്വര്യ റായിയ്ക്ക് മറ്റെന്തും ഉള്ളു. മക്കളെ നോക്കാന്‍ ആയമാരെ ഏല്‍പ്പിക്കുന്ന അമ്മമാരാണ് ബോളിവുഡില്‍ കൂടുതല്‍. എന്നാല്‍ ജനിച്ച നാള് മുതല്‍ ഐശ്വര്യയാണ് ആരാധ്യയുടെ എല്ലാ കാര്യവും നോക്കുന്നത്. മാതൃക കുടുംബിനി എന്ന പട്ടം കൂടി ലോകസുന്ദരിയ്ക്ക് ചാര്‍ത്തി കൊടുക്കാം.

ഐശ്വര്യയുടെ ദേഷ്യം
മകളുടെ കാര്യത്തില്‍ ഐശ്വര്യയ്ക്കുള്ള സംരക്ഷണം പലപ്പോഴും ആരാധകര്‍ക്ക് നേരെ ദേഷ്യപ്പെടുന്നതിലൂടെ വ്യക്തമാണ്. മുന്‍പൊരിക്കല്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനെത്തിയ ഐശ്വര്യയ്ക്ക് ചുറ്റും ആരാധകര്‍ വളഞ്ഞു. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. ആരാധകരുടെ തിക്കിലും തിരക്കിലും കുടുങ്ങിയ ഇരുവരെയും സംരക്ഷിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല. വളരെയധികം കഷ്ടപ്പെട്ട് കാറിനുള്ളില്‍ മകളെ കയറ്റിയതിന് ശേഷമായിരുന്നു ഐശ്വര്യ ജനങ്ങള്‍ക്ക് നേരെ ദേഷ്യപ്പെട്ട് സംസാരിച്ചത്.

പുതിയ പ്രവചനം
ആരാധ്യ ബച്ചനെ കുറിച്ച് ഇപ്പോള്‍ പുതിയൊരു പ്രചവനം നടന്നിരിക്കുകയാണ്. ആരാധ്യയ്ക്ക് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടാവുമെന്നാണ് പ്രവചനം. ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് 2018 ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നടന്മാരമായ ചിരഞ്ജീവിയുടെയും രജനികാന്തിന്റെയും രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ച് താന്‍ മുന്‍പ് പ്രവചിച്ചിരുന്നതായിട്ടും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രി വരെയാവും..
2009 ല്‍ ആന്ധ്രാപ്രദശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും ആരാധ്യ പ്രധാനമന്ത്രി ആവണമെങ്കില്‍ പേര് മാറ്റണമെന്നുമാണ് ജോത്സ്യന്റെ പ്രവചനം. ആരാധ്യ എന്ന പേരിന് പകരം രോഹിണി എന്ന പേര് സ്വീകരിച്ചാല്‍ മാത്രമേ പ്രധാനമന്ത്രിയാവുകയുള്ളു. രജനികാന്ത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വരുമെന്നും നേരത്തെ ഡ്രോണള്‍ഡ് ട്രംപും മോദിയും രണ്ടാമതും തിരഞ്ഞെടുക്കപ്പെടുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. മാത്രമല്ല 2024 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കുമെന്നും ഡി ഗ്യാനേശ്വറിന്റെ പ്രവചനത്തിലുണ്ട്.


Click it and Unblock the Notifications











