വന്നവഴി പോകാം; അനന്യയ്ക്കും സുഹാനയ്ക്കും ആര്യനും വിധിച്ചിട്ടില്ല, ഷാരൂഖിന് ഒരു അങ്കത്തിന് കൂടി ബാല്യമുണ്ട്!
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചങ്കി പാണ്ഡെയും ഭാര്യ ഭാവനയും വളരെ നല്ല സുഹൃത്തുക്കളാണ്. പതിറ്റാണ്ടുകളുടെ ഉറപ്പ് ഇവരുടെ സൗഹൃദത്തിനുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള സൗഹൃദം മക്കളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാകാം സുഹാനയും ആര്യനും ചങ്കി പാണ്ഡെയുടേയും ഭാവനയുടേയും മകളായ അനന്യയുമായി അടുത്ത സൗഹൃദം പങ്കിടുന്നത്. യാത്രകളും പാർട്ടിയും ഔട്ടിങ്ങിലും എല്ലാം മൂന്ന് പേരും മിക്കപ്പോഴും ഒരുമിച്ചാണ്.
മാതാപിതാക്കളുടെ വഴി പിന്തുടർന്ന് സുഹാനയും ആര്യനും അനന്യയും സിനിമയിലേക്ക് അരങ്ങേറി കഴിഞ്ഞു. ആദ്യം എത്തിയത് അനന്യയാണ്. 2019ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2വിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പത്തോളം സിനിമകളിൽ അനന്യ അഭിനയിച്ചു. അതിലൊന്ന് വിജയ് ദേവരകൊണ്ട നായകനായ ലൈഗർ ആയിരുന്നു.

സിനിമയുടെ പ്രമോഷനായി അനന്യ അണിയറപ്രവർത്തകർക്കൊപ്പം കേരളത്തിലും വന്നിരുന്നു. പക്ഷെ സിനിമ വലിയ പരാജയമായിരുന്നു. താൻ ലൈഗർ ചെയ്യാൻ കാരണം പിതാവ് ചങ്കി പാണ്ഡെയാണെന്ന് അനന്യ പറഞ്ഞിരുന്നു. ലൈഗര്‍ ചെയ്തതില്‍ തനിക്ക് ദുഖമുണ്ടെന്നും ഇനി ഒരിക്കലും പിതാവ് പറയുന്ന ചിത്രങ്ങൾ ചെയ്യില്ലെന്നും അനന്യ പറഞ്ഞത് വൈറലായിരുന്നു.
അഭിനേത്രി എന്ന രീതിയിൽ നല്ലൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ അഞ്ച് വർഷമായിട്ടും അനന്യയ്ക്ക് സാധിച്ചിട്ടില്ല. നല്ല സിനിമകൾ ചെയ്യുക എന്നത് തന്നെയാണ് അനന്യയുടെ ലക്ഷ്യം. ഷാരൂഖിന്റെ മകൾ സുഹാനയുടെ സിനിമാ അരങ്ങേറ്റം കിങ് ഖാന്റെ ആരാധകർ കൊതിച്ചിരുന്ന ഒന്നാണ്. സോയ അക്തർ സംവിധാനം ചെയ്ത ദി ആർച്ചീസിലൂടെ ഒരു വർഷം മുമ്പ് അതും സംഭവിച്ചു.
പക്ഷെ അതിനുശേഷം സുഹാനയ്ക്ക് നല്ല അവസരങ്ങൾ സിനിമയിൽ നിന്നും വന്നോയെന്ന് ചോദിച്ചാൽ സംശയമാണ്. നെറ്റ്ഫ്ലിക്സ് സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. ദ ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന് പേരിട്ടിരിക്കുന്ന സീരിസ് 2025ൽ റിലീസ് ചെയ്യാൻ പോകുന്ന പ്രധാന സീരിസുകളിൽ ഒന്നാണ്. ബോളിവുഡിന്‍റെ തിളക്കമുള്ള എന്നാൽ ചതികുഴികളുള്ള ലോകത്തെ ഒരു സാഹസിക യാത്രയാണ് സീരീസ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ സിനിമയിൽ അധികം ഭാവിയില്ലാത്ത നക്ഷത്ര കുഞ്ഞുങ്ങളാണ് സുഹാനയും അനന്യയും ആര്യനുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷിയായ സുശീൽ കുമാർ സിങ്. വൈകാതെ മൂന്ന് പേരും ബോളിവുഡ് ഇന്റസ്ട്രിയിൽ നിന്നും കാണാതെയാകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.

വിവാദപരമായ പ്രവചനങ്ങളിലൂടെ പ്രശസ്തനാണ് ജ്യോതിഷിയായ സുശീൽ കുമാർ സിങ്. കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും ഒരു വർഷത്തിനുള്ളിൽ വേർപിരിയുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. അതേസമയം സെയ്ഫും കരീനയും അവരുടെ ദാമ്പത്യത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ്. 2010ൽ തന്നെ ഈ ദമ്പതികളുടെ വിവാഹത്തെ കുറിച്ച് താൻ പ്രവചനം നടത്തിയിരുന്നുവെന്നും അടുത്തിടെ സുശീൽ പറഞ്ഞിരുന്നു.
ഇവരുടെ ദാമ്പത്യം വർക്കാകിലെന്നാണ് അന്നും താൻ പ്രവചിച്ചതെന്നുമാണ് പുതിയ അഭിമുഖത്തിൽ സംസാരിക്കവെ സുശീൽ കുമാർ സിങ് പറഞ്ഞത്. 2025ഉം അനന്യയ്ക്ക് ഗുണം ചെയ്യില്ലെന്നും സുഹാനയ്ക്കും ആര്യനും സിനിമയിൽ ഭാവിയില്ലെന്നുമായിരുന്നു സുശീലിന്റെ വാക്കുകൾ. പക്ഷെ ഷാരൂഖ് ഖാന് 2027 വരെ നല്ല അവസരങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും ജ്യോതിഷി കൂട്ടിച്ചേർത്തു.
ഷാരൂഖിന് 2027 വരെ നല്ല സമയമാണ്. എന്നാൽ സൽമാന് അക്കാലം അത്രയും മോശം സമയമായിരിക്കും. കാരണം നടന് ചികിത്സിക്കാൻ കഴിയാത്ത ഒരു രോഗം വന്നേക്കുമെന്നും ജ്യോതിഷി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











