പ്രശ്നകലുഷിതമായി അവരുടെ ബന്ധം അവസാനിക്കും, മകൻ പിറക്കുന്നതോടെ വഴക്ക്; വിവാദ പ്രവചനവുമായി ജോത്സ്യൻ
ബോളിവുഡ് താരങ്ങളുടെ വിവാഹ ജീവിതം സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്നതാണ്. അടുത്ത കാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ താര ദമ്പതികൾ ഐശ്വര്യ റായും അഭിഷേക് ബച്ചനുമാണ്. ഇരുവരും തമ്മിൽ അകൽച്ചയിലാണെന്ന് ഏറെ നാളായി ഗോസിപ്പ് പ്രചരിക്കുന്നുണ്ട്. എന്നാൽ കുറച്ച് ദിവസങ്ങളായി ഇരുവരെയും ഒരുമിച്ച് പൊതുവിടങ്ങളിൽ കാണാം. പ്രശ്നങ്ങൾ മറയ്ക്കാനും പ്രതിച്ഛായ കാക്കാനുമുള്ള ശ്രമമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. പഴയ സ്നേഹത്തിലോ സന്തോഷത്തിലോ താര ദമ്പതികളെ കാണാറേയില്ലെന്ന് ആരാധകരും പറയുന്നു.
പ്രതിച്ഛായക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ബച്ചൻ കുടുംബവും ഐശ്വര്യ റായും. അകൽച്ച പുറത്തറിയിച്ച് വാർത്തയാകുന്നതിനോട് ഇവർക്ക് താൽപര്യമില്ലെന്നും വാദമുണ്ട്. ഐശ്വര്യ-അഭിഷേക് താര ദമ്പതികളെക്കുറിച്ച് സുഷിൽ കുമാർ സിംഗ് എന്ന ജോത്സ്യൻ ഒരു അഭിമുഖത്തിൽ നടത്തിയ പ്രവചനമാണിപ്പോൾ ചർച്ചയാകുന്നത്. ഇരുവരും വേർപിരിയുമെന്ന് ഉറപ്പാണെന്ന് സുഷിൽ കുമാർ സിംഗ് വാദിക്കുന്നു.

ഐശ്വര്യ വിവാഹമോചിതയാകുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. താൻ എട്ട് മാസം മുമ്പേ ഈ പ്രവചനം നടത്തിയതാണെന്ന് സുഷിൽ കുമാർ സിംഗ് പറയുന്നു. കഴിഞ്ഞ വർഷം വിവാഹിതരായ സോനാക്ഷി സിൻഹയും സഹീർ ഇക്ബാലും വേർപിരിയുമെന്നും വാദമുണ്ട്. സോനാക്ഷി സിൻഹയ്ക്ക് ഒരു മകൻ പിറക്കും. അതിന് ശേഷം ഇവർക്കിടയിൽ വഴക്കുണ്ടാകും. പിന്നീട് പിരിയും. ഈ വിവാഹ ബന്ധത്തിന്റെ അന്ത്യം പ്രശ്ന കലുഷിതമായിരിക്കുമെന്നും സുഷിൽ കുമാർ സിംഗ് വാദിക്കുന്നു.
2024 ജൂൺ മാസത്തിലാണ് സോനാക്ഷിയും സഹീർ ഇക്ബാലും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. സിനിമാ താരങ്ങളെക്കുറിച്ചുള്ള ഇത്തരം പ്രവചനങ്ങൾ ഇപ്പോൾ പതിവാണ്. പലരും ജനശ്രദ്ധയ്ക്ക് വേണ്ടി ഇത്തരം വാദങ്ങൾ ഉന്നയിക്കാറുമുണ്ട്. എന്നാൽ താരങ്ങൾ ഇതൊന്നും കാര്യമാക്കാറില്ല. ടോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ജ്യോതിഷി വേണു സ്വാമിയാണ്.

കഴിഞ്ഞ വർഷം നാഗ ചെെതന്യയും ശോഭിത ധുലിപാലയും വിവാഹിതരായപ്പോൾ വേണു സ്വാമി നടത്തിയ പ്രവചനം വിവാദത്തിലായി. ഇരുവരും വേർപിരിയുമെന്നായിരുന്നു പ്രവചനം. പിന്നാലെ വേണു സ്വാമിക്കെതിരെ തെലുഗു ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ പരാതി നൽകി. തെലങ്കാന ഹൈക്കോടതി ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നാഗ ചെെതന്യയുടെ ആദ്യ വിവാഹ ബന്ധം പിരിയുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ നടത്തിയ പല പ്രവചനങ്ങളും തെറ്റി. പ്രഭാസിന്റെ ആരാധകർ പലപ്പോഴും വേണു സ്വാമിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രഭാസിന് വിവാഹ യോഗമില്ലെന്നും കരിയറിൽ ഇനി തിരിച്ച് വരാനാകില്ലെന്നും വേണു സ്വാമി ഒരിക്കൽ പ്രവചിച്ചിരുന്നു. ഇതോടെയാണ് പ്രഭാസ് ആരാധകർ വേണു സ്വാമിക്കെതിരെ തിരിഞ്ഞത്.


Click it and Unblock the Notifications











