കുഞ്ഞ് ഉണ്ടാകുന്ന കാര്യത്തിലും അമ്മായിയമ്മയുടെ സപ്പോര്‍ട്ട് ആലിയയ്ക്ക് ഉണ്ട്; താരവിവാഹത്തെ കുറിച്ചുള്ള പ്രവചനം

ബോളിവുഡിലെ മുന്‍നിര താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഈ വര്‍ഷം എന്തായാലും വിവാഹം കാണുമെന്ന് തന്നെയാണ് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രണ്‍ബീറും ആലിയയും വിവാഹിതരായതെന്നും അതല്ല ഏപ്രിലില്‍ താരവിവാഹം ഉണ്ടായേക്കുമെന്നും ഓക്കെയാണ് അഭ്യൂഹങ്ങള്‍. എന്തായാലും ആരാധകരെല്ലാം ആകാംഷയോടെ ഇതിന് വേണ്ടി കാത്തിരിക്കുകയാണ്.

അതേ സമയം ആലിയയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചില പ്രവചനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. വിവാഹശേഷം താരങ്ങളുടെ ജീവിതം എന്താകുമെന്നും നല്ല രീതിയില്‍ തന്നെ പോവുമോ എന്നൊക്കെയുള്ള ആശങ്കകളാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. അതിന് കാരണം രണ്‍ബീറിനെ പോലെ ആലിയയും സിനിമാഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്നത് കൊണ്ട് കുടുംബ ജീവിതം ശരിയാവുമോ എന്നാണ് ചോദ്യം ഉയരുന്നത്. ഇതേ കുറിച്ച് പ്രശസ്ത ജ്യോത്സന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

കുറഞ്ഞ കാലം കൊണ്ട് മുന്‍നിര നായികയായി വളരാന്‍ ആലിയയ്ക്ക് സാധിച്ചു

അവിശ്വസിനീയമായ കരിയറിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. പ്രമുഖ താരങ്ങളുടെ മക്കള്‍ ആയത് കൊണ്ട് സിനിമയിലേക്കുള്ള ഇരുവരുടെയും പ്രവേശനം എളുപ്പായിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെ വലിയ സ്വീകരണമാണ് ആലിയയ്ക്ക് ലഭിച്ചത്. പിന്നീട് സൗന്ദര്യം മാത്രമേ ഉള്ളുവെന്ന് വിമര്‍ശിക്കപ്പെട്ടുവെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് മുന്‍നിര നായികയായി വളരാന്‍ ആലിയയ്ക്ക് സാധിച്ചു. ഇപ്പോള്‍ ഓരോ സിനിമ കഴിയുംതോറും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നടി തിളങ്ങുകയാണ്. രണ്‍ബീറിന്റെ കാര്യവും സമാനമാണ്.

വിവാഹശേഷം പരസ്പരം പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന ദമ്പതിമാരായിരിക്കും

സിദ്ധാര്‍ഥ് മല്‍ഹോത്രയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ച് ആലിയയും കത്രീന കൈഫുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് രണ്‍ബീറും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. അഞ്ചാറ് വര്‍ഷത്തിന് മുകളിലായിട്ടുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. വിവാഹശേഷം പരസ്പരം പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന ദമ്പതിമാരായിരിക്കും താരങ്ങളെന്നാണ് പ്രശസ്ത ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥന്‍ ഗുരുജി പ്രവചിച്ചിരിക്കുന്നത്. അവരുടെ ജീവിതത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. കാരണം ദമ്പതിമാര്‍ എന്ന നിലയില്‍ ആലിയയും രണ്‍ബീറും വൈകാരികമായി ഇഴചേര്‍ന്നവരാണ്.

ആലിയ രണ്‍ബീറിന് ഭര്‍ത്താവിനെ പോലൊരു സ്ഥാനം നല്‍കി കഴിഞ്ഞു

ബന്ധങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കുന്നതിനാല്‍ ഇതിനകം തന്നെ ആലിയ രണ്‍ബീറിന് ഭര്‍ത്താവിനെ പോലൊരു സ്ഥാനം നല്‍കി കഴിഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദമ്പതികള്‍ കുട്ടികളുണ്ടാകാനും കുടുംബം വിപുലീകരിക്കാനും ആലോചിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ വിജയിച്ച് നില്‍ക്കുന്നതിനാല്‍ മാതൃത്വത്തിലേക്ക് കടക്കുന്നതിനെ പറ്റി അവള്‍ ചിന്തിച്ചേക്കില്ല. രണ്‍ബീറിന്റെ അമ്മയും ആലിയയുടെ അമ്മായിയമ്മയുമായ നീതു കപൂറുമായി ഇപ്പോഴുള്ളതു പോലെ സൗഹൃദം മികച്ചതായിരിക്കും. ദമ്പതികള്‍ക്ക് അവരുടേതായ സ്ഥാനം നല്‍കുന്ന ആളാണ് നീതു. മകനും മരുമകള്‍ക്കും ഒരുപോലെ പിന്തുണ കൊടുക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X