'ഇനി നല്ലകാലം...'; പരിനീതിയെ ജീവിതസഖിയാക്കിയതോടെ രാഘവിന് വിജയങ്ങളും അംഗീകാരങ്ങളും വർധിക്കുമെന്ന് പ്രവചനം!
മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് ബോളിവുഡ്. നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരുടെയും വിവാഹം. പരിനീതി തന്നെയാണ് വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
രാജകീയമായി നടന്ന വിവാഹത്തിന് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തില്‍ പങ്കെടുത്തു.
ബീജ് നിറത്തിലെ ലെഹങ്കയും അതിനനുയോജ്യമായ സ്റ്റേറ്റ്മെന്റ് ജുവൽറിയുമാണ് പരിനീതി വിവാഹദിനത്തിൽ ഉപയോഗിച്ചത്. തലയിൽ അതിമനോഹരമായ മൂടുപടവും അണിഞ്ഞിരുന്നു. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹം നടന്നത്. ഇവിട എകൊട്ടാര സദൃശമായ വേദിയിലായിരുന്നു ചടങ്ങ്. തീൻമേശയിലെ ആദ്യ ചാറ്റ് മുതൽ തങ്ങളുടെ ഹൃദയങ്ങൾ സ്നേഹം അറിഞ്ഞിരുന്നു. ഈ ദിവസത്തിനായി ഏറെ നാളുകൾ കാത്തിരുന്നു.

ഭാര്യാ ഭർത്താക്കന്മാരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് പരിനീതി കുറിച്ചത്. താരവിവാഹം ബോളിവുഡ് ആഘോഷമാക്കിയതോടെ സിനിമാക്കാർക്ക് പ്രിയപ്പെട്ട ജ്യോതിഷി നവദമ്പതികളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പരിനീതിയെ ജീവിതസഖിയാക്കിയതോടെ രാഘവിന് വിജയങ്ങളും അംഗീകാരങ്ങളും വർധിക്കുമെന്നാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനം.
രാഘവിനും പരിനീതിക്കും അവരുടെ ഏഴാം ഭാവത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമാണെന്നും ആഴത്തിലുള്ള വൈകാരിക ബന്ധമുള്ള അവരുടെ ദാമ്പത്യം ശക്തവും യോജിപ്പും നിറഞ്ഞത് ആയിരിക്കുമെന്നും ഇരുവരും പരസ്പരം പിന്തുണയ്ക്കുകയും ആവശ്യങ്ങളും ലക്ഷ്യങ്ങളും ബഹുമാനിക്കുകയും ചെയ്യുമെന്നുമാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനം.
വൃശ്ചിക രാശിക്കാരനായ രാഘവ് ഛദ്ദയെ ചൊവ്വ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾ സ്വാധീനിക്കുന്നു. ഈ കൂട്ട് താരദമ്പതികളുടെ ബന്ധത്തിൽ തീവ്രമായ അഭിനിവേശത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഇടയാക്കും. തുലാം രാശിയായ പരിനീതി ചോപ്രയെ ശുക്രൻ സ്വാധീനിക്കുന്നു.
രാഘവിനും പരിനീതിക്കും പരസ്‌പരം മനോഹരമായി പൂരകമാക്കാനുള്ള കഴിവുണ്ടെന്ന് ഈ സ്വർഗ്ഗീയ സ്വാധീനങ്ങൾ സൂചിപ്പിക്കുന്നുവെന്നുമാണ് ജ്യോതിഷിയുടെ പ്രവചനം. ഭർത്താവ് രാഘവിന്റെ അഭിനിവേശവും പ്രതിബദ്ധതയും പരിനീതിയുടെ അനുകമ്പയും വിവേകവും കൊണ്ട് പൊരുത്തപ്പെടുത്താനാകുമെന്നും പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറഞ്ഞു.

'രാഘവിന്റെയും പരിനീതിയുടെയും ജീവിതത്തിലെ ചന്ദ്രന്റെ വിന്യാസം വൈകാരിക സുരക്ഷിതത്വത്തെയും അവരുടെ ബന്ധത്തിന്റെ ശക്തമായ അടിത്തറയെയും സൂചിപ്പിക്കുന്നു. ചന്ദ്രന്റെ ശാന്തമായ സ്വാധീനം സൂചിപ്പിക്കുന്നത് അവർ പരസ്പരം സഹവാസത്തിൽ ആശ്വാസം കണ്ടെത്തുമെന്നും അവരുടെ ദാമ്പത്യത്തെ പരിപോഷിപ്പിക്കുന്നതും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.'
'പരിനീതിയുടെ പത്താം ഭാവത്തിലെ ശനിയുടെ സ്വാധീനം നടിയുടെ കരിയറിൽ വെല്ലുവിളികളും പ്രതിബന്ധങ്ങളും ചിലപ്പോൾ സൃഷ്ടിക്കാൻ ഇടയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികൾ വ്യക്തിഗത വളർച്ചയ്ക്കുള്ള അവസരമായും ഒരു ബഹുമുഖ നടിയെന്ന നിലയിൽ പരിനീതിയുടെ കഴിവ് തെളിയിക്കാനുള്ള അവസരമായും വർത്തിക്കും.'
'അതുപോലെ തന്നെ രാഘവ് ഛദ്ദയുടെ രാഷ്ട്രീയ ജീവിതത്തെ വ്യാഴത്തിന്റെ സ്ഥാനം നേട്ടങ്ങൾ കൊണ്ട് നിറയ്ക്കും. രാഷ്ട്രീയരംഗത്ത് വിജയവും അംഗീകാരവും നേടാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ശനിയുടെയും ചൊവ്വയുടെയും അനുകൂല സ്ഥാനം അദ്ദേഹം കാര്യമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്ന് സൂചിപ്പിക്കുന്നു. ഇത് അദ്ദേഹത്തിന്റെ പ്രാമുഖ്യത്തിന് കാരണമാകുന്നു.'
'എന്നിരുന്നാലും, തന്ത്രപരമായ ചിന്തയും നിശ്ചയദാർഢ്യവും ആവശ്യമായി വരുന്ന കടുത്ത മത്സരങ്ങളും വെല്ലുവിളികളും ചിലപ്പോഴൊക്കെ രാഘവ് ഛദ്ദയ്ക്ക് നേരിടേണ്ടി വന്നേക്കാം', എന്നാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനം. ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്. നടി മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്സ് ബിരുദം നേടി. എന്നാൽ രാഘവ് ഛദ്ദ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലാണ് പഠിച്ചത്.


Click it and Unblock the Notifications











