ബോളിവുഡ് ആഘോഷമാക്കി ആകാശ് അംബാനിയുടെ വിവാഹം!! വിവാഹ ചിത്രങ്ങൾ പുറത്ത്...
ഒരു സെലിബ്രിറ്റി വിവാഹത്തിനായി വേദിയായി ബോളിവുഡ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകൻ ആകാശ് അംബാനിയും ബാല്യകാല സുഹൃത്ത് ശ്ലോക മെഹ്തയുമായുളള വിവാഹം നടന്നു. മുംബൈയിലാണ് ഈ സെലിബ്രിറ്റി വിവാഹത്തിന് വേദിയായത്. റേസി ബ്ലൂ ഡയമണ്ട്സ് ഉടമ റാസൽ മേത്തയുടെ മകളാണ് ശ്ലോക.
ആകാശിന്റേയും ശ്ലോകയുടേയും വിവാഹത്തിന് ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആകാശന്റേയും ശ്ലോകയുടെ വിവാഹചിത്രങ്ങളും വിശേഷങ്ങളുമാണ്. ബാല്യകാലം മുതൽ തന്നെ ആകാശും ശ്ലോകയും അടുത്ത സുഹൃത്തുക്കളായിരുന്നു. വർഷങ്ങളായുളള പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് സാക്ഷിയായവർ ഇവരൊക്കെ
മുംബൈയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഇന്ത്യയ്ക്ക് അകത്തും പിറത്തുമുളള രാഷ്ട്രീയ- വ്യവസായ ചലച്ചിത്ര മേഖലയിലുളള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന മകളുടെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. ഇരു വിവാഹങ്ങളിലേയും ഹൈലൈറ്റ് ബോളിവ്ഡ താരങ്ങളാണ്. നവദമ്പതിമാർക്ക് അനുഗ്രഹം ആശംസിക്കാൻ ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു.

ശനിയാഴ്ച മുതലുളള ആഘോഷം
മുംബൈ ജയോ വേൾഡ് സെന്ററിവ്‍ ശനിയാഴ്ച വൈകിട്ടോടെയാണ് വിവാഹാഘോഷങ്ങൾ ആരംഭിച്ചത്. സംഗീതവിരുന്നോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത് അതിഥികൾ വിഭവസമൃദ്ധമായ വിരുന്ന് സൽക്കാരവും സംഘിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുളള വിവാഹം വീട്ടുകാർ നിശ്ചയിച്ചത്.

പരമ്പരാഗത ആചാരപ്രകാരമുളള വിവാഹം
പരമ്പരാഗത ആചാരവിധി പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ . മുൻ ഐക്യരാഷ്ട്ര സംഘടനാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ,വബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖാൻ, അമീർ ഖാൻ, രൺബീർ കപൂർ, ആലിയ, ഐശ്വര്യ, അഭിഷേക് ബച്ചൻ എന്നിങ്ങനെ ബോളിവുഡ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തിരുന്നു.

വിവാഹം നടന്ന വേദി
ഇഷാ അംബാനിയുടെ വിവാഹം മുംബൈയിലെ വസതിയായ ആന്റിലയിലായിരുന്നു. എന്നാൽ ആകാശിന്റെ വിവാഹം അംബാനി ഗ്രൂപ്പിന്റെ തന്നെ ഏറ്റവും പുതിയ കൺവെൻഷൻ സെന്ററായ ജിയോ വേൾഡ് സെന്ററിൽവെച്ചായിരുന്നു. മാർച്ച് 6 നായിരുന്നു ജിയോ വേൾഡ് സെന്ററിന്റെ ഉദ്ഘാടനം മുകേഷ് അംബാനിയുടെ സാന്നിധ്യത്തിൻ നിത അംബാനി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിലെ ഏറ്റവും വലിയ കൺവെൻശൻ സെന്ററിൽ ഒന്നാണിത്.


Click it and Unblock the Notifications