'വിവാഹത്തിന് മുമ്പേ ഒരുമിച്ച് താമസം'; പുതിയ വീട് വാടകയ്ക്കെടുത്ത് കെ.എൽ രാഹുലും ആതിയ ഷെട്ടിയും!

ബോളിവുഡിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം പ്രണയ ജോഡികളായ കെ.എൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പർ ജയന്റ്സ് നായകനുമായ കെ.എൽ രാഹുലും സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം വളർന്നാണ് പ്രണയമായി മാറിയത്.

ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ മറ്റൊരു വിവാഹ മാമാങ്കം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. അതേസമയം വിവാഹ​ത്തിന് മുമ്പ് തന്നെ രാഹുലും ആതിയയും ഒരുമിച്ച് താമസിച്ച് തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഈ വർഷം അവസാനം നടക്കാനിരിക്കെ ഇരുവരും ചേർന്ന് ഒരു വീട് വാടകയ്ക്കെടുത്ത് ലിവിങ് ടു​ഗെതർ ആരംഭിക്കാൻ പോവുകയാണെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രണയം തുടങ്ങയിട്ട് മൂന്ന് വർഷം

മൂന്ന് വർഷത്തിന് മുകളിലായി ഇരുവരും പ്രണയിക്കുകയാണ്. ആതിയയും കെഎൽ രാഹുലും മുംബൈയിൽ കടലിനഭിമുഖമായി നിലകൊള്ളുന്ന നാല് ബെഡ്റൂമുള്ള അപ്പാർട്ട്മെന്റാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. തൽക്കാലം അവിടെയായിരിക്കും ഇരുവരും താമസിക്കുക. പ്രതിമാസം പത്ത് ലക്ഷം രൂപ വാടക വരുന്ന ലക്ഷ്വറി അപ്പാർട്ടമെന്റാണ് ഈ പ്രണയജോഡികൾ തങ്ങൾക്ക് താമസിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാന്ദ്രയിലെ കാർട്ടർ റോഡിലാണ് അപ്പാർട്ടമെന്റ് സ്ഥിതി ചെയ്യുന്നത്. ഈ വർഷം അവസാനം സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ ആയിരിക്കും ഇരുവരുടേയും വിവാഹമെന്നും റിപ്പോർട്ടുണ്ട്. ‍‍‌

ലിവിങ് ടു​ഗെതറിന് തയ്യാറെടുക്കുന്നു

ഇരുവരുടേയും വിവാ​ഹ വാർത്തകൾ വൈറലായി മാറുന്ന സാഹചര്യത്തിൽ ​വാർത്തയിൽ പ്രതികരിച്ച് ആതിയയുടെ സുഹൃത്ത് രം​ഗത്തെത്തിയിരുന്നു. വിവാഹം എന്നത് ഇപ്പോൾ ആതിയയും രാഹുലും ചിന്തിക്കുന്നില്ലെന്നും ജോലി തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് താരങ്ങളെന്നുമാണ് ബോംബെ ടൈംസിനോട് സംസാരിക്കവെ ആതിയയുടെ സുഹൃത്ത് പറഞ്ഞത്. 'പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല.... ഈ വർഷം കല്യാണമുണ്ടാകില്ല. ആതിയയുടെ രണ്ട് പ്രോജക്ടുകൾ ആരംഭിക്കാൻ പോവുകയാണ്. ഒന്ന് ഒടിടിയിലേക്കുള്ളതാണ് മറ്റൊന്ന് സിനിമയാണ്. കെ.എൽ രാഹുലിന് ലോകകപ്പ് വരാനിരിക്കുകയാണ്.'

ഈ വർഷം അവസാനം വിവാഹം

'അതിനുമുമ്പ് വ്യത്യസ്ത ടൂർണമെന്റുകൾ നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ ഷെഡ്യൂൾ ടൈറ്റാണ്. അവരുടെ കൈ നിറയെ ഈ വർഷം നിരവധി പരിപാടികൾ ഉള്ളതിനാൽ വിവാഹമെന്നത് പ്ലാനിൽ ഇല്ല' സുഹൃത്ത് വ്യക്തമാക്കി. രാഹുലിനും ആതിയയ്ക്കും പിന്നാലെ നാളുകളായി പാപ്പരാസികളുണ്ടായിരുന്നു. അപ്പോഴൊന്നും ഇരുവരും പ്രണയം സമൂഹത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. ശേഷം ആതിയയുടെ സഹോദരൻ അഹാന്റെ ആദ്യ സിനിമയുടെ സ്ക്രീനിങിന് ഒരുമിച്ച് എത്തിയപ്പോഴാണ് താരങ്ങൾ പ്രണയം പരസ്യമാക്കിയത്. അഹാന്റെ ആദ്യ സിനിമ തടപ്പ് 2021ൽ ആണ് റിലീസ് ചെയ്തത്.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ വിവാഹം

ആതിയ ഇതുവരെ നാല് സിനിമകളാണ് ചെയ്തിട്ടുള്ളത്. ആതിയയുടെ അരങ്ങേറ്റ ചിത്രം ഹീറോ 2015ൽ ആണ് റിലീസ് ചെയ്തത്. സൂരജ് പഞ്ചോളിയായിരുന്നു ചിത്രത്തിൽ നായകൻ. സിനിമയിലെ പാട്ടുകളെല്ലാം തന്നെ വലിയ ​ഹിറ്റായിരുന്നു. ആതിയയുടെ അച്ഛൻ സുനിൽ ഷെട്ടി ബോളിവുഡ് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും കർണാടകത്തിലാണ് സുനിൽ ഷെട്ടി ജനിച്ചത്. തന്റെ മാതൃഭാഷയായിരുന്ന കന്നടയിൽ നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് ചേക്കേറിയത്. 1995-96 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടനായിരുന്നു സുനിൽ ഷെട്ടി. സിനിമ ജീവിതം കൂടാതെ അദ്ദേഹം നിർമാതാവ് കൂടിയാണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയും കൂടാതെ ചില ഹോട്ടലുകളും മറ്റും സുനിൽ ഷെട്ടിക്കുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം അടക്കമുള്ള സിനിമകളിലും സുനിൽ ഷെട്ടി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: athiya shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X