കെ.എല്‍.രാഹുലുമായുള്ള വിവാഹം എന്ന്? വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ആതിയ ഷെട്ടി

ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും നടിയും സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയുടെയും വിവാഹമാണ് ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ വിവാഹവാര്‍ത്ത. ഇരുവരും ഈ വര്‍ഷം തന്നെ വിവാഹം കഴിക്കുമെന്നാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫ്‌ലാറ്റ് വാങ്ങിയതായും അവിടേക്ക് താമസം മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹവാര്‍ത്തകളോട് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ആതിയ ഷെട്ടി. സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ പുതിയ ചിത്രം തടപ്പിന്റെ പ്രീമിയര്‍ റിലീസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ആതിയ ഷെട്ടി ഗോസിപ്പുകളോട് പ്രതികരിച്ചത്.

ആദ്യമായി പ്രതികരണം

വിവാഹവാര്‍ത്തകളോട് വളരെ പരുഷമായിട്ടായിരുന്നു ആതിയ ഷെട്ടിയുടെ പ്രതികരണം. താന്‍ വീട് വാങ്ങിയത് തനിക്കും മാതാപിതാക്കള്‍ക്കും സഹോദരനും താമസിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കുകയായിരുന്നു നടി. 'അതെ, ഞാന്‍ പുതിയ വീട് വാങ്ങിയിട്ടുണ്ട്. അവിടേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലുമാണ്. പക്ഷെ, പുതിയ വീട്ടിലേക്ക് ഞാനും എന്റെ അച്ഛനമ്മമാരും സഹോദരനുമാണ് മാറിത്താമസിക്കാന്‍ പോകുന്നത്.

എന്റെ വിവാഹക്കാര്യത്തെക്കുറിച്ച് അനേകമാളുകള്‍ പലതും പറയുന്നു. ഇതെല്ലാം കേട്ട് ഞാന്‍ മടുത്ത അവസ്ഥയിലാണ്. അതിനൊന്നും തന്നെ ഞാന്‍ ചെവികൊടുക്കുന്നുമില്ല. ഞാനും രാഹുലുമായുള്ള ബന്ധത്തെക്കുറിച്ച് ആരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല, മാത്രമല്ല മറ്റുള്ളവര്‍ ഞങ്ങളുടെ ബന്ധത്തെ എങ്ങനെ കാണുന്നു എന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നുമില്ല. ഇപ്പോള്‍ ഈ വാര്‍ത്തകള്‍ കാണുമ്പോള്‍ വളരെ തമാശയായി തോന്നുന്നു.' ആതിയ ഷെട്ടി പറയുന്നു.

സഹോദരനും പ്രതികരിച്ചു

സഹോദരന്‍ അഹാന്‍ ഷെട്ടിയോട് സഹോദരിയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനും ലഭിച്ച മറുപടി വ്യത്യസ്തമല്ലായിരുന്നു. തന്റെ സഹോദരിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും അടിസ്ഥാനരഹിതമാണെന്നും സത്യം അതല്ലെന്നുമായിരുന്നു അഹാന്റെ പ്രതികരണം.

'വിവാഹത്തിനായി ഇതുവരെ തയ്യാറെടുപ്പുകളൊന്നും ആരംഭിച്ചിട്ടില്ല. അങ്ങനെയൊരു കാര്യമേ ഇല്ല, മാധ്യമവാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണ്. നിങ്ങള്‍ പറയുന്നതു പോലെ ഒരു വിവാഹം നടക്കുന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എങ്ങനെയാണ് ഒരു തീയതി നിങ്ങളെ അറിയിക്കുക? രാഹുല്‍ മാധ്യമങ്ങളോട് തിരിച്ചു ചോദിച്ചു. അടുത്ത ഏതാനും മാസങ്ങളിലേക്ക് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് അഹാന്‍ വ്യക്തമാക്കുന്നു.

മൂന്നു വര്‍ഷമായി പ്രണയത്തില്‍

കഴിഞ്ഞ മൂന്നു വര്‍ഷമായി കെ.എല്‍.രാഹുലും ആതിയ ഷെട്ടിയും ഡേറ്റിങ്ങിലാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിയിരുന്ന ഇരുവരും പക്ഷെ, ചിത്രങ്ങള്‍ക്ക് പിശുക്കു കാട്ടിയിരുന്നില്ല. അടുത്തിടെ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡിനു വേണ്ടിയുള്ള പരിപാടിയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18-ന് രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുമൊന്നിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങളാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആതിയ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമാണ് കെ.എല്‍.രാഹുല്‍. സുനില്‍ ഷെട്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ താന്‍ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് സുനില്‍ ഷെട്ടി. ക്രിക്കറ്റിനെക്കുറിച്ചുള്ള സംസാരവേളയില്‍ ഇരുവരും തമ്മില്‍ സംഭാഷണങ്ങളും തര്‍ക്കങ്ങളും പതിവാണെന്നും വിവേകത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നതായും രാഹുല്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ജീവിതചര്യയെക്കുറിച്ചും തനിക്ക് അദ്ദേഹം വിലയേറിയ ഉപദേശങ്ങള്‍ നല്‍കാറുള്ളതായും രാഹുല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സുനില്‍ ഷെട്ടിയുടെ മകള്‍

സുനില്‍ ഷെട്ടിയുടെയും മാനാ ഷെട്ടിയുടെയും മകളായി മുംബൈയില്‍ 1992-ലായിരുന്നു അതിയ ഷെട്ടിയുടെ ജനനം. 2015-ല്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അതിയയുടെ ആദ്യ ചിത്രമായിരുന്നു ഹീറോ. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ചിത്രത്തിലെ അതിയയുടെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സൂരജ് പഞ്ചോളിയായിരുന്നു നായകന്‍. പിന്നീട് മുബരകാന്‍,നവാബ്‌സാദേ, മോതിചൂര്‍ ചക്‌നാചൂര്‍ എന്നീ ചിത്രങ്ങളിലും അതിയ പ്രധാനവേഷം ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X