ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താര ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ്. മലയാളി കൂടിയായ നയന്‍താര ഇന്ന് സജീവമായിരിക്കുന്നത് തമിഴ് സിനിമകളിലാണ്. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന്‍താര. വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളിലെ നയന്‍താരയുടെ കഥാപാത്രങ്ങളെ എപ്പോഴും മലയാളി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്.
ഒരു കാലത്ത് തെലുങ്കിലും നിരവധി സിനിമകളില്‍ നയന്‍താര അഭിനയിച്ചു. അഭിനയത്തോടൊപ്പം തന്നെ നിരവധി ഗോസിപ്പുകളും നയന്‍താരയെക്കുറിച്ച് ഉയര്‍ന്ന് വന്നിരുന്നു. പ്രഭുദേവയുമായുള്ള പ്രണയവും അതിന് ശേഷം നടന്‍ ചിമ്പുവുമായുള്ള പ്രണയവും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. കരിയറില്‍ വലിയ മാറ്റം തന്നെ കൊണ്ടു വന്ന നയന്‍താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നു പോലും മാറി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍, അതില്‍ തനി ഒരുവനിലെ മഹിമ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നാനും റൗഡി താന്‍, ബിഗില്‍, മലയാള ചിത്രം നിഴലിലെ കഥാപാത്രം, ജവാന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. നയന്‍താരയുടേതായി അവസാനം ഇറങ്ങിയ അന്ന പൂരണി എന്ന ചിത്രം ഏറെ വിവാദമായിരുന്നു. ഒടിടിയില്‍ എത്തിയ ചിത്രത്തിനെതിരെ ഹിന്ദുത്വ വാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിക്കുകയും ചെയ്തു.
നയന്‍ താരയുടെ ഹിന്ദിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അറ്റ്‌ലീ സംവിധാനം ചെയ്ത ജവാന്‍. ചിത്രത്തില്‍ ഷാരൂഖിന്റെ ജോഡിയായി എത്തിയ നയന്‍ താര ആക്ഷന്‍ രംഗങ്ങളിലടക്കം മകിവ് പുലര്‍ത്തി. ഇപ്പോഴിതാ ഷാരൂഖ് ഖാനും നയന്‍താരയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലീ. നയന്‍ താരെയക്കുറിച്ച് എപ്പോഴും ഷാരൂഖ് ഖാന്‍ സംസാരിക്കുമായിരുന്നു എന്നാണ് അറ്റ്‌ലീ പറയുന്നത്.
ഷാരൂഖിന് നയന്‍താരയെ കാണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുപോലെ നയന്‍താര ഷാരൂഖിന്റെ വലിയ ഫാന്‍ ആയിരുന്നു എന്നും അറ്റ്‌ലീ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലീ ഇക്കാര്യം പറയുന്നത്. ബിഗില്‍ സിനിമയുടെ ഷൂട്ടില്‍ സെറ്റില്‍ വെച്ചാണ് അവര്‍ അവസാനമായി കണ്ടതെന്നും നയന്‍ താരയെക്കുറിച്ച് ഷാരൂഖ് എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു എന്നുമാണ് അറ്റ്‌ലീ പറഞ്ഞത്.

ഷാരൂഖിന് നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്. ജവാന്‍ സിനിമ ചെയ്യുന്ന സമയത്ത് അറ്റ്‌ലീ നയന്‍താരയുടെ പേര് സജസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഷാരൂഖ് അതില്‍ സന്തോഷവാനായിരുന്നു. അദ്ദേഹത്തിന് ചെന്നൈയില്‍ വരുന്ന സമയത്ത് നയന്‍താരയെ കാണണമെന്ന് ഉണ്ടായിരുന്നെന്നും അറ്റ്‌ലീ പറയുന്നു. അതുപോലെ നയന്‍ താരയെ ജവാനിലേക്ക് കാസ്റ്റ് ചെയ്യുന്നതിനായി വിളിച്ചപ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര ഓക്കെ പറഞ്ഞതെന്നും അറ്റലീ ഓര്‍ത്തെടുക്കുന്നു.
2023ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമായാണ് ജവാന്‍. ആഗോള തലത്തില്‍ ആയിരം കോടിയും ചിത്രം നേടിയിരുന്നു. വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ദീപിക പദുകോണും ഒരു കഥാപാത്രം ചെയ്തിരുന്നു. ദീപികയും ഷാരൂഖും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി നയന്‍താരയുടെ ചിത്രത്തിലെ പ്രാതിനിധ്യത്തെ കുറച്ചുവന്ന് തരത്തില്‍ സിനിമ ഇറങ്ങിയ സമയത്ത് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications