For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് നന്നായി; അവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നുവെന്ന് സാറ അലി ഖാന്‍

  |

  സെയിഫ് അലി ഖാനും കരീന കപൂറും ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവര്‍ക്കും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരുന്നു. കരീനയുടേത് ആദ്യ വിവാഹമാണെങ്കിലും സെയിഫിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യം നടി അമൃത സിംഗിനെയാണ് താരം വിവാഹം കഴിക്കുന്നത്. ശേഷം ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.

  വെള്ള സാരിയിൽ അപ്സരസിനെ പോലെ ഫർനാസ് ഷെട്ടി, നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  സെയിഫിനെക്കാളും പന്ത്രണ്ട് വയസിന് മൂത്ത ആളായിരുന്നു അമൃത സിംഗ്. ഇരുവരുടെയും പ്രണയകഥ പലപ്പോഴും പ്രചരിക്കാറുണ്ട്. എന്നാല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് നല്ലതാണെന്ന് പറയുകയാണ് സെയിഫ്-അമൃത ദമ്പതിമാരുടെ മകളായ സാറ. മുന്‍പൊരു അഭിമുഖത്തില്‍ താരപുത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  1991 ലായിരുന്നു സെയിഫ് അലി ഖാനും അമൃത സിംഗും തമ്മിലുള്ള വിവാഹം നടക്കുന്നത്. സെയിഫിനെക്കാളും പ്രായം കൂടുതല്‍ അമൃതയ്ക്ക് ഉണ്ടെന്നുള്ളത് ഇവരുടെ ബന്ധത്തില്‍ യാതൊരു പ്രശ്‌നവും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷം 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സെയിഫ് മറ്റൊരു പ്രണയത്തിലായത് കൊണ്ടാണ് അമൃതയുമായി വേര്‍പിരിയേണ്ടി വന്നതെന്നാണ് അന്നത്തെ ആരോപണം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ലായിരുന്നു കരീനയുമായുള്ള വിവാഹം. ഇപ്പോള്‍ മാതാപിതാക്കളെ കുറിച്ച് സാറ പറഞ്ഞ വാക്കുകളാണ് തരംഗമാവുന്നത്.

  'ഇത് വളരെ ലളിതമാണ്. നമ്മള്‍ നോക്കുമ്പോള്‍ രണ്ട് ഓപ്ഷനാണ് ഇതില്‍ ഉണ്ടാവുക. ഒന്നുകില്‍ ആരുമാരും സന്തുഷ്ടരല്ലാതെ ഒരേ വീട്ടില്‍ തന്നെ താമസിക്കാം. അല്ലെങ്കില്‍ വേര്‍പിരിഞ്ഞും ജീവിക്കാം. ഇവിടെ ഓരോരുത്തരും അവരവരുടെ സ്വന്തം ജീവിതത്തില്‍ സന്തുഷ്ടരാണ്. മാത്രമല്ല പിന്നീട് ഓരോ തവണ കണ്ടുമുട്ടുമ്പോഴും വ്യത്യസ്തമായൊരു സ്‌നേഹവും ഉന്മേഷവും ലഭിക്കും. ഞാന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അവര്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എനിക്ക് എല്ലാം നേടി തരുന്ന ആള്‍ കൂടിയാണ്.

  ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  എല്ലായിപ്പോഴും ഫോണില്‍ ലഭ്യമാവുന്നൊരു അച്ഛനും എനിക്കുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും അപ്പോള്‍ തന്നെ സാധിക്കും. ആത്യന്തികമായി അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ സന്തുഷ്ടരാണെന്ന് ഞാന്‍ കരുതുന്നില്ല. ആ സമയത്ത് ബന്ധം വേര്‍പ്പെടുത്തുക എന്നത് ഏറ്റവും മികച്ച തീരുമാനമായിരുന്നു. അവര്‍ രണ്ട് പേരും സ്വന്തമായ ലോകത്തിലും ജീവിതത്തിലും സന്തുഷ്ടരാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ അവരുടെ മക്കളും സന്തോഷത്തിലാണ്. ഞങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ സന്തോഷമുണ്ടെന്ന്' സാറ ഉറപ്പിച്ച് പറയുന്നു. എല്ലാം സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്.

  ഒരു ഫോട്ടോഷൂട്ടിന് എത്തിയപ്പോഴായിരുന്നു സെയിഫ് അലി ഖാനും അമൃത സിംഗും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. ആ ഫോട്ടോഷൂട്ട് നടക്കുമ്പോള്‍ തന്നെ സെയിഫ് അമൃതയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ അമൃത സെയിഫിനോട് തന്റെ വീട്ടിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. ഡിന്നറിന് ശേഷം ഇരുവരും പരസ്പരം സ്‌നേഹ ചുംബനങ്ങള്‍ കൈമാറി. ശേഷം രണ്ട് മുറികളില്‍ ഉറങ്ങി. ഷൂട്ടിങ്ങിന് പോകുന്നത് കൊണ്ട് രണ്ട് ദിവസം സെയിഫ് അമൃതയുടെ വീട്ടില്‍ തന്നെയാണ് താമസിച്ചത്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  സെയിഫിന്റെ കൈയില്‍ കാശില്ലായിരുന്ന ആ കാലത്ത് അമൃതയുടെ കൈയില്‍ നിന്നും നൂറ് രൂപ വാങ്ങിയ കഥ മുന്‍പ് പ്രചരിച്ചിരുന്നു. ആദ്യം നൂറ് രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ എന്ത് കൊണ്ട് എന്റെ കാറ് ഉപയോഗിച്ച് കൂടാ എന്ന് ഞാന്‍ ചോദിച്ചു. തനിക്ക് പ്രൊഡക്ഷനില്‍ നിന്ന് കാറ് വരുമെന്നും അതിനാല്‍ അമൃതയുടെ കാറിന്റെ ആവശ്യമില്ലെന്നും പറഞ്ഞതായി മുന്‍പൊരു അഭിമുഖത്തില്‍ അമൃത വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ പോലും തന്നെക്കാളും പ്രായം കുറഞ്ഞ ആളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. തന്റെ അടുത്ത് ക്ഷമയോടെ നിന്നിട്ടുള്ള ഏക വ്യക്തി സെയിഫ് മാത്രമായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നുമാണ് അമൃത പറഞ്ഞിരുന്നത്.

  Read more about: saif ali khan sara ali khan
  English summary
  Atrangi Re Actress Sara Ali Khan Opens Up Her Mom Divorce From Father Saif Ali Khan Was Her Best Decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X