'പെണ്ണ് കെട്ടാത്ത' ബോളിവുഡ് നടിമാര്‍

സിനിമാ നടിമാര്‍ക്ക് വിവാഹജീവിതം അത്ര വലിയ കാര്യമാണോ. അതെ എന്നും അല്ല എന്നും പറയുന്നവരുണ്ട്. വിവാഹം കഴിഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കാന്‍ വേണ്ടി അഭിനയം നിര്‍ത്തുന്നവരുണ്ട്. ഇത്തരക്കാരാണ് കൂടുതല്‍ എന്ന് പറഞ്ഞാലും തെറ്റില്ല.

വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് തുടരുന്നവരും കുറവല്ല. എന്നാല്‍ പോകെപ്പോകെ ഇവരില്‍ പലര്‍ക്കും കുടുംബജീവിതം കൈവിട്ടുപോകുന്ന കാഴ്ചകളാണ് സിനിമാരംഗത്ത് കാണുന്നത്. അഭിനയം കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് പറഞ്ഞതല്ല കുടുംബജീവിതം എന്നാണോ ഇത് നല്‍കുന്ന സന്ദേശം?

അതോ ഡേറ്റിംഗും ലിവ് ഇന്‍ റിലേഷനുമാണ് സൗകര്യം എന്ന് തോന്നി വിവാഹം വേണ്ട എന്ന് വെക്കുന്നതാണോ. അതെന്തായാലും കല്യാണം വേണ്ട സിനിമ മതി എന്ന് തീരുമാനമെടുത്ത ചില നടിമാര്‍ നമുക്കുണ്ട്. ആരൊക്കെയെന്ന് നോക്കൂ.

സുഷ്മിത സെന്‍

ഈ നടിമാര്‍ സിംഗിളാണ്!

ലോകം മുഴുവന്‍ ഈ സുന്ദരിയുടെ കാല്‍ക്കീഴിലായിരുന്നു ഒരു കാലത്ത്. എന്നിട്ടും സ്വന്തമാക്കാന്‍ ഒരു പുരുഷനെ മാത്രം സുഷ്മിത കണ്ടെത്തിയില്ല.

കങ്കണ റാവത്ത്

ഈ നടിമാര്‍ സിംഗിളാണ്!

ബോളിവുഡിന്റെ രാജ്ഞിയെന്ന് ആരാധകര്‍ വിളിക്കുന്ന നടിയാണ് കങ്കണ റാവത്ത്. ജീവിതത്തില്‍ ഒരു രാജാവ് വേണമെന്ന് കങ്കണയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല എന്ന് തോന്നുന്നു. ഒന്നിലധികം ബന്ധങ്ങളില്‍ പെട്ടിട്ടുണ്ടെങ്കിലും കങ്കണ വിവാഹം വേണ്ടെന്ന് വെച്ചത് ഇതുകൊണ്ടാകാനേ തരമുള്ളൂ.

റാണി മുഖര്‍ജി

ഈ നടിമാര്‍ സിംഗിളാണ്!

റാണി മുഖര്‍ജി സിംഗിളാണോ. ആദിത്യ ചോപ്രയുമായി റാണിയുടെ വിവാഹം കഴിഞ്ഞതല്ലേ, എന്നാണ് സംശയം എങ്കില്‍ അല്ല എന്നാണ് ഉത്തരം. റാണി മുഖര്‍ജിയുടെ വിവാഹം ഔദ്യോഗികമായി ഇതുവരെ കഴിഞ്ഞിട്ടില്ല. ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നര്‍ഥം.

പ്രിയങ്ക ചോപ്ര

ഈ നടിമാര്‍ സിംഗിളാണ്!

നായിക, ഗായിക, മോഡല്‍ .. പ്രിയങ്ക ചോപ്രയ്ക്ക് ആരാധകരുടെ കാര്യത്തില്‍ ഒരു കുറവുമില്ല. എന്നാലും വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ പ്രിയങ്ക ഒന്നും വിട്ടുപറയില്ല. വയസ് മുപ്പത് കഴിഞ്ഞു പ്രിയങ്കയ്ക്ക്.

ദീപിക പദുക്കോണ്‍

ഈ നടിമാര്‍ സിംഗിളാണ്!

തുടക്കക്കാലത്ത് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു ദീപിക. എന്നാല്‍ അത് ഏറെ നാള്‍ നീണ്ടുനിന്നില്ല. രണ്‍വീര്‍ സിംഗാണ് ഇപ്പോള്‍ ദിപികയുടെ പങ്കാളിയെന്നാണ് ഗോസിപ്പുകള്‍.

പ്രിതി സിന്റ

ഈ നടിമാര്‍ സിംഗിളാണ്!

ഗോസിപ്പ് കോളങ്ങളില്‍ റിലേഷനുകളുടെ കാര്യത്തില്‍ കുറവൊന്നും ഇല്ലെങ്കിലും മിസ്റ്റര്‍ പെര്‍ഫെക്ടിനെ കണ്ടെത്താന്‍ പ്രിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ അഭിനയത്തിന് പുറമേ ക്രിക്കറ്റിന്റെ തിരക്കുമുണ്ട്.

രേഖ

ഈ നടിമാര്‍ സിംഗിളാണ്!

അമിതാഭ് ബച്ചനുമൊന്നിച്ചുള്ള ബന്ധം തകര്‍ന്നതാണോ വിവാഹ ജീവിതം വേണ്ടെന്ന് വെക്കാന്‍ രേഖ തീരുമാനിച്ചതിന് പിന്നിലെ കാരണം. ആരാധകര്‍ ഇപ്പോഴും സംശയത്തിലാണ്.

തബ്ബു

ഈ നടിമാര്‍ സിംഗിളാണ്!

രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ തബ്ബുവും വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടില്ല എന്ന് തോന്നുന്നു. മലയാളം ഹിന്ദി തെലുങ്ക് ഇംഗ്ലീഷ് സിനികളിലെല്ലാം അഭിനയിച്ച തബ്ബുവിന് സിനിമയില്‍ നിന്നും ഇഷ്ടപ്പെട്ട ഒരു പങ്കാളിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X