twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ ഒരു എഴുത്തുകാരനല്ല; ലാൽ സിം​ഗ് ഛദ്ദയുടെ തിരക്കഥ രണ്ട് വർഷം ആമിർ വായിച്ചില്ലെന്ന് അതുൽ കുൽക്കർണി

    |

    ആമിർ ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലാൽ സി​ഗ് ഛദ്ദ. ഒരിടവേളയ്ക്ക് ശേഷം ആമിറിന്റെ തിരിച്ചുവ വരവ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്ക് എന്നീ നിലകളിൽ ചിത്രം ഏറെ പ്രതീക്ഷയുണർ‌ത്തുന്നുണ്ട്. നടൻ അതുൽ കുൽക്കർണിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

    ഒറിജിനൽ പതിപ്പ് കണ്ട ശേഷം 15 ദിവസത്തിനുള്ളിൽ ലാൽ സിം​ഗ് ഛദ്ദയുടെ തിരക്കഥയെഴുതിയെന്നാണ് അതുൽ കുൽക്കർണി പറയുന്നത്. ആമിറിന്റെ സുഹൃത്താണ് അതുൽ കുൽക്കർണി. പക്ഷെ ആദ്യ ഘട്ടത്തിൽ തന്റെ തിരക്കഥ ആമിർ വായിച്ചു പോലും നോക്കിയില്ലെന്ന് അതുൽ കുൽക്കർണി പറയുന്നു.

    2008ലാണ് അതുൽ കുൽക്കർണി ലാൽ സിം​ഗ് ഛദ്ദയുടെ തിരക്കഥയെഴുതുന്നത്. ഷൂട്ട് മുടങ്ങിയ ഒരു ദിവസം വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഫോറസ്റ്റ് ​ഗംപിന്റെ ഡിവിഡി ഇട്ട് സിനിമ വീണ്ടും കണ്ടു. ഇന്ത്യയിൽ ഈ സിനിമയിൽ സംഭവിച്ചത് പോലെ നടന്നാൽ എങ്ങനെയിരിക്കുെമന്ന് ചിന്തിച്ചു. അങ്ങനെ പതിനഞ്ച് ദിവസത്തിനുള്ളിൽ താൻ തിരക്കഥ എഴുതിയെന്നും അതുൽ കുൽക്കർണി പറയുന്നു.

    aamir khan

    എന്നാൽ ആമിറിനെ തിരക്കഥ വായിപ്പിക്കലായിരുന്നു അടുത്ത പ്രതിസന്ധിയെന്ന് അതുൽ ഓർക്കുന്നു. തിരക്കഥയുടെ ഡ്രാഫ്റ്റ് നൽകി ആദ്യത്തെ രണ്ട് വർഷം ആമിറിത് വായിച്ചില്ല. ചോദിക്കുമ്പോൾ വായിക്കുന്നുണ്ടെന്നായിരുന്നു പറയുക. ഒടുവിൽ ക്ഷമ നശിച്ച് എന്ത് കൊണ്ടാണ് എന്റെ തിരക്കഥ വായിക്കാത്തതെന്ന് താൻ ചോദിച്ചെന്ന് അതുൽ കുൽക്കർണി പറയുന്നു.

    അപ്പോഴാണ് ആമിർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. നീ ഒരു എഴുത്തുകാരനല്ല. എന്നിട്ട് 15 ദിവസത്തിനുള്ളിൽ ഫോറസ്റ്റ് ​ഗംപ് പതിപ്പിന്റെ തിരക്കഥ എഴുതിയെന്നാണോ പറയുന്നത്. നീ എന്റെ അടുത്ത സുഹൃത്താണ്. മോശം തിരക്കഥയാണെന്ന് പറഞ്ഞ് നിന്നെ നിരാശപ്പെടുത്തേണ്ടെന്ന് കരുതിയാണ് തിരക്കഥ വായിക്കാത്തതെന്ന് ആമിർ തുറന്നു പറഞ്ഞു.

    എന്നാൽ അതുൽ കുൽക്കർണി വിട്ടില്ല. തിരക്കഥ ഒരുവട്ടം വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ വലിച്ചെറിഞ്ഞോളൂ എന്ന് അതുൽ കുൽക്കർണി പറഞ്ഞു. ഒടുവിൽ തിരക്കഥ വായിച്ചപ്പോൾ ആമിറിന് വളരെ ഇഷ്ടമായി. ഈ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ ആമിർ സിനിമ താൻ നിർമ്മിക്കാമെന്നും ഏറ്റതായി അതുൽ പറഞ്ഞു. എന്നാലിത് സിനിമയാവാൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഫോറസ്റ്റ് ​ഗംപിന്റെ പകർപ്പവകാശത്തിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നെന്നും അതിൽ കുൽക്കർണി പറഞ്ഞു.

    Read more about: aamir khan
    English summary
    atul kulkkarni says aamir hkan was reluctant to read his script of laal singh chaddha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X