'അപ്പോൾ നിർമാതാവായ കാമുകനെവിടെ? ശുഭ്മാനുമായി അടുപ്പത്തിലോ, എന്താണുദ്ദേശം?'; അവ്നീതിനോട് ചോദ്യങ്ങൾ

ക്രിക്കറ്റ് താരം ശുഭ്മാൻ ​ഗിൽ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകാറുണ്ട്. ഒരു കാലത്ത് വിരാട് കോലിയുണ്ടാക്കിയ തരം​ഗം ആവർത്തിക്കാനായത് ശുഭ്മാനാണ്. സ്ത്രീ ആരാധകരുടെ വലിയൊരു നിര തന്നെ ശുഭ്മാനുണ്ട്. മിക്കപ്പോഴും ​ഗോസിപ്പ് കോളങ്ങളിലും ശുഭ്മാൻ ചർച്ചയാകുന്നു. താരത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നടി അവനീത് കൗറുമായി ശുഭ്മാൻ ഡേറ്റിം​ഗിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

ദുബായിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഐസിസി ചാമ്പ്യൻ ട്രോഫി മത്സരം കാണാൻ അവ്നീത് കൗറെത്തിയിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ശുഭ്മാന്റെ പ്രണയിനിയെന്ന് പലരും ഉറപ്പിച്ചു. അതേസമയം ചിലർ അവ്നീതിന്റെ മുൻ പ്രണയബന്ധത്തെക്കുറിച്ച് ചോദിച്ചു.

Avneet Kaur  Shubman Gill

നിർമാതാവ് രാഘവ് ശർമ്മയുമായി അവ്നീത് പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതാണ്. ഇരുവരെയും ഒരുമിച്ച് നിരവധിയിടങ്ങളിൽ കണ്ടിട്ടുമുണ്ട്. നാല് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. അവ്നീതിനോട് വല്ലാതെ ഇഷ്ടം തോന്നിയ രാഘവ് പ്രണയം തുറന്ന് പറഞ്ഞെന്നും പിന്നീടിവർ ഒന്നിച്ചെന്നും അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കി.

രാഘവിന്റെ മ്യൂസിക് ലേബൽ കമ്പനിയുടെ പ്രൊജക്ടുകളിൽ അവ്നീത് അഭിനയിച്ചിട്ടുണ്ട്. ​ഗോസിപ്പുകളിലേക്ക് രണ്ട് പേരുടെയും പ്രൊഫഷനെയും കാെണ്ട് വരുമെന്നതിനാൽ ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കി.
എന്നാൽ ഇന്ന് ശുഭ്മാനൊപ്പം ​ഗോസിപ്പുകൾ വരുമ്പോൾ ഈ പ്രണയ ബന്ധത്തിനെന്ത് സംഭവിച്ചെന്ന് ആരാധകർ ചോദിക്കുന്നു. ഒരുപക്ഷെ ശുഭ്മാനും അവ്നീതും സുഹൃത്തുക്കൾ മാത്രമായിരിക്കുമെന്നും അഭിപ്രായമുണ്ട്. ഇതാദ്യമായല്ല ഇവരെക്കുറിച്ച് ​ഗോസിപ്പ് വരുന്നത്.

Avneet Kaur  Shubman Gill

അതേസമയം ​ശുഭ്മാനുമായുള്ള ​ഗോസിപ്പുകൾക്കിടെ അവ്നീത് മാച്ച് കാണാനെത്തിയത് ജനശ്ര​ദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണെന്നും വാദമുണ്ട്. വളരെ സ്റ്റെെലിഷായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അവ്നീതിനെയാണ് പോസ്റ്റിൽ കാണുന്നത്. ക്രിക്കറ്റ് ​ഗ്രൗണ്ടാണ് പശ്ചാത്തലം. ​ഗുച്ചിയുടെ ബാ​ഗും സൺ​ഗ്ലാസും കാണാം. ​ഗോസിപ്പുകൾ തന്റെ സോഷ്യൽ മീഡിയ റീച്ചിന് ഉപകരിക്കുമെന്ന് അവ്നീത് കരുതിയിരിക്കാമെന്നും അഭിപ്രായമുണ്ട്.

അഭ്യൂഹങ്ങളോട് ശുഭ്മാനോ അവ്നീതോ പ്രതികരിച്ചിട്ടില്ല. നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ശുഭ്മാൻ പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു. പിന്നീട് നടി സാറ അലി ഖാനുമായാണ് അടുപ്പമെന്നും വാദം വന്നു. ബോളിവുഡിലെ സെൻസേഷനാണ് അവനീത് കൗർ. 30 മില്യൺ ഫോളോവേഴ്സ് അവ്നീതിന് ഇൻസ്റ്റ​ഗ്രാമിലുണ്ട്. നടി, ഡാൻസർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം അവനീത് ജനപ്രീതി നേടി.

ഡേറ്റിം​ഗ് ​ഗോസിപ്പുകൾ ബോളിവുഡിൽ എന്നും ഒരു പോലെ ചർച്ചയാകുന്നതാണ്. ഇന്ന് താരങ്ങളുടെ പിആർ ടീം ഇത് ഉപയോ​ഗിക്കാറുണ്ടെന്നതാണ് മറ്റൊരു വശം. 30 മില്യൺ ഫോളോവേഴ്സുള്ള അവനീതിന് കരിയറിൽ പക്ഷെ എടുത്ത് പറയത്തക്ക നേട്ടം എന്താണുള്ളതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വരാറുണ്ട്. 23 കാരിയാണ് അവനീത് കൗർ. ശുഭ്മാന്റെ പ്രായം 25 ഉം. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള അടുപ്പം വലിയ തോതിൽ ജനശ്രദ്ധ നേടാറുണ്ട്. അനുഷ്ക ശർമ്മ-വിരാട് കോലി പ്രണയമാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. 2017 ലാണ് ഇരുവരും വിവാഹിതരായത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X