»   » ഇന്ത്യന്‍ സിനിമ ലോകത്തിന് തീരാനഷ്ടമായി കുന്ദന്‍ ഷാ വിടവാങ്ങി!

ഇന്ത്യന്‍ സിനിമ ലോകത്തിന് തീരാനഷ്ടമായി കുന്ദന്‍ ഷാ വിടവാങ്ങി!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ ലോകത്തിന് മികച്ച സിനിമകള്‍ സംഭാവന ചെയ്ത എഴുത്തകാരനും സംവിധായകനുമായ കുന്ദന്‍ ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ നിന്നുമായിരുന്നു അന്ത്യം. 69 വയസുകാരനായ കുന്ദന്‍ 1983 ല്‍ ജാനേ ബൈ ദോ യാരോ എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചിരുന്നത്.

kundan-shah

ജാനേ ബൈ ദോ യാരോ എന്ന കന്നി ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും കുന്ദന്‍ ഷാ യ്ക്ക് ലഭിച്ചിരുന്നു. ആദ്യ സിനിമ സംവിധാനം ചെയത്തിനൊപ്പം കഥ ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച കഭി ഹാന്‍ കഭി നാ എന്ന സിനിമ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട ഒരുപാട് സിനിമകള്‍ കുന്ദന്‍ സംവിധാനം ചെയ്തിരുന്നു.

ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

സിനിമകള്‍ക്കൊപ്പം ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്, വാഗ്ലെ കി ദുനിയ എന്നിവ സംവിധാനം ചെയ്തതും കുന്ദന്‍ ഷാ യായിരുന്നു. ആര്‍ കെ ലക്ഷ്മണിന്റെ കഥാപാത്രങ്ങളെ വച്ചായിരുന്നു വാഗ്ലെ കി ദുനിയ ഒരുക്കിയിരുന്നത്. പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യ സിനിമയായ ജാനേ ബൈ ദോ യാരോ എന്ന സിനിമയിലൂടെയാണ് സംവധായകന്‍ കുന്ദന്‍ ഷാ ഇന്നും അറിയപ്പെടുന്നത്.

English summary
Famed Hindi film director Kundan Shah passed away at his Mumbai residence on Friday night, after suffering a heart attack.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam