അസൂയയും വഴക്കും; അന്ന് ചെറുപ്പമല്ലേ; വിട പറഞ്ഞ ദിവ്യ ഭാരതിയെക്കുറിച്ച് ആയിഷ ജുൽക

സിനിമാ ലോകത്ത് ചുരുളഴിയാത്ത നിഗൂഡതകളായി പല സംഭവങ്ങളുമുണ്ട്. വർഷങ്ങൾക്കിപ്പുറവും ഇത്തരം സംഭവങ്ങളുടെ പിന്നിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാകില്ല. പഴയകാല മലയാള നടി വിജയശ്രീയുടെ മരണം, സിൽക് സ്മിതയുടെ ആത്മഹത്യ തുടങ്ങി പല വിഷയങ്ങളിലും കൃത്യമായി കാരണമെന്തെന്ന് ആർക്കും അറിയില്ല. ഇത്തരത്തിലൊന്നാണ് നടി ദിവ്യ ഭാരതിയുടെ മരണവും. 1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണായിരുന്നു മരണം.

അപകട മരണമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയതെങ്കിലും ഈ വാദം പൂർണമായും അംഗീകരിക്കാത്തവർ ഉണ്ട്. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാൾ ബോളിവുഡിൽ അലയടിച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. എന്നാൽ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. ദിവ്യ ഭാരതി ഇന്നും ഹിന്ദി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഓർമ്മയായി നിലനിൽക്കുന്നു.

Divya Bharti

16ാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്ന് ദിവ്യ വളരെ പെട്ടെന്ന് പ്രശസ്തി നേടി. തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ശേഷമായിരുന്നു ഹിന്ദി സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ്. അതിവേഗം നടി മുൻനിരയിലേക്കുയർന്നു. ശ്രീദേവിയുടെ അതേ മുഖച്ഛായയായിരുന്നു ദിവ്യക്ക്. ശ്രീദേവിക്ക് പകരക്കാരിയായി ദിവ്യ ഉയർന്ന് വരുമെന്ന് പലരും പ്രവചിച്ചു. എന്നാൽ മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനൊടുവിൽ ദിവ്യ ഭാരതി ലോകത്തോട് വിട പറഞ്ഞു.

ദിവ്യ ഭാരതിയെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇന്നും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. ഒരു വിസ്മയം പോലെ സിനിമകളിൽ വന്ന് പിന്നീട് മൺമറഞ്ഞ താരത്തെക്കുറിച്ച് സഹപ്രവർത്തകരിൽ പലരും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിവ്യ ഭാരതിയെക്കുറിച്ച് നടി ആയിഷ ജുൽക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിവ്യ ഭാരതിയെ പോലെ 90 കളിൽ ബോളിവുഡിൽ തിരക്കേറിയ നടിയായിരുന്നു ആയിഷ ജുൽക. ദിവ്യ ഭാരതി, മമ്ത കുൽക്കർണി എന്നീ നടമാരുമായി സൗന്ദര്യ പിണക്കങ്ങൾ അന്നുണ്ടായിട്ടുണ്ടെന്ന് ആയിഷ തുറന്ന് പറഞ്ഞു.

Divya Bharti

അതേസമയം നല്ല സൗഹൃദം തങ്ങൾ തമ്മിലുണ്ടായിരുന്നെന്ന് ആയിഷ ജുൽക വ്യക്തമാക്കി. അന്ന് ഞങ്ങൾ ചെറുപ്പമാണ്. ഞങ്ങളുടേതായ ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു. അസൂയയും ഉണ്ടായി. അതേസമയം അത്യന്തികമായി ഇത്തരം വഴക്കുകളൊന്നും വലിയ കാര്യമായിരുന്നില്ല. തന്റെ പല പരാമർശങ്ങളും വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും ആയിഷ ജുൽക വ്യക്തമാക്കി.

ഒരു കാലത്ത് സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച തന്നെ പിന്നീട് അമ്മ വേഷങ്ങളിലേക്ക് വിളിച്ച സാഹചര്യത്തെക്കുറിച്ച് മുമ്പൊരിക്കൽ ആയിഷ ജുൽക സംസാരിച്ചിട്ടുണ്ട്. തന്റെ നായകനായി അഭിനയിച്ച സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ അമ്മയായോ ചേച്ചിയായോയുള്ള വേഷങ്ങൾ വന്നിട്ടുണ്ട്.

Ayesh Jhulka

അത്തരം വേഷങ്ങൾ ചെയ്യാൻ മാനസികമായി തയ്യാറായിരുന്നില്ല. അതിനാൽ വേണ്ടെന്ന് വെച്ചു. ശക്തമായ കഥാപാത്രങ്ങൾ വന്നാൽ ചെയ്യും. ഇന്ന് സിനിമകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആയിഷ ജുൽക തുറന്ന് പറഞ്ഞു. ബിസിനസുകാരനായ സമീർ വാഷിയെയാണ് ആയിഷ വിവാഹം ചെയ്തത്.

വിവാഹശേഷം കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനം ഇരുവരും എടുത്തു. തന്റെ ജോലിക്കും സാമൂഹിക പ്രശ്നങ്ങളിലും ശ്രദ്ധ കൊടുക്കാനാണ് താൽപര്യം. കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തെ ബന്ധുക്കളും അം​ഗീകരിച്ചെന്നും ആയിഷ ജുൽക നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. 90 കളുടെ തുടക്ക വർഷങ്ങളാണിലാണ് ആയിഷ ജുൽക ബോളിവുഡിൽ സജീവമായിരുന്നത്. ഇപ്പോഴും അഭിനയ രം​ഗത്ത് ഇടയ്ക്ക് ആയിഷ സാന്നിധ്യം അറിയിക്കാറുണ്ട്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X