ഡാന്‍സ് കളിക്കാന്‍ പേടിച്ചിട്ട് സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞത്; തൊണ്ണൂറുകളിലെ താരത്തെ കുറിച്ച് നടി ആയിഷ പറഞ്ഞത്

ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ ബിഗ് ബോസിന്റെ അവതാരകനായിട്ടും സിനിമകളിലുമായി തിളങ്ങി നില്‍ക്കുകയാണ്. ഇതിനിടെ സല്‍മാന്‍ ഖാനെ കുറിച്ച് നടി ആയിഷ ജുല്‍ക്ക പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒരു ചാനല്‍ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് 1990 കളില്‍ ഡാന്‍സ് കളിക്കുന്നതില്‍ നിന്നും സല്‍മാന്‍ മാറി നടന്നത് എങ്ങനെയാണെന്നുള്ള കാര്യം ആയിഷ പറഞ്ഞത്.

ടോപ്പ് 8 മത്സരാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ എപ്പിസോഡില്‍ നടിമാരായ ആയിഷ ജുല്‍ക്കയും മധു ഷായും 'സരിഗമപ'യില്‍ പ്രത്യേക അതിഥികളായി പ്രത്യക്ഷപ്പെട്ടിരുന്നു. ഓരോ മത്സരാര്‍ത്ഥിയും അവരുടെ പ്രകടനത്തിലൂടെ 90-കളിലെ ബോളിവുഡ് താരങ്ങളെ പോലും ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. അതേ സമയം മധുവും ആയിഷയും അവരുടെ സിനിമയിലെ ഡാന്‍സിനെ പറ്റിയുള്ള സത്യസന്ധമായ കുറ്റസമ്മതങ്ങള്‍ നടത്തിയത് മറ്റുള്ളവരെ അമ്പരിപ്പിച്ചിരുന്നു.

ayesha-julkha

ഇതിനിടയിലാണ് സല്‍മാന്‍ ഖാന്‍ അദ്ദേഹത്തിന്റെ തുടക്ക കാലത്ത് ഡാന്‍സ് കളിച്ചിരുന്നതിനെ പറ്റി ആയിഷ ജുല്‍ക്ക സംസാരിച്ചത്. അക്കാലത്ത് സല്‍മാന്‍ തന്റെ നൃത്തത്തെ കുറിച്ച് ബോധവാനായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രമായ കുര്‍ബാനില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. ആ സിനിമയില്‍ തനിക്ക് ഡാന്‍സ് സ്‌റ്റെപ്പുകളൊന്നും തരരുത് എന്ന് അദ്ദേഹം കൊറിയോഗ്രാഫറോട് ആവശ്യപ്പെട്ടിരുന്നു. അന്നങ്ങനെ പറഞ്ഞ സല്‍മാന്‍ ഖാന്‍ ഇന്ന് ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നും ആയിഷ കൂട്ടി ചേര്‍ത്തു.

ആയിഷ പറയുന്നതിങ്ങനെ.. 'ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, സല്‍മാന്‍ ഖാനൊപ്പമുള്ള എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍, അദ്ദേഹം നൃത്തത്തെക്കുറിച്ച് വളരെ ബോധവാനായിരുന്നു. ഞാന്‍ ഡാന്‍സ് കളിക്കുന്നതിനിടയില്‍ കാഷ്വലായി നടന്ന് വരുന്നത് പോലെ കാണിക്കാന്‍ അനുവദിക്കണം എന്നാണ് ആ സിനിമയുടെ നൃത്തസംവിധായകനോട് സല്‍മാന്‍ പറഞ്ഞത്. എന്റെ കരിയറില്‍ ഉടനീളം ഞാന്‍ അദ്ദേഹത്തോടൊപ്പം ധാരാളം ലൈവ് ഷോകള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവന്‍ ഇപ്പോള്‍ നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. അവന്‍ വളരെ നന്നായി നൃത്തം ചെയ്യുന്നുണ്ട്. ഒപ്പം എല്ലാ ചുവടുകളും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യും. മുന്‍പത്തേതിനെക്കാളും നന്നായി അദ്ദേഹം നൃത്തം ചെയ്യുമെന്ന് തനിക്കിപ്പോള്‍ മനസിലായെന്നും ആയിഷ വ്യക്തമാക്കുന്നു. അതേ സമയം സ്വന്തം ഡാൻസിനെ പറ്റിയും നടി സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X