ചുംബിക്കില്ലെന്ന് അയേഷ, സംവിധായകന്‍ കഥമാറ്റി

By Staff

അയേഷ ടാക്കിയയുടെ പിടിവാശി ബോളിവുഡിനെ ചില്ലറയൊന്നുമല്ല അതിശയിപ്പിച്ചിരിയ്ക്കുന്നത്. ചുംബിയ്ക്കാനും തുണിയൂരാനുമില്ലെന്നാണ് ഈ താരത്തിന്‍റെ ഇപ്പോഴത്തെ നിലപാട്.

ബോളിവുഡ് അതിശയിക്കുന്നതിന് കാര്യമെന്തെന്ന് ചിന്തിയ്ക്കാനേയില്ല ജോണ്‍ എബ്രഹാമുമൊത്ത് ചുംബനരംഗം വയ്യെന്നാണ് സുന്ദരിയുടെ നിലപാട്. ജോണിനെപ്പോലൊരു സുന്ദരനെ ഒന്നു ചുംബിയ്ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണത്രേ ബോളിവുഡ് സുന്ദരികളിലേറെയും. അപ്പോഴാണ് ഇതിന് പറ്റില്ലെന്ന് അയേഷ പറയുന്നത്.

പുതിയ ചിത്രമായ നോ സ്‌മോക്കിംഗില്‍ ജോണുമായി പ്രേമിക്കാനോ ചുംബിക്കാനോ താല്പര്യമില്ലെന്ന് അയേഷ വ്യക്തമാക്കിക്കഴിഞ്ഞു.

അയേഷ നയം വ്യക്തമാക്കിയതോടെ ചിത്രത്തിന്‍റെ സംവിധായകന്‍ അനുരാഗ് കാശ്യപ് അക്ഷരാര്‍ത്ഥത്തില്‍ നക്ഷത്രമെണ്ണുകയാണ്. ഇക്കാരണത്താല്‍ രണ്ടു തവണയാണ് അയേഷയുടെ താമസ സ്ഥലത്ത് കാശ്യപിനു കയറിയിറങ്ങേണ്ടിവന്നത്.

ചിത്രം തുടങ്ങുന്നതിനു മുമ്പ് തന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അയേഷയ്‌ക്ക് അറിയുമായിരുന്നില്ല. ചിത്രത്തിന്‍റെ കഥയേക്കുറിച്ചു കൂടുതല്‍ കേട്ടപ്പോഴാണ് അയേഷയുടെ ഭാവം മാറിയത്.

അയേഷയുടെ കടുംപിടുത്തം ജയിച്ചുവെന്ന് മാത്രമല്ല കാശ്യപിനു കഥ മാറ്റിയെഴുതേണ്ടി വന്നു. അതിനു ശേഷമാണ് രണ്ടാം തവണയും സംവിധായകന്‍ സുന്ദരിയെ കാണാന്‍ ചെന്നത്. എന്നിട്ടും അനുരാഗ് ആദ്യം പ്ലാന്‍ ചെയ്തതു പോലെയാണ് കാര്യങ്ങളെങ്കില്‍ താനുണ്ടാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരം.

ചിത്രത്തില്‍ നായകന്‍ ജോണാണെങ്കിലും അയേഷയ്‌ക്ക് പ്രാധാന്യം ഒട്ടും കുറവില്ല. ജോണിന്‍റെ ഭാര്യയുടെയും സെക്രട്ടറിയുടെയും വേഷത്തില്‍ അയേഷയ്‌ക്ക് ഇരട്ട റോളാണ്. ഭാര്യയുടെ വേഷത്തില്‍ അഭിനയിക്കാം എന്നാല്‍ കൂടുതല്‍ സെക്‍സി വേഷങ്ങള്‍ വരുന്ന കാമുകിയുടെ വേഷം സ്വീകരിക്കാനാണ് താരത്തിനു മടി.

ജോണ്‍ അവതരിപ്പിക്കുന്ന വേഷമായ ബോസുമായി പ്രണയത്തില്‍ അകപ്പെടുന്ന അയേഷയുടെ സെക്രട്ടറിക്ക് ഏറെ ഹോട്ടായ പ്രണയ രംഗങ്ങളും ഒട്ടേറെ ചുംബന സീനുകളുമുണ്ട്. ഇതൊക്കെ സഹിക്കാമെങ്കിലും ചിത്രത്തില്‍ സെക്രട്ടറിക്കു നല്‍കിയിരിക്കുന്ന വേഷങ്ങളില്‍ പലതും വള്‍ഗാരിറ്റിയുടെ സീമകള്‍ ലംഘിക്കുന്നതായിട്ടാണ് നായികയുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X