»   » ബിക്കിനി വേഷങ്ങള്‍ ധരിക്കില്ലെന്ന് ഗ്ലാമറസ് നടി!എല്ലാവരും ഒന്ന് ചിന്തിക്കേണ്ട കാരണമാണ് നടി പറയുന്നത്

ബിക്കിനി വേഷങ്ങള്‍ ധരിക്കില്ലെന്ന് ഗ്ലാമറസ് നടി!എല്ലാവരും ഒന്ന് ചിന്തിക്കേണ്ട കാരണമാണ് നടി പറയുന്നത്

Posted By: Teresa John
Subscribe to Filmibeat Malayalam

ഗ്ലാമര്‍ ലോകമായി മാറിയ ബോളിവുഡില്‍ ബിക്കിനിയിലെത്തി നടിമാരെല്ലാം തങ്ങളുടെ ഹോട്ട് ലുക്ക് ആരാധകര്‍ക്കായി പങ്കുവെക്കുന്നത് പതിവാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലര്‍ അതിന് എതിരാണ്.

'മാണിക്യ വീണയുമായി' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരവിനൊരുങ്ങുന്നു!

'കുട്ടി മാമ ഞാന്‍ ഞെട്ടി മാമ' ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിനെ പറ്റിച്ച് രാജമൗലിയും റാണയും

ബിക്കിനി വേഷത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് ആയിഷ ടാകിയ ആണ്. ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന ഒരു നടി ഇതുവരെ ബിക്കിനി ധരിച്ചിട്ടില്ലെന്ന് പറയുന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ആയിഷ ടാകിയ

2004 ലായിരുന്നു ആയിഷ ടാകിയ എന്ന നടി ബോളിവുഡില്‍ അരങ്ങേറ്റം ചെയ്തത്. പിന്നീട് നിരവധി സിനിമകളിലഭിനയിച്ച നടി സൂപ്പര്‍ നായികമാരുടെ ഗണത്തിലേക്ക് ഉയര്‍ന്നത് അതിവേഗമായിരുന്നു.

ബിക്കിനി ധരിച്ചിട്ടില്ല

ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു നടിയായിട്ടും ആയിഷ താന്‍ ഇതുവരെ അഭിനയിച്ച സിനിമയില്‍ ബിക്കിനി ധരിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

20 സിനിമകളില്‍

ആയിഷ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ആ സിനിമകളില്‍ ഒന്നില്‍ പോലും മോശം വേഷങ്ങള്‍ ധരിക്കേണ്ടി വന്നിരുന്നില്ലെന്നാണ് നടി പറയുന്നത്.

ഫാഷനും ഗ്ലാമറും ഇഷ്ടമാണ്

തനിക്ക് ഫാഷനും ഗ്ലാമറുമൊക്കെ ഇഷ്ടമാണ്. എന്നാല്‍ അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ടെന്നാണ് നടി പറയുന്നത്. അല്ലാത്ത പക്ഷം അവയെക്കെ തനിക്ക് നല്ലതായി തോന്നാറില്ലെന്നും ആയിഷ പറയുന്നു.

മക്കള്‍ സിനിമ കാണുമ്പോള്‍

നടിക്ക് ഇപ്പോള്‍ ഒരു മകനുണ്ട്. തന്റെ മകന്‍ വളര്‍ന്ന് കഴിയുമ്പോള്‍ എന്റെ സിനിമകള്‍ കാണും. ആ സമയത്ത് അവരെ അവഹേളിക്കുന്നത് പോലെയായിരിക്കും അത്തരം സീനുകളില്‍ അഭിനയിക്കുമ്പോഴെന്നാണ് ആയിഷയുടെ അഭിപ്രായം.

ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്

തന്റെ സിനിമകള്‍ മകനെ കാണിക്കുന്നതിന് തനിക്കിപ്പോള്‍ ആത്മവിശ്വാസമുണ്ടെന്നാണ് ആയിഷ പറയുന്നത്. തന്റെ സിനിമകളില്‍ സംതൃപ്തയാണെന്നും നടി പറയുന്നു.

ഗോസിപ്പുകള്‍

നടി ആയിഷ സൗന്ദര്യം കൂട്ടുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നെന്നും എന്നാല്‍ അത് വലിയൊരു ദുരന്തമായിരുന്നെന്നുമായിരുന്നു പാപ്പരാസികളുടെ കണ്ടുപിടുത്തം.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന തരത്തില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രമായിരുന്നെന്നാണ് നടി പറയുന്നത്. നടിയുടെ വികൃതമായ ചുണ്ടും മറ്റുമടങ്ങിയ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്.

ട്രോളുകള്‍ തമാശയായിട്ടാണ് തോന്നിയത്

തന്റെ പേരില്‍ പ്രചരിക്കപ്പെട്ടിരുന്ന ട്രോളുകള്‍ തനിക്ക് തമാശയായിട്ടാണ് തോന്നിയതെന്നാണ് നടി പറയുന്നത്. അതൊക്കെ ഞാന്‍ ചിരിച്ചു കൊണ്ട് തന്നെ സ്വീകരിക്കുകയായിരുന്നെന്നും നടി പറയുന്നു.

സഹോദരിയും ട്രോളിനിര

ഇന്നത്തെ കാലത്ത് ട്രോളുകള്‍ക്ക് വില കൊടുക്കണ്ടല്ലോ?. അത് കൊണ്ട് എവിടെ നോക്കിയാലും അത് മാത്രമാണെന്നാണ് ആയിഷ പറയുന്നത്. ടാറ്റു പതിപ്പിച്ച ആയിഷയുടെ സഹോദരിയെയും സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് ഇരയാക്കിയിരുന്നു.

English summary
Ayesha Takia Opens Up About Why She Never Wore A Bikini On Screen!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam