twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗൺ ദിനത്തിൽ ആ വലിയ ആഗ്രഹം പങ്കുവെച്ച് യുവ താരം, കയ്യടിച്ച് ആരാധകർ...

    |

    വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് നടൻ ആയുഷ്മാൻ ഖുറാന. 2004 ൽ ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച ആയുഷ്മ്ൻ 2012 ൽ പുറത്തിറങ്ങിയ വിക്കി ഡോണർ എന്ന കോമഡി റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, ആദ്യ ചിത്രം തന്നെ മികച്ച കളക്ഷൻ നേടിയിരുന്നു. പിന്നീട് മികച്ച ഒരു പിടികഥാപാത്രങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ആയുഷ്മാന് ദേശീയ ചലച്ചിത്ര അവാർഡും മൂന്ന് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 2019 ൽ പുറത്തിറങ്ങിയ ക്രൈംത്രില്ലർ ചിത്രമായ അന്ധാദുനിലെ പ്രകടനത്തിനായിരുന്നു ദേശീയ പുരസ്കാരം ലഭിച്ചത്.

    ടൈപ്പ് കാസ്റ്റിൽ ഒതുങ്ങാതെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഏത് കഥാപാത്രവും ഇവിടെ ഭഭ്രമായിരിക്കും. ഇപ്പോൾ ബേളിവുഡ് സിനിമ കോളങ്ങളിൽ ചർച്ചയാകുന്നത് മണി ഹൈനസ്റ്റ് സിനിമയ കുറിച്ചുള്ള ചർച്ചയാണ്. അതിൽ ആരാകും പ്രൊഫസറായി എന്ന് എത്തുക എന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിത പ്രെഫസറാകാനുള്ള താൽപര്യം പ്രകടിപ്പിച്ച് ആയുഷ്മാൻ ഖുറാന രംഗത്തെത്തിയിരിക്കുകയാണ്.

    ഫിലിം മേക്കേഴ്സിനോട്  അഭ്യർഥന

    ഫേസ്ബുക്ക് ലൈവിൽ എത്തിയായിരുന്നു താരത്തിന്റെ വെളിപ്പടുത്തൽ. ചിത്രത്തിൽ പ്രൊഫസറുടെ കയ്യിലുള്ളതു പോലൊരു കണ്ണടയുമായി ലൈവിൽ എത്തിയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽയ തന്റെ പീയാനോയിൽ മണി ഹൈസ്റ്റിലെ ബെല്ലാ ചാവോ എന്ന ഗാനം വായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.ഇതുപോലൊരു കഥാപാത്രം ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഫിലിം മേക്കേർസ് നിങ്ങള്‍ ഇത് കേൾക്കണമെന്നും താരം പറയുന്നു.മറ്റുള്ള ആളുകളെപ്പോലെ തന്നെ ജോലി ചെയ്യാനും സെറ്റിൽപ്പോകാനും എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും ഖുറാന പറയുന്നു.

      മണി ഫൈറ്റേഴ്സ്


    ലോകമെമ്പാടും ആരാധകരുള്ള വെബ് സീരീസാണ് മണി ഹൈസ്റ്റ്. 2017 ൽ റീലസ് ചെയ്ത വെബ് സീരീസിന് ലോകമെമ്പാടും ആരാധകരാണ്.ല കാസ ദെ പാപ്പെല്‍' എന്നാണ് ഈ സീരിസിന്റെ സ്പാനിഷ് പേര്. ദ് ഹൗസ് ഓഫ് പേപ്പര്‍ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അർഥം. അലെക്ല് പീന്യ ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു.

      രണ്ട് സീസണുകൾ

    ചാനലുകളിൽ 15 എപ്പിസോഡുകളായിട്ടാണ് ഈ സീരീസ് കാണിച്ചിരിക്കുന്നത്. ഈ സീരീസ് നെറ്റ് ഫ്ളിക്കിസ് ഏറ്റെടുത്തത്തോടെ ഇത് രണ്ട് സീസണുകളായി. ആദ്യത്തെ സീസൺ 13 എപ്പിസോഡുകളായും രണ്ടാമത്തേത് രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും മാറ്റി ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സീസൺ എപ്പിസോഡുകളായി നെറ്റ്ഫ്ലിക്സ് ഓർജിനൽ സീരീസായി കഴിഞ്ഞ വർഷം ജൂലൈയിൽ സംപ്രേക്ഷണം ചെയ്തു. നാലാമത്തെ സീസൺ ഈ വർഷം പുറത്തു വിടും.

     സ്വീകരിച്ച്  ആരാധകര്‍

    ആയുഷ്മാന്റെ ആഗ്രഹത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പച്ചക്കൊടിയാണ്. പലരും കയ്യടിച്ച് രംഗത്തത്തിയിട്ടുണ്ട്. അതുപോലുള്ള കഥാപാത്രങ്ങൾ ഇനിയും താരത്തിന് ചെയ്യാൻ കഴിയട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യല്ഡ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആയുഷ്മാൻ. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടു കൂടി അധികംസമയവും ആരാധകരുമായി സംവദിക്കാൻ താരം എത്തറുണ്ട്. കഴിഞ്ഞ ദിവസം ആരാധികയുടെ പിറന്നാൾ ദിനത്തിൽ പാട്ട് പാടി രംഗത്തെത്തിയിരുന്നു.ഗിറ്റാർ വായിച്ച് പിറന്നാൾ ഗാനം പാടുന്ന വീഡിയോയായിരുന്നു താരം പങ്കുവെച്ചത്. മോണ മാഡം, ഇതു നിങ്ങൾക്കു വേണ്ടിയാണ്'.- വിഡിയോ പങ്കുവച്ചുകൊണ്ട് ആയുഷ്മാൻ ഖുറാന കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു താരത്തിന്റെ ഗാനം.

    Read more about: ayushmann khurrana bollywood
    English summary
    Ayushmann Khurrana Expressed to play a professor role in Money Heist's next season
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X