ഞങ്ങൾക്ക് പരീക്ഷയായിരുന്നു, പുലർച്ചെ 1.48 ന് വിളിച്ചു, രസകരമായ പ്രണയാഭ്യർഥനയെ കുറിച്ച് നടൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ആയുഷ്മാൻ ഖുറാനയും ഭാര്യയും സംവിധായകയുമായ താഹിറയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2008 ൽ ഇരുവരും വിവാഹിതരായത്. ഇപ്പോഴിത വിവാഹത്തിന്റെ 19ാം വർഷം ആഘോഷിക്കുകയാണ് ഈ താരദമ്പതിമാർ. ഇപ്പോഴിത താഹിറയ്ക്ക് വ്യത്യസ്തമായ വിവാഹ വാർഷിക ആശംസ നേരുകയാണ് താരം.

ayushman

ഭാര്യയുടെ രസകരമായ ചിത്രങ്ങൾ കൊണ്ടുള്ള കൊളാഷ് പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ആശംസ നേർന്നത്. ചിത്രത്തിനൊപ്പം രസകരമായ പ്രണയകഥയും ആയുഷ്മാൻ വെളിപ്പെടുത്തുന്നുണ്ട്. വാർഷങ്ങൾക്ക് മുൻപ് താഹിറയോട് പ്രണയാഭ്യർഥന നടത്തിയ ദിവസം ഓർത്തെടുക്കുകയാണ്. അത് 2001ൽ ആയിരുന്നു. ഞങ്ങൾ ബോർഡ് എക്സാമിന് തയ്യാറെയടുക്കുകയായിരുന്നു, പുലർച്ചെ 1.48 ന് ഞാൻ ഫോണിലൂടെ എന്റെ പ്രണയം തുറന്നു പറഞ്ഞു. ബ്രയാൻ ആഡംസ് എന്റെ സ്റ്റീരിയോയിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇൻസൈഡ് ഔട്ട് ഔട്ട് ആയിരുന്നു ഗാനം. ഇവൾക്കൊപ്പം 19 വർഷവുമായി എന്ന് ആയുഷ്മാൻ കുറിച്ചു. 2008 ൽ ആയിരുന്നു അവരുടെ വിവാഹം. വിരാജ് വീർ, വുരുഷ്ക എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ ആയുഷ്മാനുമായി പിരിയുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി താഹിറ വെളിപ്പെടുത്തിയിരുന്നു. താരം ചുംബനരംഗത്തിൽ അഭിനയിക്കുന്നത് തനിയ്ക്ക് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് താഹിറ പറഞ്ഞിരുന്നു. ഒരു വലിയ തിമിംഗലം ഇരിക്കുന്നതു പോലെയാണ് അന്ന് എന്നെ കുറിച്ച് തോന്നിയത്.

ഗർഭിണിയായിരുന്ന സമയം ആയിരുന്നു. തന്റെ ഹോർമോണുകൾ ചാഞ്ചാടിക്കൊണ്ട് ഇരുക്കുന്നു. അയാളാണെങ്കിൽ നല്ല ചുറു ചുറുക്കുള്ള യുവാവിനെ പോലെ പെണ്ണുങ്ങളെ പ്രേമിച്ച , സ്ക്രീനില്‌ ചുംബിച്ചു നടക്കുന്ന കാലം, എന്നെ കൂട്ടാനോ മനസ്സിലാക്കാനുമുള്ള ക്ഷമയോ അയാൾക്ക് ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങൾ ഒന്നിച്ച് ജീവിക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല ഞങ്ങൾ രണ്ട് പേർക്കും.

അതേസമയം അദ്ദേഹം എന്നെ ഒഴിവാക്കില്ലെന്ന് ഉറപ്പായിരുന്നു എനിയ്ക്ക്. എന്നാൽ ഇതെല്ലാം ഉൾക്കൊളളാനുളള പക്വത എനിയ്ക്ക് ഉണ്ടായിരുന്നില്ല. വേർ പിരിയുന്നതിനെ കുറിച്ച് പല തവണ ആലോചിച്ചു. എന്നാൽ ആയുഷാമാൻ അങ്ങനെയായിരുന്നില്ല. എനിയ്ക്ക് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. അതിന് ശേഷമാണ് പരസ്പരം മനസ്സിലാക്കി നല്ല സുഹൃത്തുക്കളായി ജീവിക്കാൻ തുടങ്ങിയത്,

Read more about: ayushmann khurrana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X