For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈംഗികജീവിതത്തെക്കുറിച്ച് ഭാര്യ എഴുതിയ അനുഭവക്കുറിപ്പുകള്‍ വായിച്ചിട്ടില്ല; അതൃപ്തി അറിയിച്ച് ആയുഷ്മാന്‍ ഖുരാന

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് ആയുഷ്മാന്‍ ഖുരാന. 2012-ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. സിനിമാഭിനയത്തിന് പുറമേ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ് ആയുഷ്മാന്‍ ഖുരാന.

  ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യ താഹിറ കശ്യപും ആരാധകര്‍ക്ക് വളരെ പരിചിതമായ മുഖമാണ്. കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും മുതിര്‍ന്നപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കലാരംഗത്ത് സജീവമായ താഹിറയും സിനിമാനിര്‍മ്മാണവും എഴുത്തും കുടുംബജീവിതവുമായി വളരെ തിരക്കില്‍ തന്നെയാണ്.

  പ്രണയബന്ധങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും അല്പായുസ്സുള്ള ബോളിവുഡിന് ഇരുവരും തമ്മിലുള്ള ബന്ധം ഒരു പാഠപുസ്തകം തന്നെയാണ്. കാന്‍സര്‍ ബാധിച്ച താഹിറയെ ജീവിതത്തിലേക്ക് അതിന്റെ എല്ലാ നിറങ്ങളോടെയും തിരികെ കൊണ്ടുവന്നത് ഭര്‍ത്താവ് ആയുഷിന്റെ ഒരൊറ്റ ബലത്തിലാണ്. കഷ്ടകാലങ്ങളില്‍ ഇരുവരും ഒന്നിച്ചു നിന്നു. മോഹിപ്പിക്കുന്ന സെലിബ്രിറ്റി ലൈഫ് ഉണ്ടെങ്കിലും അതില്‍നിന്നെല്ലാം വളരെ അകന്ന് നിന്ന് ലളിതമായി ജീവിക്കാനാണ് ആയുഷും താഹിറയും ഒപ്പം അവരുടെ മക്കളും ഏറെയിഷ്ടപ്പെട്ടത്.

  അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയുഷ്മാന്‍ ഖുരാന തന്റെ ഭാര്യ താഹിറ എഴുതിയ അനുഭവക്കുറിപ്പുകളെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ലൈംഗിക ജീവിതത്തെ ആസ്പദമാക്കി താഹിറ എഴുതിയ ദ സെവന്‍ സിന്‍സ് ഓഫ് ബീയിംഗ് എ മദര്‍ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

  Also Read: ബാഗുമെടുത്ത് പോര്! റോബിന്‍ പുറത്തേക്ക്, ജാസ്മിന് താക്കീത്; ബിഗ് ബോസിന്റെ തീരുമാനമെത്തി!

  നിരവധി രസകരമായ സംഭവങ്ങളാണ് താഹിറ ഈ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. കുഞ്ഞിന് വേണ്ടി പമ്പ് ചെയ്ത് സൂക്ഷിച്ചിരുന്ന മുലപ്പാല്‍ എടുത്ത് ഭര്‍ത്താവ് കുടിച്ചതും കുഞ്ഞ് ഉണ്ടായതിനുശേഷമുള്ള ഹണിമൂണ്‍ യാത്ര തടസ്സങ്ങളെക്കുറിച്ചും പിന്നീട് ഫിറ്റ്‌നസ് ക്ലബ്ബില്‍ ചേര്‍ന്നതുമൊക്കെ ഈ പുസ്തകത്തില്‍ വളരെ രസകരമായി തന്നെ താഹിറ പരാമര്‍ശിച്ചിട്ടുണ്ട്. പുസ്തകത്തില്‍ താഹിറ തന്നെക്കുറിച്ചെഴുതിയതിലൊക്കെ അസ്വസ്ഥത പ്രകടിപ്പിച്ച താരം അതേക്കുറിച്ച് സംസാരിച്ചു.

  തങ്ങളുടെ ലൈംഗികജീവിതത്തെക്കുറിച്ചെഴുതിയ പുസ്തകമാണിത്. താഹിറയാണ് എഴുതിയതെങ്കിലും ഇതുവരെ വായിച്ചിട്ടില്ല, അതിനുള്ള കാരണം താരം പറയുന്നതിങ്ങനെയാണ്: 'ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് രസകരമായിരിക്കാം, പക്ഷേ വ്യക്തിപരമായി ഞാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളാണ്. അവള്‍ എന്നില്‍ നിന്ന് വളരെ വ്യത്യസ്തയാണ്. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷേ ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. ചില ആളുകള്‍ക്ക് ആ പുസ്തകം രസകരമായിരിക്കാം, പക്ഷേ ഞാന്‍ അത് വായിക്കുന്നില്ല.

  ഭാര്യ നടത്തിയ വെളിപ്പെടുത്തലുകളില്‍ നാണക്കേട് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.' 'എനിക്കറിയില്ല! അവള്‍ ആഗ്രഹിക്കുന്നതെന്തും അവള്‍ ചെയ്യും, പക്ഷേ ഞാന്‍ ആ വ്യക്തിയല്ല.'

  പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2021ല്‍ പുറത്തിറങ്ങിയ 'ഭ്രമം' എന്ന സിനിമ ആയുഷ്മാന്‍ ഖുരാനയുടെ 'അന്ധാദുന്‍' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. രവി കെ. ചന്ദ്രനാണ് സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തത്.

  അതേസമയം, ആയുഷ്മാന്‍ ഖുരാന നായകനാവുന്ന 'അനേക്' എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ടി സീരീസും അനുഭവ് സിന്‍ഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുഭവ് സിന്‍ഹ, സിമ അഗര്‍വാള്‍, യാഷ് കേശവാനി എന്നിവരാണ് അനേകിന്റെ തിരക്കഥ ഒരുക്കിയത്.

  Read more about: ayushmann khurrana
  English summary
  Ayushmann Khurrana opens up about his wife Tahira Kashyap's Book The Seven Sins Of Being A Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X