ജാതി വെറി തുറന്നുകാണിച്ച് ആയുഷ്മാന്‍ ഖുറാനയുടെ ആര്‍ട്ടിക്കിള്‍ 15 ട്രെയിലര്‍! വൈറലായി വീഡിയോ

By Midhun Raj

ബോളിവുഡ് യുവതാരം ആയുഷ്മാന്‍ ഖുറാന നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ശക്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ ഒരുക്കിയിരിക്കുന്നത്.

രണ്ട് ദലിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് ആ കേസ് അന്വേഷിക്കാനായി അയാന്‍ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന വെല്ലുവിളികളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.

article 15

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ അഞ്ച് മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മുല്‍ക്ക് എന്ന ചിത്രത്തിനു ശേഷം അനുഭവ് സിന്‍ഹയാണ് ആര്‍ട്ടിക്കില്‍ 15 സംവിധാനം ചെയ്തിരിക്കുന്നത്.

ജാതി വ്യവസ്ഥയെ വിമര്‍ശിക്കുന്നതും രാജ്യത്ത് മുന്‍പുണ്ടായ ദളിതര്‍ക്കെതിരായ അതിക്രമങ്ങളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇഷ തല്‍വാര്‍, മനോജ് പഹ്വാ, സയാനി ഗുപ്ത, കുമുദ് മിശ്ര, മോഹ്ദ് സീശന്‍ അയ്യൂബ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജൂണ്‍ 28നാണ് ആയുഷ്മാന്‍ ഖുറാനയുടെ ആര്‍ട്ടിക്കിള്‍ 15 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X