കഷണ്ടി മറച്ചുവെച്ചുളള വിവാഹവുമായി ആയുഷ്മാന്‍ ഖുറാന! ബാലയുടെ കിടിലന്‍ ട്രെയിലര്‍
ബോളിവുഡില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നായകനടനാണ് ആയുഷ്മാന്‍ ഖുറാന. അവതാരകനായി തുടങ്ങി അഭിനേതാവായി ഉയര്‍ന്ന നടന്റെ വളര്‍ച്ച അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കൊണ്ടത്. അന്ധാദുനിലെ പ്രകടനത്തിലൂടെ ഇത്തവണ മികച്ച നടനുളള ദേശീയ പൂരസ്‌കാരവും ആയുഷ്മാന് ലഭിച്ചിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറികൊണ്ടിരിക്കുന്നത്.

ആയുഷ്മാന്‍ ഖുറാനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ബാല. കഷണ്ടിയുളള ഒരാള്‍ നേരിടുളള പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കഷണ്ടി കാരണം കഷ്ടപ്പെടുന്ന ആയുഷ്മാന്റെ കഥാപാത്രം അത് മറച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ചിത്രത്തില്‍ കാണിക്കുന്നു.
ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതായ യാമി ഗൗതമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. അമര്‍ കൗശിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കറും പ്രധാന വേഷത്തിലെത്തുന്നു. നവംബര്‍ 22നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications