തീവണ്ടിയിൽ പാട്ട് പാടി സഹയാത്രികരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് യുവ നടൻ
സ്വന്തം പരിശ്രമഫലത്തിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ആയുഷ്മാൻ ഖുറാന. സിനിമയിൽ ഗോഡ് ഫാദർമാരില്ലാത്ത ആയുഷ്മാൻ സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് ബോളിവുഡിലെ മുൻ നിരക്കാരനായത്. സിനിമയെ വളരെ സ്പെഷ്യലായി കാണുന്ന ആളാണ് ആയുഷ്മാൻ . അതിനാൽ തന്നെ താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പും അത്തരത്തിലുള്ളതാണ്. ഇപ്പോഴിത തന്റെ ആദ്യ ചിത്രം തിരഞ്ഞെടുത്തതിനെ കുറിച്ച് താരം.

സിനിമയിൽ ഗോഡ് ഫാദർമാർ ഇല്ലാത്തത് കൊണ്ട് തന്നെ ആദ്യ ചിത്രം പാളിപ്പോയാൽ പിന്നീടൊരു ചാൻസ് കിട്ടില്ലെന്ന് തനിയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. നല്ല തുടക്കം കിട്ടാനായി ആറ് ചിത്രങ്ങൾ ഉപേക്ഷിച്ചിരുന്നതായി താരം പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നു ആയുഷ്മാൻ കൂട്ടിച്ചേർത്തു.
താൻ ഒരു മികച്ച ഗായകനാണെന്നും തമാശ രൂപേണേ ആയുഷ്മാൻ പറഞ്ഞു. ട്രെയിനിൽ പാട്ട് പാടി സഹയാത്രികരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ആ പണം കൊണ്ട് താൻ ഗോവയിൽ ടൂറിന് പോയതായും താരം പറഞ്ഞു. ഒരു ടെലിവിഷൻ ഷോയുടെ ഭാഗമായിട്ടായിരുന്നു ട്രെയിനിൽ പാട്ട് പാടിയത്. തന്റെ പാട്ട് എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തുവെന്നും തമാശ രൂപേണെ ആയുഷ്മാൻ പറഞ്ഞു. 2012ൽ പുറത്തു വന്ന വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാ


Click it and Unblock the Notifications











