ബോളിവുഡിൽ അയ്യപ്പനും കോശിയുമായി അഭിഷേക് ബച്ചനും ജോൺ എബ്രഹാമും....

2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പോയ വർഷം മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ കഥ പറഞ്ഞ ചിത്രത്തിൽ അയ്യപ്പൻ നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജുമായിരുന്നു എത്തിയത്.

Abhishek Bachchan-John Abraham

ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുകയാണ്. ജോൺ എബ്രഹാമും അഭിഷേക് ബച്ചനുമാണ് ബോളിവുഡിൽ അയ്യപ്പനും കോശിയുമായി എത്തുന്നത്. ഇതു സംബന്ധമായ ചർച്ചകൾ ഇരു താരങ്ങൾ തമ്മിൽ നടന്നതായിട്ടാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പൃഥ്വിരാജ് ചെയ്ത കഥാപാത്രമായ കോശിയായി എത്തുന്നത് ജോൺ എബ്രഹാമാണെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെയാണെങ്കിൽ ബിജു മേനോൻ ചെയ്ത അയ്യപ്പൻ നായരാകുന്നത് അഭിഷേക് ബച്ചനായിരിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

നടൻ ജോൺ എബ്രഹാം തന്നെയാണ്ചിത്രത്തിന്റെ ഹിന്ദി പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. നടന്റെ നിർമ്മാണ കമ്പനിയായ ജെഎ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ജോൺ എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം നടൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമയുടെ ആക്ഷനും കഥാപരിസരവുമാണ് ജോൺ എബ്രാഹാമിനെ ചിത്രത്തിലേയ്ക്ക് ആകർഷിച്ചത്.

ജെ‌എ എന്റർ‌ടൈൻ‌മെൻറിലൂടെ ആകർഷകമായ കഥകൾ‌ പ്രേക്ഷകരിലേക്ക്‌ എത്തിക്കുവാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. ഈ ഹിന്ദി റീമേക്ക്‌ ശരിക്കും ആകർഷകമായ ഒന്നായിരിക്കുമെന്ന് ഞങ്ങൾ‌ പ്രതീക്ഷിക്കുമെന്ന് നടൻ ട്വീറ്റ് ചെയ്തിരുന്നു തെലുങ്കിലും തമിഴിലും ചിത്രം എത്തുന്നുണ്ട്. തെലുങ്ക് അയ്യപ്പനും കോശിയുടേയുംചിത്രീകരണം പുരോഗമിക്കുകയാണ്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകോമ്പോയാണ് ജോൺ എബ്രഹാമും അഭിഷേക് ബച്ചനു. 2004 ൽ പുറത്തിറങ്ങിയ ദൂം എന്ന ചിത്രത്തിലൂടെയാണ് ഈ താരജോഡികൾ പ്രേക്ഷകരുടെ ഹൃദയം കീഴക്കുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു അഭിഷേക് ബച്ചൻ എത്തിയത്. ബോളിവുഡിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ഇത്.

Read more about: abhishek bachchan john abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X