»   » തോക്കെടുത്ത ബോളിവുഡ് നായികമാര്‍

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

തോക്കും ആക്ഷനുമൊന്നും ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞ കാര്യങ്ങളല്ല, സിനിമയില്‍ അപൂര്‍വ്വമായെങ്കിലും ആക്ഷന്‍ നായികമാരുണ്ടാകാറുണ്ട്. ചിലര്‍ ഇത്തരം വേഷങ്ങളെ മികച്ച പാടവത്തോടെ അഭിനയിച്ച് ഫലിപ്പിക്കാറുമുണ്ട്.

ആക്ഷന്‍ നായികയാകാനാണ് താനേറെ ഇഷ്ടപ്പെടുന്നതെന്ന് പല നായികമാരും പറയാറുണ്ട്. ബോളിവുഡില്‍ ഇങ്ങനെ തോക്കെടുക്കുകയും സ്റ്റണ്ട് സീനുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ഏറെ നായികമാരുണ്ട്. ചിലരുടെ കഥാപാത്രങ്ങള്‍ കയ്യടി നേടിയപ്പോള്‍ ചിലരുടേത് അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്തിട്ടുണ്ട്. ആക്ഷന്‍ നായികയല്ലെങ്കിലും ചില ചിത്രങ്ങളിലെ ചില പ്രത്യേക സീനുകളില്‍ തോക്കുകള്‍ കൈകാര്യം ചെയ്യേണ്ടിവന്ന നായികമാരും ഉണ്ടായിട്ടുണ്ട്. അതാ അത്തരത്തില്‍ ചിലര്‍.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ബോളിവുഡിലെ പുതുമുഖമാണ് പരിണീതി ചോപ്ര. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയെന്ന പേരെടുക്കാന്‍ പരിണീതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ ഇഷാഖ്‌സേദില്‍ പരിണീതി ബോള്‍ഡ് ആയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആഭരണങ്ങള്‍ക്ക് പകരം തോക്കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയായിട്ടാണ് രണ്ടാം ചിത്രത്തില്‍ പരിണീതി അഭിനയിച്ചത്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ബോളിവുഡിലിപ്പോള്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് വിദ്യ. ഏത് വേഷവും വിദ്യയുടെ കയ്യില്‍ ഭദ്രമാണെന്ന് സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ഒരുപോലെ പറയുന്നു. ഇഷ്‌ക്വിയ എന്ന ചിത്രത്തില്‍ വിദ്യ തോക്കെടുത്തപ്പോള്‍ ആരാധകരെല്ലാം അന്തിച്ചുപോയിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിനെ വെടിവെയ്ക്കുന്ന ഭാര്യയായിട്ടാണ് ഇഷ്‌ക്വിയയില്‍ വിദ്യ അഭിനയിച്ചത്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ബോളിവുഡിലെ ഉയര്‍ന്ന താരമൂല്യമുള്ള നായികയാണ് പ്രിയങ്ക ചോപ്ര. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ആരും അസൂയപ്പെടുന്ന ഉയരത്തിലേയ്ക്ക് പ്രിയങ്ക വളര്‍ന്നത്. ഇപ്പോള്‍ സംഗീതലോകത്തും അറിയപ്പെടുന്ന താരമായി പ്രിയങ്ക മാറിക്കഴിഞ്ഞു. ഡോണ്‍ 2വിലാണ് തോക്കെടുക്കുന്ന പ്രിയങ്കയെ നമ്മള്‍ കണ്ടത്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

വിശ്വസുന്ദരിപ്പട്ടത്തിന്റെ തിളക്കത്തോടെയാണ് സുസ്മിത ചലച്ചിത്രലോകത്ത് എത്തിയതെങ്കിലും ഇതുവരെ തിളങ്ങുന്ന വിജയം നേടിയ ഒരു ചിത്രം പോലും സുസ്മിതയുടെ ക്രെഡിറ്റിലില്ല. സമയ് എന്ന ചിത്രത്തിലൂടെയാണ് സുസ്മിത ആക്ഷന്‍ നായികയായത്. സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ചിത്രത്തില്‍ സുസ്മിത ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു എത്തിയത്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഇമേജ് മാറ്റി സോഹ ഒരു തോക്ക് കയ്യിലെടുത്തത്. ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെങ്കിലും സോഹയുടെ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ചെന്നൈ എക്‌സ്പ്രസിന്റെ വിജയത്തോടെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് ദീപിക പദുകോണ്‍. ചിത്രത്തില്‍ അധോലോകനായകന്റെ മകളുടെ വേഷത്തിലെത്തിയ ദീപികയുടെ കഥാപാത്രത്തിനും തോക്കുകള്‍ അന്യമല്ല.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ധൂം 2വിലാണ് ബിപാഷയും തോക്കെടുത്തത്. ഇതില്‍ ഒരു പൊലീസുകാരിയുടെ വേഷത്തിലെത്തിയ ബിപാഷ തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ഡി ഡെയെന്ന ചിത്രത്തില്‍ ഒരു അണ്ടര്‍കവര്‍ ഏജന്റിന്റെ വേഷത്തിലെത്തുന്ന ഹുമയും തോക്കെടുത്തു. സ്വന്തം കഥാപാത്രത്തോട് ഹുമ നീതി പുലര്‍ത്തിയിട്ടുണ്ട്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

അടുത്തിടെ പുറത്തിറങ്ങിയ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരയെന്ന ചിത്രത്തില്‍ ഇമ്രാന്‍ സോനാക്ഷിയെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിയ്ക്കുന്ന ഒരു രംഗമുണ്ട്.

തോക്കെടുത്ത ബോളിവുഡ് നായികമാര്‍

ദസ് എന്ന ചിത്രത്തില്‍ വലിയൊരു തോക്കുമേന്തി നില്‍ക്കുന്ന ശില്‍പയുടെ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

English summary
Here's a look at some of hottest actresses who have wielded guns and pistols onscreen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam