ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍
ബോളിവുഡ് സുന്ദരിമാര്‍ എന്തു ചെയ്യുന്നുവെന്നതിന് അനുസരിച്ചിരിക്കും ഫാഷനിലെ ചലനങ്ങള്‍. വസ്ത്ര നിര്‍മാണ കമ്പനികള്‍ എല്ലാം ബോളിവുഡിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു സ്വന്തം ബ്രാന്‍ഡിന്റെ പേരില്‍ പുറത്തിറക്കുന്ന താരങ്ങള്‍ ബോളിവുഡിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ ? അവര്‍ ആരോക്കെ യാണെന്നു നോക്കാം.
സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു പുറത്തിറക്കുന്ന താരങ്ങളില്‍ മുന്‍ നിരയിലുണ്ട് ശില്‍പ്പ ഷെട്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയാണ് ശില്‍പ്പ. ടീമിന്റെ ജേഴ്‌സി ഡിസൈന്‍ ചെയ്തതും ശില്‍പ്പ തന്നെയാണ്. ലാറാ ദത്ത ഫാഷന്‍ ബിസിനസിലേക്കിറങ്ങിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. ചബ്രാ 555 വുമായി ചേര്‍ന്നാണ് ലാറ ഫാഷന്‍ ബിസിനസ് നടത്തുന്നത്. ഫാഷന്‍ രംഗത്തെ ബോളിവുഡ് സിസ്റ്റേഴ്‌സാണ് സോനം കപൂറും റിയ കപൂറും. വസ്ത്ര ഡിസൈനിങ് രംഗത്ത് പുലികളാണ് ഇവര്‍. രണ്ടു പേരും ചേര്‍ന്ന് സ്വന്തമായി റിയസോന്‍ എന്ന ബ്രാന്‍ന്റില്‍ വസ്ത്രങ്ങളും പുറത്തിറക്കുന്നു ആലിയ ഭട്ട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു പുറത്തിറക്കുന്ന കാര്യത്തില്‍ താരമാണ്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ജബോങ്ങുമായി ചേര്‍ന്നാണ് ആലിയയുടെ ഡിസൈിംങ് പ്രവര്‍ത്തനങ്ങള്‍. ശ്രദ്ധ കപുറും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയിയുന്ന കാര്യത്തില്‍ മിടുക്കിയാണ്.ഇമ്ര എന്ന പേരിലാണ് ശ്രദ്ധ കപൂര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ പുറത്ത് ഇറക്കുന്നത്. ഈ അടുത്ത കാലത്താണ് മാധുരി തന്റെ ഡിസൈനര്‍ വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കിയത്. മാഡ്‌സ് എന്നാണ് മാധുരിയുടെബ്രാന്‍ഡിന്റെ പേര്
ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍

ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍

ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍

ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍

ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍

ബി ടൗണിലെ ഡിസൈനര്‍മാരായ താരങ്ങള്‍


Click it and Unblock the Notifications











