സല്‍മാന്‍ ഖാന് പ്രേമിക്കാന്‍ ഒരു പെണ്ണിനെ വേണം
പെണ്‍പിള്ളേരെ വളയ്ക്കാന്‍ പെരുപ്പിച്ചെടുത്ത മസിലുകൊണ്ടൊന്നും ഒരു കാര്യവുമില്ല അല്ലേ. സൂപ്പര്‍സ്റ്റാറുകളുടെ അവസ്ഥണെങ്കില്‍ വെറുതേ താരസുന്ദരിമാരുടെ ഒപ്പം ഗേസിപ്പുകോളങ്ങളില്‍ പേര് ചേര്‍ത്തു വയ്ക്കാം എന്നല്ലാതെ ഒന്നിനും സ്ഥിരതയില്ല. പുതിയ ചിത്രങ്ങളിറങ്ങുമ്പോള്‍ അതിലെ നായികമാര്‍ക്കൊപ്പം അല്ലങ്കില്‍ നായകന്മാര്‍ക്കൊപ്പം താരങ്ങളുടെ പേര് ചേര്‍ത്ത് വയ്ക്കുന്നത് പതിവണ്.
അങ്ങനെ ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനുമുണ്ടായിരുന്നു കാമുകിമാര്‍. ഐശ്വര്യറായുടെ പേരാണ് ആദ്യം വന്നതെങ്കിലും അത് കുറച്ചുനാള്‍ മാത്രമെ നീണ്ടു നിന്നുള്ളൂ. പിന്നീട് വന്നത് കത്രീന കൈഫുമായാണ്. അത് കുറച്ച് സീരിയസായ പ്രണയമായിരുന്നു. പറഞ്ഞിട്ടെന്താ അതും പൊട്ടി. ഇപ്പോള്‍ ഇരുവരും നേരില്‍ കണ്ടാല്‍ പോലും മിണ്ടില്ലെന്നാണ് കേള്‍ക്കുന്നത്.

എന്തിനാണിപ്പോള്‍ സല്‍മാന്‍ ഖാന്റെ പഴയ കാമുകിമാരുടെയെല്ലാം പേരെടുത്ത് പറയുന്നതെന്നാവും. മറ്റൊന്നിനുമല്ല, മസില്‍ മാന് ഇപ്പോള്‍ ഒരു കാമുകിയെ വേണമത്രെ. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന റിയാലിറ്റി ഷോയിലാണ് തനിക്കൊരു കാമുകിയെ ആവശ്യമുള്ള കാര്യം താരം തുറന്നു പറഞ്ഞത്.
പ്രണയിക്കാന്‍ മനസ്സുണ്ടെങ്കിലും വിചാരിച്ചതുപോലെയൊന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നും പുതിയൊരു പ്രണയത്തിനായി കാത്തിരിക്കുകയാണെന്നും സല്‍മാന്‍ ഖാന്‍ ചാനല്‍ ഷോയിലൂടെ അറിയിച്ചു. റോമാനിയന്‍ ടിവി അവതാരികയായ ലൂലിയ വാന്ററോറയെയാണ് സല്‍മാനൊപ്പം കൂട്ടിവായിക്കപ്പെട്ട ഒടുവിലത്തെ പേര്. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നും വാര്‍ത്തയുണ്ടയായിരുന്നു. എന്തായാലും സല്‍മാന്‍ പുതിയ കാമുകിയെ അന്വേഷിച്ച സ്ഥിതിക്ക് അതും ഗോസിപ്പാകാനേ വഴിയുള്ളൂ


Click it and Unblock the Notifications