»   » ബാഹുബലിക്ക് പുതിയ റെക്കോര്‍ഡ്!!! തലകുത്തി നിന്നാലും ഇത് തകര്‍ക്കാന്‍ ദംഗലിന് കഴിയില്ല!!!

ബാഹുബലിക്ക് പുതിയ റെക്കോര്‍ഡ്!!! തലകുത്തി നിന്നാലും ഇത് തകര്‍ക്കാന്‍ ദംഗലിന് കഴിയില്ല!!!

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ കച്ചവട സിനിമാ ലോകത്ത് എന്നും ബോളിവുഡിന് താഴെയായിരുന്നു തെന്നിന്ത്യന്‍ സിനിമയ്ക്ക് സ്ഥാനം. അതുകൊണ്ടുതന്നെ ബോളിവുഡിനെ മറികടക്കാന്‍ പോന്ന ചിത്രങ്ങളൊരുക്കാന്‍ എക്കാലവും ദക്ഷിണേന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.

റോബോട്ടിക് സ്‌പൈഡറുമായി മഹേഷ് ബാബുവും മുരുകദോസും!!! ത്രില്ലിംഗ് ടീസര്‍ കാണാം...

മരിച്ച് ജീവിച്ച താരങ്ങളില്‍ ഇനി ഷാരുഖും!!! മരണം, പാരിസില്‍ വിമാനപകടത്തില്‍???

ഉത്തരേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ ചില തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് സാധിച്ചെങ്കിലും ഒരു ബോളിവുഡ് ചിത്രത്തിന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് എത്താന്‍ ആ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ആ നേട്ടവും ഇപ്പോള്‍ ഒരു തെന്നിന്ത്യന്‍ ചിത്രം കരസ്ഥമാക്കിയിരിക്കുയാണ്. ഇന്ത്യന്‍ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ബാഹുബലി തന്നെയാണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബാഹുബലിക്ക് വെല്ലുവിളിയായി ദംഗല്‍

ബാഹുബലിയുടെ ബോക്‌സ് ഓഫീസ് പടയോട്ടത്തില്‍ വെല്ലുവിളിയായി നിന്നത് ആമിര്‍ ഖാന്‍ ചിത്രം ദംഗലായിരുന്നു. ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബോക്‌സ് ഓഫീസ് കളക്ഷന് നേടിയ ചിത്രം ബാഹുബലിയുടെ റിലീസിന് പിന്നാലെ ചൈനയിലും റിലീസ് ചെയ്യുകയായിരുന്നു. ഇത് ബാഹുബലിക്ക് വെല്ലുവിളിയുയര്‍ത്തി.

1000, 1500 കോടികള്‍

ആദ്യ ദിവസം തന്നെ നൂറ് കോടിക്ക് മുകളില്‍ നേട്ടം കൊയ്ത ചിത്രം അതിവേഗം 1000, 1500 കോടി ക്ലബ്ബുകളില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി. ചൈന റിലീസില്‍ നേട്ടമുണ്ടാക്കിയ ദംഗല്‍ ബാഹുബലിക്ക് പിന്നാലെ കുതിച്ച് 1000, 1500 കോടി ക്ലബ്ബുകളില്‍ ഇടം നേടി.

ബാഹുബലിയെ പിന്തള്ളി

റെക്കോര്‍ഡ് നേട്ടങ്ങളിലേക്ക് ബാഹുബലിക്ക് പിന്നാലെ എത്തി എന്ന് മാത്രമല്ല ചൈനയുടെ മികവില്‍ ചിത്രം ബാഹുബലിയുടെ കളക്ഷനെ മറികടന്നു. ഈ മത്സര ഓട്ടത്തില്‍ ബാഹുബലിക്ക് മുന്നേ ദംഗല്‍ 1700 കോടി നേടി. ആദ്യത്തെ രണ്ടായിരം കോടി ദംഗല്‍ നേടുമെന്നാണ് കണക്കാക്കുന്നത്.

തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്

ബാഹുബലി സൃഷ്ടിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദംഗല്‍ മുന്നിലെത്തിയെങ്കിലും ദംഗലിന് തകര്‍ക്കാന്‍ കഴിയാത്ത റിക്കോര്‍ഡ് ബാഹുബലി സ്വന്തമാക്കിക്കഴിഞ്ഞു. 500 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമെന്ന റെക്കോര്‍ഡാണ് ബാഹുബലിയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ദംഗലിന്റെ നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത് ചൈനീസ് പതിപ്പാണ്.

ചൈനയില്‍ ആയിരം കോടി

ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം ആയിരം കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. ആദ്യാമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ ഇത്രയധികം കളക്ഷന്‍ നേടുന്നത്. ചൈനയില്‍ 1000 കോടി കളക്ഷന്‍ നേടുന്ന 33ാമത്തെ സിനിമയാണ് ദംഗല്‍. 9000 സ്‌ക്രീനുകളിലാണ് ചിത്രം അവിടെ റിലീസ് ചെയ്തത്.

English summary
Although Baahubali 2: The Conclusion is slowing down evidently, that hasn’t stopped the movie from creating new records. The movie’s Hindi version has scripted history by becoming the first ever Hindi film to earn Rs 500 crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam