»   » 'ബാഹുബലി'ക്ക് മറികടക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡ് ആരുടെതാണെന്ന് അറിയാണോ ?

'ബാഹുബലി'ക്ക് മറികടക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡ് ആരുടെതാണെന്ന് അറിയാണോ ?

Posted By:
Subscribe to Filmibeat Malayalam

ചരിത്രങ്ങളെല്ലാം മാറ്റിയെഴുതി കൊണ്ടാണ് ബാഹുബലി 2 മുന്നേറ്റം നടത്തിയത്. എന്നാല്‍ ബോളിവുഡില്‍ നിന്നും തകര്‍ക്കനാവാത്ത ഒരു റെക്കോര്‍ഡ് ഉണ്ടായിരുന്നു.

ആമിര്‍ ഖാന്റെയും സല്‍മാന്‍ ഖാന്റെയും റെക്കോര്‍ഡുകളെല്ലാം ബാഹുബലി നിഷ്പ്രയാസം മറികടന്നിരുന്നെങ്കിലും സാക്ഷാല്‍ കിങ്ങ് ഖാന്റെ റെക്കോര്‍ഡ് മാത്രമാണ് സിനിമക്ക് മറികടക്കാന്‍ കഴിയാതെ പോയത്.

റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി മുന്നേറ്റം തുടരുന്നു

നിലവിലുണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം നിഷ്പ്രയാസം മറികടന്നിട്ടാണ് ബാഹുബലി ജൈത്രയാത്ര തുടരുന്നത്. മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും ഒരു സിനിമയെ മാത്രം ബാഹുബലിക്ക് മറികടക്കാന്‍ കഴിയാതെ വരികയായിരുന്നു.

ആദ്യ ദിന കളക്ഷന്‍

ആദ്യ ദിനത്തില്‍ ഹിന്ദിയില്‍ നിന്നും 41 കോടിയാണ് ബാഹുബലി നേടിയത്. മറ്റു ഭാഷകളില്‍ നിന്നുമായി 121 കോടിയാണ് സിനിമ സ്വന്തമാക്കിയത്. നാലു ദിവസം കൊണ്ട് 500 കോടിയും നേടി സിനിമ തിയറ്ററുകളില്‍ തരംഗമായിരിക്കുകയാണ്.

ഹിന്ദിയില്‍ മാത്രം റെക്കോര്‍ഡ് മാറിയില്ല

എല്ലാം മാറ്റിയെഴുതിയിരുന്നെങ്കിലും ഹിന്ദിയില്‍ മാത്രം അതിന് സിനിമക്ക് കഴിഞ്ഞില്ല. ഹിന്ദിയില്‍ ആദ്യ ദിനം ആമിര്‍ ഖാന്റെ ദംഗലിന്റെയും സല്‍മാന്‍ ഖാന്റെ സുല്‍ത്താന്റെയും റെക്കോര്‍ഡുകള്‍ മറികടന്ന സിനിമക്ക് ഷാരുഖ് ഖാന്റെ സിനിമയുടെ അടുത്ത് എത്താന്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളു.

മറികടക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ ഉണ്ടോ ?

ഫാര ഖാന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ' ഹാപ്പി ന്യൂയര്‍' എന്ന ഷാരുഖ് ഖാന്‍ സിനിമയുടെ റെക്കോര്‍ഡാണ് ആദ്യ ദിവസം ബാഹുബലിക്ക് മറികടക്കാന്‍ കഴിയാതെ പോയത്.

ഹാപ്പി ന്യൂയര്‍ ചരിത്രമായി മാറുകയായിരുന്നു

ഷാരുഖിന്റെ സിനിമ അന്ന് നേടിയ കളക്ഷന്‍ പിന്നീട് ചരിത്രമായി മാറുകയായിരുന്നു. ആദ്യ ദിനം തന്നെ 45 കോടിയായിരുന്നു സിനിമ നേടിയത്. സിനിമ റിലീസായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അതിനെ മറികടക്കാന്‍ മറ്റ് സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാഹുബലി 41 കോടി നേടി അതിനടുത്ത് വരെ എത്തുകയായിരുന്നു.

ഹാപ്പി ന്യൂയര്‍

2014 ഓക്ടോബറിലായിരുന്നു ഹാപ്പി ന്യൂയര്‍ റിലീസ് ചെയ്തത്. ഷാരുഖ് ഖാന്‍ നായകനായി എത്തിയ സിനിമയില്‍ ദീപിക പദുക്കോണായിരുന്നു നായിക. ഒപ്പം അഭിഷേക് ബച്ചന്‍, സോനു സൂദ്, ബോമന്‍ ഇറാനി, വിവാന്‍ ഷാ, ജാക്കി ഷെറോഫ് എന്നിവരെല്ലാം മുഖ്യ വേഷത്തില്‍ എത്തിയിരുന്നു.

English summary
Baahubali 2 not crossed Shahrukh Khan's record

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam