ധൂം 4ല്‍ ബാഹുബലി നായകന്‍ വില്ലന്‍ വേഷത്തില്‍?
എസ് എസ് രാജമൗലിയുടെ ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ധൂം 4ല്‍ വില്ലന്‍ വേഷത്തിലൂടെയാണ് പ്രഭാസ് ബോളിവുഡിലെത്തുന്നതെന്നാണ് അറിയുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ ധൂം 4ന് വേണ്ടി പ്രഭാസിനെ സമീപിച്ചതായുമായാണ് ഇപ്പോള്‍ വാര്‍ത്തകള്‍. നേരത്തെ ചിത്രത്തില്‍ അമിതാ ബച്ചനും ഹൃതികും അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അറിയുന്നത് ആ വാര്‍ത്ത തെറ്റാണെന്നാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഹൈദരബാദ് രാംമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. 2016 ഡിസംബര്‍ ആദ്യമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications