»   » കരീനയുടെ കീ ആന്റ് കായുടെ കളക്ഷന്‍ പോലുമില്ല, ബാഹുബലി ബോക്‌സ് ഓഫീസില്‍ തകര്‍ന്നു

കരീനയുടെ കീ ആന്റ് കായുടെ കളക്ഷന്‍ പോലുമില്ല, ബാഹുബലി ബോക്‌സ് ഓഫീസില്‍ തകര്‍ന്നു

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാഹുബലി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു ചിത്രം. എന്നാലിപ്പോള്‍ ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ നിരാശപ്പെടുത്തുന്നതാണ്.

ഇന്ത്യയില്‍ നിന്ന് പണം വാരിയ ബാഹുബലി മൊഴിമാറ്റം നടത്തി ജര്‍മ്മനിയില്‍ റിലീസ് ചെയ്തു. എന്നാല്‍ ജര്‍മ്മനിയില്‍ ബോക്‌സ് ഒഫീസ് ചിത്രം കനത്ത പരാജയമാണ് നേരിട്ടത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം മൂന്ന് ലക്ഷം രൂപ മാത്രമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ കരീന കപൂറിന്റെ കീ ആന്റ് കാ അഞ്ചു ലക്ഷം രൂപ നേടിയിരുന്നു.

baahubali-01

ചിത്രത്തിന്റെ പരാജയം അറിഞ്ഞതോടെ സംവിധായകന്‍ രാജമൗലിയും സംഘവും നിരാശയിലാണ്. ജര്‍മ്മനിയിലെ പ്രമുഖ വിതരണക്കാരായ കിനോസ്റ്റാര്‍ കോടികള്‍ മുടക്കിയാണ് ബാഹുബലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഈച്ച് ബിന്‍ ബാഹുബലി എന്ന പേരിലാണ് ചിത്രം ജര്‍മ്മനിയില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് നടന്ന് വരികയാണ്. ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. 2017 ആദ്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുക.

English summary
Baahubali Germany box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam