ബോളിവുഡിലും ബാഹുബലി പ്രഭാസ്, എന്നാൽ ദേവസേന അനുഷ്കയല്ല!! വെളിപ്പെടുത്തി രാജമൗലി

ബോളിവുഡിലും ബാഹുബലി പ്രഭാസ് തന്നെ

ലോക സിനിമയിൽ തന്നെ വൻ ചർച്ച വിഷയമായ സിനിമയായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. തെന്നിനത്യൻ സിനിമ ലോകത്ത് മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തും ബാഹുബലിയും കട്ടപ്പയും ശിവകാമിയും ദേവസേനയുമൊക്കെ ചർച്ച വിഷയമായിരുന്നു. തെന്നിന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഒരു സിനിമയ്ക്ക് ഇത്രയധികം പോപ്പുലാരിറ്റി ലഭിക്കുന്നത് ഇതാദ്യായിട്ടായിരിക്കും.

സിനിമയ്ക്ക് മാത്രമല്ല അതിലെ താരങ്ങൾക്കപം ബാഹുബലി എന്ന ചിത്രം വലിയ ഹൈപ്പ് നൽകിയിരുന്നു. താരങ്ങളുടെ പേര് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഉയർന്ന് കേട്ടിരുന്നു. ബോളിവുഡിലും പുറത്തും ബാഹുബലി- ദേവസേന ജോഡികൾ സൂപ്പർ ഹിറ്റാരുന്നു. ബാഹുബലിയുടെ ഹിന്ദി പതിപ്പിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെകുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ രാജ മൗലി. ബോളിവുഡിലെ ഫേമസ് ഷോയായ കോഫി വിത്ത് കരൺ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിൽ എടുത്താൽ ആരാകും എന്നുള്ള ചോദ്യത്തിനായിരുന്നു രാജമൗലിയുടെ പ്രതികരണം.

 ഹിന്ദി ബാഹുബലി

ഹിന്ദി ബാഹുബലി

ബോളിവുഡിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ കോഫി വിത്ത് കരണിൽ സംവിധായകൻ എസ്എസ് രാജമൗലിയും താരങ്ങളായ പ്രഭാസും റാണയും പങ്കെടുത്തിരുന്നു. ഈ ഷോയിലാണ് ഹിന്ദി ബാഹുബലിയെ കുറിച്ചും അതിലെ താരങ്ങളെ കുറിച്ചു അവതാരകൻ കരൺ ജോഹർ ചോദിച്ചത്. ഹിന്ദിയിൽ ബാഹുബലി സംവിധാനം ചെയ്താൽ ദേവസേന എന്ന കഥാപാത്രത്തിന് ആരെ തെരഞ്ഞെടുക്കുമെന്ന് കരൺ ചോദ്യ.

ദീപിക‌

ദീപിക‌

ദേവസേന എന്ന കഥാപത്രത്തിന് അനിയോജ്യ ദീപിക പദുകോണാണെന്നും അവരെ ഈ ചിത്രത്തിലേയ്ക്ക് പരിഗണിക്കുമെന്നും രാജമൗലി പറഞ്ഞു. അനുഷ്ക ഷെട്ടി ചെയ്ത ആ കഥാപാത്രത്തിന് എന്ത് കൊണ്ട് അനിയോജ്യ ദീപികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാഹുബലിയായിട്ട് പ്രഭാസും ബല്ലാല ദേവനായി റാണയുമായിരിക്കും എത്തുക എന്നും എസ് എസ് രാജമൗലി പറഞ്ഞു.

 പ്രഭാസിനും റാണയ്ക്കും  ഇഷ്ടം

പ്രഭാസിനും റാണയ്ക്കും ഇഷ്ടം

ബോളിവുഡിലെ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കുറിച്ചും കരൺ റാണയോടും പ്രഭാസിനോടും ചോദിച്ചിരുന്നു. രണ്ടു പേരും ദീപികയുടെ പേരാണ് പറഞ്ഞത്. ബോളിവുഡിൽ ഏറ്റവും ആരാധകരുളള താരമാണ് ദീപിക. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിമാരിൽ പ്രഥമ സ്ഥനം ദീപികയ്ക്കാണ്. പദ്മാവദ് ദീപികയുടെ കരിയറിൽ തന്നെ ഹൈക്ക് സൃഷ്ടിച്ച ചിത്രമായിരുന്നു. സ്വന്തം പ്രയ്തനം കൊണ്ട ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദീപിക

 അനുഷ്ക പ്രഭാസ് ബന്ധം

അനുഷ്ക പ്രഭാസ് ബന്ധം

അനുഷ്ക പ്രഭാസ് ഗ്ലോസിപ്പു ടോക്ക് ഷോയിലെ ചർച്ച വിഷയമായിരുന്നു. ടോളിവുഡിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ പേര് കേട്ട് താരങ്ങൾ ഇവരായിരിക്കും. ഗോസിപ്പ് കഥകളുടെ വാസ്തവത്തിനെ കുറിച്ചു സംവിധാനയകൻ ആരാഞ്ഞിരുന്നു. അനുഷ്ക എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളൊണെന്നാണ് പ്രഭാസ് നൽകിയ മറുപടി.

പ്രണയം ഒളിച്ചുവയ്ക്കുകയാണോ

പ്രണയം ഒളിച്ചുവയ്ക്കുകയാണോ

ഷൂട്ടിങ്ങിനിടയിൽ ആരെങ്കിലുമായി അടുത്തിടപെഴകിയിട്ടുണ്ടോ എന്നായി ചോദ്യം. അതിനു ഇല്ലയെന്നാണ് മറുപടി നൽകിയത്. എന്നാൽ അവസാന ചോദ്യത്തിന്റെ ഉത്തരത്തിലൂടെം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് പ്രഭാസ്. ഈ ഷോയിൽ കളളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു താരം പറഞ്ഞത്. അതോടെ വേദിയിൽ ചിരി പടർന്നു. പ്രഭാസിന്റെ ഈ ഉത്തരങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടപുണ്ട്. ഇതോടെ അനുഷ്ക- പ്രഭാസ് പ്രണയം വീണ്ടും ചർച്ച വിഷയമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X