അനുഷ്കയുമായി ഡേറ്റിങ്ങിൽ!! എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ.. പ്രണയത്തെ കുറിച്ച് പ്രഭാസ്

താരങ്ങൾ ഒരുമിച്ചോ അല്ലാതേയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടാൻ ആദ്യം ചോദിക്കുന്നത് ഇരുവരുടെ വിവാഹത്തിനെ കുറിച്ചായിരിക്കും.

രൺവീർ സിങ്- ദീപിക പദുകോൺ എന്നിവരെ പോലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു അനുഷ്ക ഷെട്ടി-പ്രഭാസും. ഗോസിപ്പ് വാർത്തകൾ ശരിവെയ്ക്കും പോലെ ദീപികയും രൺവീറും ഒന്നായി. ഇനി എല്ലാവരുടേയും കണ്ണുകൾ ഈ താരങ്ങൾക്കു നേരെയാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗത്തിനു ശേഷമാണ് പ്രഭാസ്- അനുഷ്ക പേരുകൾ ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പിന്നീട് രണ്ടാം ഭാഗവും കൂടി വന്നപ്പോൾ ഇവരുടെ പേര് സജീവ സാന്നിധ്യമാകുകയായിരുന്നു.

ചിത്രം പുത്തിറങ്ങിയതിനു ശേഷം താരങ്ങൾ ഒരുമിച്ചോ അല്ലാതേയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടാൻ ആദ്യം ചോദിക്കുന്നത് ഇരുവരുടെ വിവാഹത്തിനെ കുറിച്ചായിരിക്കും. ഇപ്പോൾ കുറച്ചു നാളുകളായി അനുഷ്ക-പ്രഭാസ് വിവാഹം നിശബ്ദമായിരിക്കുകയായിരുന്നു. വീണ്ടും അത് ചർച്ച വിഷയമായിരിക്കുകയാണ്. ഇന്ത്യൻ ടെലിവിഷനിലെ തന്നെ ഏറ്റവും മികച്ച ഷോയായ കോഫി വിത്ത് കരണിലാണ് പ്രാഭാസ് - അനുഷ്ക വിവാഹം ചർച്ചയായിരിക്കുന്നത്.

 കോഫി വിത്ത് കരൺ

കോഫി വിത്ത് കരൺ

ബോളിവുഡിലെ പല പ്രണയങ്ങളും മറനീക്കി പുറത്തു കൊണ്ടു വന്ന വേദിയായിരുന്നു കോഫി വിത്ത് കരൺ. ബോളിവുഡ് താരങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കാൻ എത്തുന്നത് . ഇക്കുറി തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ പ്രഭാസും റാണയും സംവിധായകൻ രാജമൗലിയും ഷോയിൽ അതിഥിയായി എത്തുകയാണ്. തെന്നിന്ത്യിൽ നിന്ന് ആദ്യമായി കരണിന്റെ ഷോയിൽ എത്തുന്ന ആദ്യ താരങ്ങളാണിവർ.

 അനുഷ്ക-പ്രഭാസ് പ്രണയം  കുത്തിപ്പൊക്കി

അനുഷ്ക-പ്രഭാസ് പ്രണയം കുത്തിപ്പൊക്കി

വീണ്ടും അനുഷ്ക പ്രഭാസ് പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇവരുടെ പ്രണയവും ഡേറ്റിങ്ങുമൊക്കെചർച്ച വിഷയമായത്. ഇത്തവണ ഇവരുടെ പ്രണയകഥ കുത്തിപ്പൊക്കിയത് ബോളിവുഡിലെ പ്രമുഖ സംവിധായകൻ കരൺ ജോഹറാണ്. ഇദ്ദേഹം അവതാരകനായി എത്തുന്ന ഷോയായ കോഫി വിത്ത് കരണിൽ വെച്ചാണ് പ്രഭാസിനു പിന്നാലെ സംവിധായകൻ വിടാതെ കൂടിയത്. കരണിന്റെ ചോദ്യങ്ങൾക്കുള്ള പ്രഭാസിന്റെ ഉത്തരം പ്പേക്ഷകരെ ആശയ കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും പ്രണയ വാർത്ത സജീവമാകുകയാണ്.

 കരൺ ജോഹറിന്റെ ചോദ്യങ്ങൾ

കരൺ ജോഹറിന്റെ ചോദ്യങ്ങൾ

വളരെ രസകരമായ സംഭവങ്ങളാണ് ഷോയിൽ അരങ്ങേറിയത്. നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. എന്നാൽ അതിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലെന്നായിരുന്നു പ്രഭാസിന്റെ ഉത്തരം. അടിത്ത സ്പോർട്ടിൽ തന്നെ അനുഷ്കയുമായുളള പ്രണയത്തെ കുറിച്ച് ചോദിച്ചു. നിങ്ങളും അനുഷ്കയുമായി ഡേറ്റിങ്ങിലാണെന്നുളള വാർത്ത സത്യമാണോ വ്യാജമാണോ എന്നായിരുന്നു അടുത്ത ചോദ്യം. താങ്കൾ തന്നെ തുടങ്ങുകയാണില്ലേ എന്നാണ പ്രഭാസ് മറുപടി പറഞ്ഞത്.

ക്ലൈമാക്സ് ഞെട്ടിച്ചു

ക്ലൈമാക്സ് ഞെട്ടിച്ചു

ഷൂട്ടിങ്ങിനിടയിൽ ആരെങ്കിലുമായി അടുത്തിടപെഴകിയിട്ടുണ്ടോ എന്നായി ചോദ്യം. അതിനു ഇല്ലയെന്നാണ് മറുപടി നൽകിയത്. എന്നാൽ അവസാന ചോദ്യത്തിന്റെ ഉത്തരത്തിലൂടെം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് പ്രഭാസ്. ഈ ഷോയിൽ കളളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു താരം പറഞ്ഞത്. അതോടെ വേദിയിൽ ചിരി പടർന്നു. പ്രഭാസിന്റെ ഈ ഉത്തരങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടപുണ്ട്. ഇതോടെ അനുഷ്ക- പ്രഭാസ് പ്രണയം വീണ്ടും ചർച്ച വിഷയമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X