»   » ഐറ്റം സോങ്ങ് ചിത്രീകരണത്തിനിടെ നടന്‍ അപമര്യാദയായി പെരുമാറി!!! നടി പ്രതികരിച്ചതിങ്ങനെ???

ഐറ്റം സോങ്ങ് ചിത്രീകരണത്തിനിടെ നടന്‍ അപമര്യാദയായി പെരുമാറി!!! നടി പ്രതികരിച്ചതിങ്ങനെ???

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രമായ 'ഹന്‍സ ഏക് സന്‍യോഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടന്‍ ഡാന്‍സറായ നടിയോട് അപമര്യാദയായി പെരുമാറിയത്. ഐറ്റം സോങ്ങുകളിലൂടെ പ്രശസ്തയായ സ്‌കാര്‍ലെറ്റ് വില്‍സണ്‍ ആയിരുന്നു നടി. ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലൂടെയാണ് സ്‌കാര്‍ലറ്റ് ശ്രദ്ധിക്കപ്പെടുന്നത്. തന്നോട് അപമര്യാദയായി പെരുമാറിയ നടന്റെ കരണത്ത് അടിച്ചുകൊണ്ടായിരുന്നു നടി പ്രതികരിച്ചത്. ന്യൂസ് നാഷനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. 

ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം???

Scarlett Wilson

ചിത്രത്തിലെ ഐറ്റം സോങ്ങ് ചിത്രീകരണത്തിനിടെയായിരുന്നു നടന്‍ ഉമാകാന്ത് റായ് സ്‌കാര്‍ലറ്റിനോട് അപമര്യാദയായി പെരുമാറിത്തുടങ്ങിയത്. തന്റെ മുടിയില്‍ തൊടാന്‍ നോക്കിയതോടെയാണ് സ്‌കാര്‍ലറ്റ് നിയന്ത്രണം വിട്ട് നടന്റെ മുഖത്തടിച്ചത്. ഇതേത്തുടര്‍ന്ന് ഷൂട്ടിംഗും നിര്‍ത്തി വച്ചു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ പറഞ്ഞു. നടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളില്‍ സ്‌കാര്‍ലറ്റ് ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ട്. വിജയ് ചിത്രം ജില്ലയിലെ ജിങ്കില്ലമണി എന്ന ഗാനത്തിലും സ്‌കാര്‍ലറ്റ് അഭിനയിച്ചിരുന്നു.

English summary
Scarlett Wilson, who is married to former Bogg Boss contestant and actor Pravesh Rana, will be seen next in Akshay Kumar's Gold.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam