അക്ഷയ് കുമാറിനൊപ്പം ബാബു ആന്റണിയുടെ ആക്ഷന്‍ ഇനി ബോളിവുഡിലും!
വേറിട്ട സംഘട്ടന രംഗങ്ങളിലൂടെ മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആയി മാറിയ താരമാണ് ബാബു ആന്റണി. ഭരതന്റെ സംവിധാനത്തിലെത്തിയ ചിലമ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ബാബു ആന്റണി നായകനായും വില്ലനായും തിളങ്ങി നിന്നിരുന്നു. മലയാളത്തിന് പുറമേ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാ ചിത്രങ്ങളിലും ബാബു ആന്റണി അഭിനയിച്ചിരുന്നു.
ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത ബാബു ആന്റണി സിനിമയിലേക്ക് തന്നെ തിരികെ വന്നിരുന്നു. മലയാളത്തില്‍ നായകനായി അഭിനയിക്കുന്ന സിനിമ മാത്രമല്ല ബാബു ആന്റണി ബോളിവുഡിലേക്ക് വീണ്ടും അഭിനയിക്കാന്‍ പോവുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് താരമെത്തുന്നത്. സിനിമയുടെ മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് എത്തിയ ബാബു ആന്റണി അഭിനയിക്കുന്ന ആറാമത്തെ ബോളിവുഡ് ചിത്രമാണിത്.
മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. ഉയരം കൂടിയ ശരീരവും നീട്ടി വളര്‍ത്തിയ മുടിയുമുള്ള രൂപവുമായിരുന്നു മറ്റുള്ളവരില്‍ നിന്നും ബാബു ആന്റണിയെ വേറിട്ട് നിര്‍ത്തിയത്.
കരാട്ടെ, കളരി, തായ്‌കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ച താരം ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്.


Click it and Unblock the Notifications











