താരത്തെ സൂപ്പർ ലേഡിയാക്കിയത് ഈ മുഖം! ആരാധകർക്ക് അറിയാത്ത ശ്രീദേവിയുടെ മറ്റു മുഖങ്ങൾ...

ശ്രദേവി സിനിമ ജീവിതം തുടങ്ങിയത് 1969 മുതലായിരുന്നു.

By Ankitha

ആരേയും മയക്കുന്ന നിഷ്കളങ്കമായ ചിരിയോടു കൂടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരമായിരുന്നു ശ്രീദേവി,. 4ാം വയസിൽ അമ്മയുടെ കൈ പിടിച്ച് സിനിമയിൽ എത്തിയ കുട്ടി ശ്രീദേവിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമ എന്ന മഹാസാഗരത്തിൽ വമ്പൻ സ്രാവുകൾക്കൊപ്പം നിന്തി സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു താരം. ഇന്ന് ആ കളർഫുൾ ചിത്രത്തിന് തിരശീല വീണിരിക്കുകയാണ്.‌

sreedevi

മരണം വന്ന് പിടിമുറുക്കമ്പോഴും താരം അന്ന് കാത്തു സൂക്ഷിച്ച പുഞ്ചിരി ആ മുഖത്ത് മായാതെ മറയാതെ ഉണ്ടായിരുന്നു. താരത്തിന്റെ തുടക്കവും നായികയായി ഉള്ള കടന്നു വരവും സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു.

ആരേയും  തകർക്കുന്ന നോട്ടം

ആരേയും തകർക്കുന്ന നോട്ടം

ഒറ്റവാക്കിൽ പറഞ്ഞാൽ‌ ആരേയും തകർക്കുന്ന നോട്ടമാണ് ശ്രീദേവിയുടേത്. തിളക്കമുള്ള കണ്ണുകളും ആരേയും അത്ഭുതപ്പെടുത്തുന്ന നോട്ടവുമാണ് ശ്രീദേവി എന്ന നടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

അഴകിന്റെ റാണി

അഴകിന്റെ റാണി

1969 ൽ പിവി സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കുമാരസംഭവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പാറിവന്നത് ആഴകിന്റെ റാണി തന്നെയായിരുന്നു. ഒരു തുടക്കക്കാരിയുടെ പ്രകടനമല്ലായിരുന്നു ചിത്രത്തിൽ നാലു വയസുകാരി കാഴ്ചവെച്ചത്..

സംസ്ഥാന അവാർഡ്

സംസ്ഥാന അവാർഡ്

ബാലതാരമായി തുടങ്ങിയ താരം വളരെ പെട്ടെന്നു വെള്ളിത്തിരയിൽ കിരീടം ചൂടാത്ത രാജ്ഞിയാവുകയായിരുന്നു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

13 വയസിൽ നായിക

13 വയസിൽ നായിക

ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള യാത്രയായിരുന്നു ശ്രീദേവിയുടേത്. 13ാം വയസിൽ മറ്റാർക്കും ലഭിക്കാത്ത ആ ഭാഗ്യം താരത്തെ തേടിയെത്തിയിരുന്നു. പ്രശസ്ത സംവിധായകൻ കെ ബാലചന്ദ്രൻ താരത്തെ നായിക പദവിയിലേയ്ക്ക് കൈ പിടിച്ചു ഉയർത്തുകയായിരുന്നു.

സൂപ്പർ താരങ്ങളുടെ നായിക

സൂപ്പർ താരങ്ങളുടെ നായിക

സൂപ്പർ താരങ്ങളോടൊപ്പമാണ് ശ്രീദേവിയുടെ നായിക‌യായി തിളങ്ങിയത്. ആദ്യ ചിത്രം തന്നെ കമൽ- രാജനി എന്നീ സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു. പിന്നീടും ഈ താരരാജക്കന്മാരുടെ റാണിയായി കോളിവുഡിൽ വിലസി. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ സ്വപ്നസുന്ദരിയായി ശ്രീദേവി മാറുകയായിരുന്നു.

അമ്മയുടെ കൈ പിടിച്ച് സിനിമയിൽ

അമ്മയുടെ കൈ പിടിച്ച് സിനിമയിൽ

അമ്മയുടെ കൈ പിടിച്ചാണ് ശ്രീദേവി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തന്റെ വളർച്ചയ്ക്ക് പിന്നിൽ അമ്മയുടെ കൈകൾ ഉണ്ടായിരുന്നുവെന്നു താരം പല തവണ തന്നെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X