twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേബി.... എപ്പോഴും കൂടെ തന്നെയുണ്ട്! ഭീഷണി ഉയരുമ്പോൾ പ്രിയതമയെ മാറോട് ചേർത്ത് നിർത്തി താരം

    |

    ഏറെ വിവാദങ്ങളുടേയും വിമർശനങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ദീപിക പദുകേൺ ചിത്രമായ ഛപാക്ക് പ്രദർശനത്തിനെത്തിയത് . പ്രാഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ ലക്ഷ്മിയായിട്ടാണ് താരം എത്തുന്നത്. ലക്ഷ്മിയായിട്ടുള്ല ദീപികയുടെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    ഇന്ത്യൻ സിനിമ പ്രേക്ഷകരും ബോളിവുഡും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായ കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിൽ ജനുവരി 10 ന് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക നിരൂപകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശക്തമായ തിരിച്ചു വരവാണ് ഛപാക്കിലൂടെ താരം നടത്തിയിരിക്കുന്നത്. വിവാദങ്ങളോടെയാണ് താരത്തിന്റെ രണ്ടാം വരവ്. താരത്തിനു പിന്നിൽ വിവാങ്ങൾ പാഞ്ഞടുക്കുമ്പോഴും പ്രിയതമയെ ചേർത്തു നിർത്തുകയാണ് ഭർത്താവ് രൺവീർ സിങ്.

    വികാരഭരിതനായി  നടൻ


    ഛപാക്കിന്റെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷമാണ് പ്രിയപ്പെട്ടവൾക്ക് എല്ലാവിധ ആശംസയുമായ താരം എത്തിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയാണ് ഇതെന്ന് രൺവീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാൽതിയായിട്ടുള്ള ദീപികയുടെ പ്രകടനം തന്നെ ഏറെ സ്പർശിച്ചുവെന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ദീപികയെ കുറിച്ചോർത്ത് താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും പ്രിയപ്പെട്ടവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും രൺവീർ പറയുന്നു. ചിത്രം പ്രേക്ഷകർക്ക് ഏറെ ധൈര്യവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് സംവിധായിക മേഘ്ന ഗുൽസാറിനോടും പറഞ്ഞു.

    രണ്ടാമത്തെ വിവാദ ചിത്രം

    വിവാദ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ദീപികയുടെ രണ്ടാമത്തെ ചിത്രമാണിത് സഞ്ജയ് ലീല ബൻസാലിയ സംവിധാനം ചെയ്ത പദ്മവദും വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ചിത്രം റിലീസിന് അനുവദിക്കില്ലെന്നും നടിയുടെ മൂക്ക് ചെത്തുമെന്നും ഭീഷണിപ്പെടുത്തി കർണ്ണി സേന രംഗത്തെയിരുന്നു. അന്നു ദീപികയ്ക്ക് ഒപ്പം താരത്തിന് എല്ലാവിധ പിന്തുണയുമായി രൺവീർ സിങ് രംഗത്തെത്തിയിരുന്നു. അന്ന് ദീപികയുടെ കയ്യും പിടിച്ചാണ് രൺവീർ തിയേറ്ററുകളിൽ എത്തിയത്.

     ദീപികയുടെ  ജെഎൻയു സന്ദർശനം

    ദീപികയുടെ ജെഎൻയു സന്ദർശനമാണ് ഇപ്പോൾ ഉയർന്നു വന്ന എല്ലാ വിവിദങ്ങൾക്കും അടിസ്ഥാനം. ആക്രമണത്തിന് ഇരയായ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ദീപിക എത്തിയത്. കുറച്ച് സമയം വിദ്യാർഥികൾക്കൊപ്പം ചെലവഴിച്ചതിനു ശേഷമാണ് താരം ജെഎൻയു വിട്ടത്. ഇതിനു പിന്നാലെ താരത്തിനെതിരേയും ഛപാക്കിനെതിരേയും ഒരു വിഭഗം രംഗത്തെത്തിയിരുന്നു. ചിത്രം ബഹിഷ്കരിക്കാനും ഇവർ ആഹ്വാനം ചെയ്തിരുന്നു.

    പ്രേക്ഷക ശ്രദ്ധ നേടി ഛപാക്ക്


    തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷകാഭിപ്രായമാണ ചിത്രത്തിന് ലഭിക്കുന്നത്. മാൽതിയായി താരം ജീവിക്കുകയായിരുന്നത്രേ. ചിത്രത്തിനെതിരെ ഉയർന്നു വന്ന വിമർശനങ്ങൾ ഒരു തരത്തിൽ പോലും സിനിമയെ ബാധിച്ചിട്ടില്ല. ദീപികയുടെ കരിയർ തന്നെ മാറ്റി മറിക്കുന്ന ചിത്രമായിരിക്കും ഛപാക്ക് എന്ന നിസംശയം പറയാം. അതേസമയം മധ്യപ്രദേശ്, ഛത്തീസ്ഗഡ് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിനു മേലുള്ള വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ യുപിൽ പ്രത്യേക ഷോ നടത്തുമെന്ന് എസ്പിയും അറിയിച്ചിട്ടുണ്ട്.

    English summary
    Baby, your performance moved me, stayed with me-Ranveer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X