നവദമ്പതികള്‍ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്
ദില്ലി: കല്യാണം ആഡംബരമായി ആഘോഷിക്കുന്നവര്‍ സൂക്ഷിക്കുക, അവര്‍ക്ക് ആഷ് അഭിഷേക് ദമ്പതികളുടെ ഗതി വരും.
ബോളിവുഡ് സിനിമ ലോകം ആഘോഷിച്ച ആഷ് അഭിഷേക് വിവാഹത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പൊരു ആന്റി് ക്ലൈമാക്‌സ്. നികുതി വകുപ്പധികൃതരാണ് പുതിയ ദമ്പതികളുടെ ജീവതത്തിലെ വില്ലന്മാരായി കടന്നു വന്നിട്ടുള്ളത്.
മുംബൈ നഗരം ആഘോഷിച്ച കല്യാണത്തിന്റെ ചിലവുകള്‍ എത്രയെന്ന് ചോദിച്ച് ബച്ചന്‍ കുടുംബത്തിലേക്ക് നികുതി വകുപ്പിന്റെ നോട്ടീസുകള്‍ എത്തിക്കഴിഞ്ഞു ജൂനിയര്‍ ബച്ചന്റെ അമ്മയും രാജ്യസഭാംഗവുമായ ജയാ ബച്ചനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കല്യാണത്തിന് ബ്യൂട്ടിപാര്‍ലറില്‍ പോയതിന്റെയും പൂക്കള്‍ വാങ്ങി അലങ്കരിച്ചതിന്റെയുമൊക്കെ കണക്കാണ് നികുതി വകുപ്പധികൃതര്‍ ബച്ചന്‍ കുടുംബത്തോട് തിരക്കിയിട്ടുള്ളത്.


Click it and Unblock the Notifications