ജയാ ബച്ചന്റെ അഭിപ്രായം: ഷാരൂഖ് ബച്ചന്‍ കുടുംബത്തോട് പിണങ്ങി??
എല്ലാ സത്യങ്ങളും പറയാനുള്ളതല്ലെന്ന് ഒരിക്കല്‍ കൂടെ ഓര്‍മിക്കുക. മറ്റാര് ഓര്‍ത്തില്ലെങ്കിലും ആദ്യകാല നടിയും എംപിയും ബോളിവുഡ് ബിഗ് ബിയുടെ പ്രിയ പത്‌നിയുമാ ജയാ ബച്ചന്‍ ഇക്കാര്യം ഓര്‍ത്തിരിക്കുക. 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തെ കുറിച്ചുള്ള ജയാ ബച്ചന്റെ തുറന്ന് പറച്ചില്‍ സ്വല്പം കടന്നുപോയോ എന്നൊരു സംശയം. ഇതോടെ കിങ് ഖാന്‍ ബച്ചന്‍ കുടുംബത്തിലെ ആരോടും മിണ്ടുന്നില്ലെന്നാണ് കേള്‍ക്കുന്നത്.
ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം താന്‍ കണ്ടതില്‍ ഏറ്റവും അര്‍ത്ഥ ശൂന്യമായ ചിത്രമാണെന്ന് ജയാ ബച്ചന്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞിരുന്നു. അഭിഷേക് ബച്ചന്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് കെണ്ടതെന്നും പറഞ്ഞു. എന്നാല്‍ ഇത് കേട്ടതോടെ ചിത്രത്തിലെ പ്രധാന ഹീറോ ആയ ഷാരൂഖിന്റെ ഹാപ്പി പോയി എന്നാണ് അറിയുന്നത്.

ഷാരൂഖിനെ തണുപ്പിക്കാനും അമ്മയുടെ ഭാഗം ന്യായീകരിക്കാനും അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഷാരൂഖിനെ ഫോണില്‍ വിളിച്ചെങ്കിലും കോള്‍ അറ്റന്റ് ചെയ്യാന്‍ പോലും അദ്ദേഹം തയ്യാറായില്ലത്രെ. ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ് ഇരുവരോടും സംസാരിച്ചത്. ഇതേ വിഷയത്തില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വിളിച്ചെങ്കിലും ഷാരൂഖിനെ മയക്കാന്‍ കഴിഞ്ഞില്ല. വിഷയത്തില്‍ ഷാരൂഖ് കടുത്ത കോപത്തിലാണത്രെ.
്അമിതാഭ് ബച്ചന്റെ കുടുംബത്തോട് ഏറെ ബന്ധം പുലര്‍ത്തുന്നതിലാണ് ഷാരൂഖ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാത്തതെന്നാണ് അറിയുന്നത്. പക്ഷെ ബച്ചന്റെ ഒരു പൊട്ടിയ സിനിമയെ കുറിച്ച് പറഞ്ഞ് ഷാരൂഖ് മറുപടി ചോദിച്ചെന്നും അറിയുന്നു. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തിലെത്തിയ 'അക്ബര്‍ ആന്റണി' മോശമായ സിനിമയായാണ് വിലയിരുത്തപ്പെട്ടതെങ്കിലും ക്ലാസിക് സിനിമ എന്ന പട്ടികയില്‍ ഇടംപിടിച്ചുവെന്ന് ഷാരൂഖ് പറഞ്ഞുവത്രെ.


Click it and Unblock the Notifications











