അമിതാബ് ബച്ചന്‍റെ വസ്ത്രങ്ങള്‍ ലേലത്തിന്
മുംബൈ: അമിതാബ് ബച്ചന്‍ തന്‍റെ വസ്ത്രങ്ങളില്‍ ചിലത് ലേലത്തിന് നല്‍കി. ഡിസൈനര്‍ ഷര്‍ട്ടുകള്‍, സ്യൂട്ടുകള്‍, ജാക്കറ്റുകള്‍ തുടങ്ങി തന്റെ വസ്ത്രഖേഖരത്തിലെ 50 എണ്ണമാണ് ബച്ചന്‍ ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്സ്‌ഫാം ഷോപ്പ് എന്ന സന്നദ്ധത സംഘടനയാണ് ബച്ചന്റെ ഈ വസ്ത്രങ്ങള്‍ ലേലം ചെയ്യുക. ഇതില്‍നിന്ന് ലഭിക്കുന്ന തുക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവര്‍ക്കായുള്ള വികസനപ്രവര്‍ത്തനത്തിനുവേണ്ടി ചെലവഴിക്കും.
ഡിസംബര്‍ ഒന്നിനാണ് ബച്ചന്റെ വസ്ത്രങ്ങള്‍ ഓക്സ്‌ഫാം ഓണ്‍ലൈന്‍ വഴി ലേലത്തില്‍ വില്‍ക്കുക. ഈവര്‍ഷമാദ്യം ലണ്ടനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ബച്ചന്‍ ഓക്സ്ഫാം ഷോപ്പും സന്ദര്ശിച്ചിരുന്നു. അന്നാണ് തന്‍റെ ഏതാനും വസ്ത്രങ്ങളും ലേലത്തിനായി നല്‍കാമെന്ന് ബച്ചന്‍ അറിയിച്ചത്.
2004ലാണ് ഓക്സ്ഫാം അണ്‍റാപ്പ്ഡ് എന്ന സ്ഥാപനം ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 49 രാജ്യങ്ങളില്‍ ഈ സംഘടന സഹായങ്ങള്‍ എത്തിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications