'ആര്യൻ ഖാനല്ല... ബച്ചന്റെ കൊച്ചുമകൾ നവ്യയുടെ കാമുകൻ യുവതാരം'; വൈറലായി പുതിയ ഫോട്ടോയും കമന്റും!
ബോളിവുഡ് ഭരിക്കുന്ന ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയാണ് നവ്യ നവേലി നന്ദ. ബച്ചന്റെ മകൾ ശ്വേത ബച്ചന്റേയും നിഖിൽ നന്ദയുടേയും മൂത്ത മകളാണ് നവ്യ നവേലി. ജനനം മുതൽ ബച്ചൻ കുടുംബത്തിലെ യുവ തലമുറയിൽപ്പെട്ട ആളായിരുന്നതിനാൽ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് നവ്യയും വളർന്നത്. നവ്യയ്ക്ക് മാത്രമായി വലിയൊരു ആരാധക വൃന്ദം ഉണ്ട്. ഇരുപത്തഞ്ചുകാരിയായ നവ്യ ഇതുവരേയും സിനിമയിലേക്ക് അരങ്ങേറിയിട്ടില്ല. മോഡലിങ് ചെയ്യാറുണ്ടെങ്കിലും സിനിമാ അഭിനയത്തോടെ താൽപര്യമില്ലാത്ത വ്യക്തി കൂടിയാണ് നവ്യ. ബച്ചൻ കുടുംബത്തിന്റെ തണലിൽ നിന്ന് മാത്രമല്ല നവ്യ ആരാധകരെ സമ്പാദിച്ചത്. സ്വന്തമായി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയാണ് നവ്യയ്ക്ക് സിനിമയിൽ അഭിനയിക്കാതിരുന്നിട്ടും പോലും ആരാധകരുണ്ടായത്.
വിദേശത്താണ് നവ്യ പഠിച്ചത്. ഷാരൂഖിന്റെ മകൻ നവ്യയുടെ ഉറ്റ ചങ്ങാതിയാണ്. ഇരുവരും ലണ്ടനിൽ പഠിക്കുന്ന കാലത്ത് സഹപാഠികളായിരുന്നു. ഒരുമിച്ച് പഠിക്കാൻ കൂടി തുടങ്ങിയതോടെയാണ് ഇരുവരും ഉറ്റ ചങ്ങാതിമാരായി മാറിയത്. പലപ്പോഴും ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആര്യനും നവ്യയും ചേർന്നുള്ള ഇന്റിമേറ്റ് ചിത്രങ്ങളുടെ ഫോട്ടോകൾ വർഷങ്ങൾക്ക് മുമ്പ് വൈറലായി മാറിയിരുന്നു.

നവ്യയും ആര്യനും ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്സ് ആയതിനാൽ തന്നെ പാപ്പരാസികൾ എപ്പോഴും ഇവർക്ക് പിന്നാലെയാണ്. അടുത്തിടെയായി നവ്യയുടെ പേരിനൊപ്പം കേൾക്കുന്നത് ആര്യന്റെ പേരല്ല മറിച്ച് ബോളിവുഡിലെ ഒരു യുവതാരത്തിന്റെ പേരാണ്. സിദ്ധാന്ത് ചതുർവേദിയുടെ പേരാണ് ഇപ്പോൾ നവ്യയുടെ പേരിനൊപ്പം എപ്പോഴും ബോളിവുഡിൽ കേൾക്കാറുള്ളത്. ഇരുപത്തെട്ടുകാരനായ സിദ്ധാന്തുമായി നവ്യ പ്രണയത്തിലാണ് എന്നാണ് ബോളിവുഡിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കുന്നത്. വാർത്തകൾ ശരിയാണെന്ന് തെളിയിക്കുന്ന തെളിവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബോളിവുഡ് പാപ്പരാസികൾ. കഴിഞ്ഞ ദിവസം നവ്യ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് സിദ്ധാന്ത് നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.

നവ്യ നവേലി നന്ദ അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ഫോട്ടോകൾ പങ്കിട്ടിരുന്നു. യുണൈറ്റഡ് നേഷൻസ് വിമൻ ഇൻ ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെ കുറിച്ച് സംസാരിക്കുന്ന നവ്യയാണ് ചിത്രത്തിലുള്ളത്. വീഡിയോയിൽ നിന്നും പകർത്തിയ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ഇതിന് ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയാണ് സിദ്ധാന്ത് കമന്റായി കുറിച്ചത്. 2019ൽ താൻ ഒരാളുമായി ത്രീവമായ പ്രണയത്തിലാണെന്നും ഇരുവരും സുഹൃത്തുക്കളായാണ് തുടങ്ങിയതെന്നും സിദ്ധാന്ത് പറഞ്ഞിരുന്നു. തന്റെ കാമുകിക്ക് സിനിമയുമായി ബന്ധമുണ്ടെന്നും എന്നാൽ നടിയല്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് നവ്യയും സിദ്ധാന്തും ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്. സിദ്ധാന്ത് അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമ ഗെഹ്റായിൻ ആണ്. ഗല്ലി ബോയ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യ സിനിമ. ഗെഹ്റായിൻ സിനിമയിൽ ദിപീകി പദുകോണാണ് നായിക. ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.
Recommended Video

വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നവ്യ ഇങ്ങനെ പറഞ്ഞു 'കുടുംബത്തിലെ നാലാമത്തെ തലമുറക്കാരിയും ആ തലമുറയിലെ ആദ്യ വനിതയും ഞാനാണ്. എന്റെ മുത്തച്ഛൻ എച്ച്പി നന്ദയുടെ ഈ അവിശ്വസനീയമായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്' എന്നാണ് നവ്യ ഒരിക്കൽ പറഞ്ഞത്. 2020ൽ നവ്യ ആറ ഹെൽത്ത് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. കൂടാതെ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊജക്റ്റ് നവേലി എന്ന എൻജിഒയും നടത്തിപ്പോരുന്നുണ്ട്. കത്രീന കൈഫ്, ഇഷാൻ ഖട്ടർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഫോൺ ബൂത്ത് ആണ് ഇനി റിലീസിനെത്താനുള്ള സിദ്ധാന്തിന്റെ സിനിമ.


Click it and Unblock the Notifications











