ബച്ചന്റെ ശത്രുഗണത്തില്‍ നിന്നും സല്‍മാന്‍ ഔട്ട് !!

By Staff

ആരാധകര്‍ക്കറിയാവുന്ന പ്രധാനമായും മൂന്നുശത്രുക്കളാണ്‌ അമിതാബ്‌ ബച്ചന്‌ ബോളിവുഡിലുള്ളത്‌ ഷാരൂഖ്‌ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്‌ കുമാര്‍.

സംവിധായകന്‍ പ്രിയദര്‍ശന്റെ ഭൂല്‍ ഭൂലയ്യ പുറത്തുവന്നതോടെയാണ്‌ അക്ഷയ്‌ കുമാര്‍ ബച്ചന്റെ ശത്രുഗണത്തില്‍ കയറിക്കൂടിയത്‌. ഇപ്പോള്‍ ഈ പട്ടികയില്‍ നിന്നും സല്‍മാന്‍ ഖാന്‌ ബച്ചന്‍ വിടുതല്‍ നല്‍കിയെന്നാണ്‌ കേള്‍വി.

എന്തായായലും സല്‍മാനെങ്കിലും രക്ഷപ്പെട്ടല്ലോയെന്നാണ്‌ ബോളിവുഡ്‌ അടക്കം പറയുന്നത്‌. മുംബൈയിലെ ഫിലിം സിറ്റിയില്‍ നടന്ന ഒരു ചിത്രീകരണത്തിനിടെയാണത്രേ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന മഞ്ഞ്‌ ഉരുകിത്തീര്‍ന്നത്‌.

അഭിഷേക്‌ ബച്ചന്‍ സല്‍മാന്റെ മുന്‍ കാമുകി ഐശ്വര്യയെ കെട്ടിയതിനെത്തുടര്‍ന്നാണ്‌ സല്‍മാനോടുള്ള ബിഗ്‌ബിയുടെ നീരസം പിണക്കമായി വളര്‍ന്നത്‌.

എന്നാല്‍ റൂമി ജാഫ്‌റിയുടെ ചിത്രത്തിന്‍രെ ചിത്രീകരണം ഫിലിം സിറ്റിയില്‍ ആരംഭിച്ചതുമുതല്‍ സെറ്റില്‍ ഇരുന്ന്‌ അടുത്ത സുഹൃത്തുക്കളെപ്പോലെ സംസാരിയ്‌ക്കുന്ന സല്‍മാനെയും ബച്ചനെയും കണ്ട്‌ ആളുകള്‍ അന്തം വിട്ടുനിന്നുപോയത്രേ.

മുമ്പ്‌ അവനവന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞാല്‍ പരസ്‌പരം ഒന്നു നോക്കുകപോലും ചെയ്യാതെ സ്വന്തം വാഹനങ്ങള്‍ കയറി ഇരുവരും സ്ഥലം വിടുകയായിരുന്നു പതിവ്‌. എന്നാല്‍ ഇപ്പോഴത്തെ കാഴ്‌ച തീര്‍ത്തും വ്യത്യസ്‌തമാണെന്നാണ്‌ കണ്ടവരൊക്കെ പറയുന്നത്‌. ചിത്രത്തിലെ ഒരു സീന്‍ അതിരസകരമായി ചെയ്‌തപ്പോള്‍ ബച്ചന്‍ സ്വയംമറന്ന്‌ സല്ലുവിനെ കെട്ടിപ്പിടിക്കുകപോലും ചെയ്‌തുവത്രേ.

എന്തായാലും ഈ വാര്‍ത്ത ഷാരൂഖിനും അക്ഷയ്‌ കുമാറിനും കുറച്ചേറെ ആശ്വാസം നല്‍കാനിടയുണ്ട്‌. അവര്‍ക്കും ഇങ്ങനെയൊരു ദിനം വന്നുചേരില്ലെന്നാരുകണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X