For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമിതാഭ് ബച്ചൻ എന്റെ ജീവിതം നശിപ്പിച്ചു, എനിക്ക് മറ്റാരേയും ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല'; നമിത താപ്പർ!

  |

  ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. എഴുപതുകളും എൺപതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽനൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യൻ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. ക്ഷോഭിക്കുന്ന യുവാക്കളും കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയംകൊണ്ട് ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങൾ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്ന് കരുതിയിരുന്ന കാലം. തുടർന്ന് വന്ന മറ്റൊരു കാൽനൂറ്റാണ്ടുകാലം അദ്ദേഹം സിനിമയിലെ അതികായൻ മാത്രമല്ല രാജ്യത്തിന്റെ സംസ്‌കൃതിയുടെ തന്നെ ഭാഗമായിത്തീർന്നു.

  Also Read: '‌സ്വന്തം ചിലവിന് പണം കണ്ടെത്താൻ തെരുവിൽ കാറ് കഴുകുന്നു'; വന്ദനത്തിലെ ​ഗാഥയെ കുറിച്ച് ശ്രീനിവാസൻ!

  പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചൻ ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. പിന്നീട് ഹരിവംശ്റായ് ബച്ചന്റെ സുഹൃത്തും കവിയുമായിരുന്ന സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശപ്രകാരം ഒരിക്കലും അണയാത്ത വെളിച്ചം എന്നർത്ഥം വരുന്ന അമിതാഭ് എന്ന് പേരിടുകയായിരുന്നു.

  Also Read: 'എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല'; കല്യാണി

  നൈനിത്താൾ ഷെയർവുഡ് കോളജിലും ദില്ലി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി. സിനിമ സ്വപ്നം കണ്ടിരുന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയിൽ അവസരം കിട്ടാൻ പ്രതികൂലഘടകങ്ങളായിരുന്നു. എന്നാൽ പിൽക്കാലത്ത് അതേ ശബ്ദവും ഉയരവും തന്റെ താരപദവിയിലേക്കുള്ള വളർച്ചയിൽ ബച്ചന് നിർണായക ഘടകങ്ങളായി മാറി. 1969 ൽ മൃണാൾ സെന്നിന്റെ ഭുവൻഷോം എന്ന ചിത്രത്തിന് ശബ്ദം നൽകി തുടങ്ങിയ ജൈത്രയാത്ര 46 വർഷങ്ങൾക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി ഇപ്പോഴും തുടരുന്നു. താരപദവിക്ക് ഇളക്കം തട്ടാതെ ബിഗ് ബിയായി തന്നെ.

  ബോളിവുഡ് എന്നാൽ അന്നും ഇന്നും മലയാളികൾ അടക്കമുള്ളവർക്ക് അമിതാഭ് ബച്ചനാണ്. മലയാളികൾക്ക് മാത്രമല്ല ലോകത്തുള്ള സിനിമാപ്രേമികൾക്ക് എല്ലാവർക്കും അത് അങ്ങനെ തന്നെയാണ്. ഇപ്പോൾ ബി​ഗ് ബിയെ കുറിച്ച് യുവ സംരംഭക നമിത താപ്പർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഷാർക്ക് ടാങ്ക് ഇന്ത്യ എന്ന പരിപാടിയെ പ്രതിനിധീകരിച്ച് കപിൽ ശർമ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അമിതാഭ് ബച്ചൻ തന്റെ ജീവിതത്തെ എത്തരത്തിൽ ബാധിച്ചുവെന്ന് നമിത താപ്പർ തുറന്ന് പറഞ്ഞത്. നമിത താപ്പറിന് പുറമെ അനുപം മിത്തൽ, അഷ്നീർ ഗ്രോവർ, അമൻ ഗുപ്ത എന്നിവർ കൂടി ചേർന്നാണ് 2020-2021 കാലഘട്ടത്തിൽ ഷാർക്ക് ടാങ്ക് ഇന്ത്യ എന്ന പരിപാടി ബിസിനസ് താൽപര്യമുള്ളവർക്കായി സംഘടിപ്പിച്ചത്. നമിതയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് അമിതാഭ് ബച്ചൻ.

  Recommended Video

  ആറാട്ടിനെ ആട്ടി വിട്ട് ജനങ്ങൾ | Aarattu Theatre Response | Mohanlal | FilmiBeat Malayalam

  ബച്ചനെ കുറിച്ച് കപിൽ ശർമ ചോദിച്ചപ്പോൾ നമിത പറഞ്ഞത് ഇങ്ങനെയാണ്. ബച്ചനെ സ്വത്തായിട്ടാണ് ഞാൻ കാണുന്നത്. ബച്ചൻ സാർ എന്റെ ജീവിതം നശിപ്പിച്ചു. അദ്ദേഹത്തെ കണ്ടശേഷം വേറൊരു നടനേയും ഇഷ്ടപ്പെടാൻ സാധിച്ചിട്ടില്ലെന്നും നമിത കൂട്ടിച്ചേർത്തു. ബച്ചനെ കുറിച്ചുള്ള നമിതയുടെ വാക്കുകൾ കേട്ടപ്പോൾ കപിൽ ശർമ ഇങ്ങനെ പറഞ്ഞു. നമിതയുടെ വാക്കുകൾ അമിതാഭ് ബച്ചൻ കേട്ടാൽ‌ അദ്ദേഹത്തിന് വളരെ സന്തോഷമാകുമെന്നാണ് കപിൽ ശർമ പറഞ്ഞത്. ചെഹ്രെയാണ് അവസാനം റിലീസ് ചെയ്ത അമിതാഭ് ബച്ചന്റെ സിനിമ. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്രഹ്മാസ്ത്ര, ​ഗുഡ്ബൈ തുടങ്ങിയ സിനിമകളാണ് ഇനി റിലീസിനെത്താനുള്ള മറ്റ് ബച്ചൻ സിനിമകൾ.

  Read more about: amitabh bachchan
  English summary
  'Bachchan sir has ruined my entire life', Namita Thapar words surprised bachchan fans and bollywood industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X