»   » അമിതാഭ് ബച്ചന്‍ വില്ലനാകുന്നു

അമിതാഭ് ബച്ചന്‍ വില്ലനാകുന്നു

Posted By:
Subscribe to Filmibeat Malayalam

അമിതാഭ് ബച്ചന്‍ വില്ലനാകുന്നു

നായക കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കി ബോളിവുഡില്‍ സിംഹാസനമുറപ്പിച്ച അമിതാഭ് ബച്ചന്‍ വില്ലന്‍ കഥാപാത്രത്തിലേക്ക് ചേക്കേറുന്നു...! വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ആംഖ്മിചോളിയിലാണ് ബച്ചന്‍ വില്ലന്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗുജറാത്തി സിനിമയില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ കാഴ്ച വെച്ച വിപുല്‍ ഷായുടെ ആദ്യ ഹിന്ദി ചിത്രമാണ് ആംഖ്മിചോളി. ഷായുടെ പുതിയ ഗുജറാത്തി ചിത്രമായ ദാരിയ ചോരുവിന്റെ ആദ്യപ്രദര്‍ശനവേളയിലാണ് ബച്ചന്‍ വില്ലന്‍ വേഷത്തിനനുമതി നല്‍കിയത്.

ഷായുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാമെന്നാണ് ബച്ചന്‍ ആദ്യം വാക്കു നല്‍കിയിരുന്നത്. പിന്നീട് ജനപ്രിയ ടി.വി. പരിപാടിയായ കോന്‍ ബനേഗാ കരോട് പതിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ആയിടയ്ക്കാണ് ഷാ ബച്ചനു പറ്റിയ കഥാപാത്രവുമായി വീണ്ടുമെത്തുന്നത്.

ചിത്രത്തിന്റെ കഥ കേള്‍ക്കുകയും വായിക്കുകയും ചെയ്തശേഷം ബച്ചന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെയേറെ ഉത്സുകനായി എന്ന് ഷാ പറയുന്നു. വിപുല്‍ഷായും ആദിഷ് കപാഡിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബച്ചന്‍ തന്റെ ചലച്ചിത്ര ജീവിതത്തില്‍ ആദ്യമായാണ് വില്ലനെ അവതരിപ്പിക്കുന്നത്. അദ്ദേഹം പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണെന്ന് തോന്നുന്നു. കൂടാതെ പുതിയ തലമുറയിലുള്ള ചലച്ചിത്രപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് അദ്ദേഹത്തിനു തോന്നുന്നുമുണ്ടായിരിക്കണം, ബച്ചന്‍ വില്ലന്‍ വേഷം സ്വീകരിച്ചതിനെക്കുറിച്ച് ഷാ പറഞ്ഞു.

അക്ഷയ്കുമാര്‍, അഫ്താബ് ശിവദാസനി, പരേഷ് റവാള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബച്ചന്റെ വില്ലനു സംരക്ഷണം നല്‍കുന്ന ഒരു കഥാപാത്രത്തെ റാണി മുഖര്‍ജിയും അവതരിപ്പിക്കുന്നു.

അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട ഒരു ബാങ്ക് ഓഫീസറെയാണ് ബച്ചന്‍ ആംഖ്മിചോളിയില്‍ അവതരിപ്പിക്കുന്നത്. പിന്നീടുള്ള തന്റെ നീക്കങ്ങള്‍ വളരെ ബുദ്ധിപൂര്‍വമാണ് ഈ കഥാപാത്രം ആസൂത്രണം ചെയ്യുന്നത്.

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പര്‍വാനയില്‍ ബച്ചന്‍ ഒരു നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X